ETV Bharat / sports

മനു ഭാക്കറിന് ഫൈനലില്‍ തോല്‍വി; കയ്യെത്തും ദൂരത്ത് നഷ്‌ടമായത് മൂന്നാം മെഡല്‍ - Manu Bhaker Lose Final

author img

By ETV Bharat Kerala Team

Published : Aug 3, 2024, 1:42 PM IST

പാരിസ് ഒളിമ്പിക്‌സ് 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗം പോരാട്ടത്തില്‍ മനു ഭാക്കറിന് ഫൈനലില്‍ തോല്‍വി.

PARIS OLYMPICS 2024  25M AIR PISTOL WOMENS FINAL  SHOOTING  മനു ഭാക്കര്‍  OLYMPICS 2024
Manu Bhaker (ETV Bharat/IANS)

പാരിസ്: 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ മനു ഭാക്കറിന് മെഡല്‍ നഷ്ടമായി. മെഡല്‍ നേടുമെന്ന് തോന്നിച്ചുവെങ്കിലും അവസാന രണ്ട് സീരീസുകളിലെ പിഴവ് കാരണം മനു ഫൈനലില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ആദ്യ സീരീസില്‍ 2 ഹിറ്റുകള്‍ മാത്രം നേടി ആറാം സ്ഥാനത്തായിരുന്ന മനു മൂന്നാം സീരീസോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

രണ്ടും മൂന്നും സീരീസുകളില്‍ നാലു വീതം ഹിറ്റുകളാണ് നേടിയത്. അവസാന നാലാം സീരീസില്‍ നിശ്ചിത സമയത്തിനകം 3 ഹിറ്റുകള്‍ മാത്രമാണ് മനുവിന് നേടാനായത്. 13 ഹിറ്റുകളോടെ മനു ആറാം സ്ഥാനത്തേക്ക് താണു.

എലിമിനേഷന്‍ റൗണ്ടിലെ ആദ്യ സീരീസില്‍ 5 ഹിറ്റുകള്‍ നേടി മനു വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആകെ 18 ഹിറ്റുകളാണുണ്ടായിരുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഓരോ പോയിന്‍റാണ് വ്യത്യാസം. രണ്ടാം എലിമിനേഷന്‍ സീരീസില്‍ 4 ഹിറ്റുകളോടെ മനു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇരുപത് ഷോട്ടുകള്‍ ബാക്കി നില്‍ക്കേയായിരുന്നു ഈ നില. മൂന്നാം എലിമിനേഷന്‍ സീരീസില്‍ 4 ഹിറ്റുകളോടെ 26 പോയിന്‍റോടെ മനു രണ്ടാം സ്ഥാനത്ത് തുടര്‍ന്നു.

ഒപ്പം ഫ്രാന്‍സിന്‍റെ കാമിലേ ജ്യൂലസ്കി ജെന്‍ഡ്രസേയുമുണ്ടായിരുന്നു. നാലാം എലിമിനേഷന്‍ സീരീസില്‍ 2 ഹിറ്റുകള്‍ നേടിയ മനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ചാം എലിമിനേഷനില്‍ കേവലം രണ്ട് ഹിറ്റ്റുകള്‍ മാത്രം നേടി മനു ഭാക്കര്‍ നാലാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചു.

Also Read : ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്‌ക്ക് നിരാശ; വെങ്കല മെഡൽ മത്സരത്തിൽ അങ്കിത-ധീരജ് സഖ്യത്തിനു തോൽവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.