ബലെയാറിക്: സ്‌പാനിഷ് ലാ ലിഗയിലെ പുതിയ സീസണ്‍ ജയിച്ച് തുടങ്ങാനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ച് മയോര്‍ക്ക. എസ്റ്റാഡി മയേര്‍ക്ക സണ്‍ മൊയിക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ അടിച്ചാണ് ഇരു ടീമും പിരിഞ്ഞത്. റയലിനായി റോഡ്രിയും മയോര്‍ക്കയ്‌ക്കായി വെദാത്ത് മുരിഹിയുമാണ് ഗോള്‍ നേടിയത്.
FINAL #MallorcaRealMadrid 1-1
— LALIGA (@LaLiga) August 18, 2024
🟰 ¡Empate entre @RCD_Mallorca y @realmadrid!#LALIGAEASPORTS pic.twitter.com/w80XLbExm0
ലാ ലിഗയിലെ അരങ്ങേറ്റക്കാരൻ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്‌ഹാം ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് റയല്‍ കളത്തിലിറങ്ങിയത്. പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരത്തില്‍ 15 മിനിറ്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ ലീഡ് പിടിക്കാൻ റയല്‍ മാഡ്രിഡിനായി. മയോര്‍ക്കയുടെ ബോക്‌സിനുള്ളില്‍ നിന്നും വിനീഷ്യസിന്‍റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ചുകൊണ്ട് 11-ാം മിനിറ്റിലായിരുന്നു റോഡ്രിഗോ സ്പാനിഷ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്.
👀 La primera GALOPADA de @KMbappe en #LALIGAEASPORTS.#LALIGAHighlights | @realmadrid pic.twitter.com/EaqALexRFj
— LALIGA (@LaLiga) August 18, 2024
ലീഡ് നേടിയതിന് പിന്നാലെ റയല്‍ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. മികച്ച രീതിയിലാണ് റയല്‍ ആക്രമണങ്ങള്‍ മെനഞ്ഞത്. എന്നാല്‍, മറുവശത്ത് കൃത്യമായി പദ്ധതികളോടെ തന്നെ റയല്‍ മുന്നേറ്റങ്ങളെ ചെറുക്കാൻ മയോര്‍ക്കയുടെ പ്രതിരോധത്തിനായി.
PIRATA @MuriqiVedat. 👺#LALIGAHighlights | @RCD_Mallorca pic.twitter.com/eHkvxXuHn7
— LALIGA (@LaLiga) August 18, 2024
ആദ്യ പകുതിയുടെ അവസാന 10 മിനിറ്റിലേക്ക് മത്സരം എത്തിയപ്പോഴേക്കും മയോര്‍ക്കയുടെ പ്രതിരോധനിര മത്സരത്തില്‍ താളം കണ്ടെത്തിയിരുന്നു. കൂടാതെ, ഈ സമയം റയല്‍ ബോക്‌സില്‍ ഭീഷണി സൃഷ്‌ടിക്കാനും അവര്‍ക്കായി. ആദ്യ പകുതിയ്‌ക്ക് അധികസമയമായി മൂന്ന് മിനിറ്റായിരുന്നു അനുവദിച്ചത്. ഈ സമയത്ത് മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാൻ ഇരു ടീമിനും സാധിച്ചില്ല.
റയലിന്‍റെ കിക്കോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. സെക്കൻഡ് ഹാഫ് തുടങ്ങി അധികം വൈകാതെ തന്നെ മത്സരത്തില്‍ റയലിനൊപ്പമെത്താൻ ആതിഥേയരായ മയോര്‍ക്കയ്‌ക്കായി. ഡാനി റോഡ്രിഗസിന്‍റെ പാസില്‍ നിന്നായിരുന്നു വെദാത്ത് മുരിഹി ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 53-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി.
🏃💨 @vinijr #LALIGAHighlights | #LALIGAEASPORTS pic.twitter.com/V7bHoKg569
— LALIGA (@LaLiga) August 18, 2024
ഗോള്‍ വഴങ്ങിയതിന് പിന്നാലെ റയല്‍ പരിശീലകൻ കാര്‍ലോ ആൻസലോട്ടി മധ്യനിരയില്‍ നിന്നും ചൗമേനിയെ പിൻവലിച്ച് സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ചിനെയിറക്കി. അവസാന മിനിറ്റുകളിലേക്ക് മത്സരം എത്തിയതോടെ വിജയ ഗോളിനായി ഇരു ടീമുകളും പൊരുതി. എംബാപ്പെ, വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം, മോഡ്രിച്ച് എന്നിവരുടെയെല്ലാം ഗോള്‍ ശ്രമങ്ങള്‍ മയോര്‍ക്ക പ്രതിരോധം വിഫലമാക്കി.
🤍 Goes.
— LALIGA (@LaLiga) August 18, 2024
⚽ Golazo.@RodrygoGoes | #LALIGAHighlights pic.twitter.com/YhN2qQxn34
ലൂകസ് വാസ്‌കസ്, ബ്രാഹിം ഡിയസ്, ആര്‍ദെ ഗുളര്‍ തുടങ്ങിയ താരങ്ങളെ കളത്തിലിറക്കിയിട്ടും ചാമ്പ്യന്മാര്‍ക്ക് രക്ഷയുണ്ടായില്ല. അധികസമയത്ത് മയോര്‍ക്കയുടെ ഗോള്‍ സ്കോററെ ഫൗള്‍ ചെയ്‌തതിന് റയല്‍ പ്രതിരോധനിര താരം ഫെര്‍ലാൻഡ് മെൻഡി റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമായി രണ്ട് മിനിറ്റാണ് അനുവദിച്ചിരുന്നതെങ്കിലും അഞ്ച് മിനിറ്റോളം പിന്നെയും നീണ്ടുപോയ മത്സരം ഒടുവില്‍ 1-1 എന്ന സ്കോറില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
Also Read : സൂപ്പര്‍ ലീഗ് കേരള; കാല്‍പന്താരവത്തിന് സെപ്‌തംബര്‍ ഏഴിന് കിക്കോഫ്