ചെന്നൈ: ഹോം ഗ്രൗണ്ടില്‍ ധോണിയുടെ നായകത്വത്തില്‍ ഉദ്ഘാടനമല്‍സരത്തിന് സി എസ് കെ ഇറങ്ങുന്നത് കാത്തിരുന്ന ലക്ഷക്കണക്കായ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മഹി രാജി തീരുമാനം പ്രഖ്യാപിച്ചു. 2008 മുതല്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിച്ച, ആറ് ഐപിഎല്‍ കിരീടങ്ങൾ ചെന്നൈയ്ക്ക് നേടിക്കൊടുത്ത ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിങ് ധോണി വീണ്ടും ചെന്നൈ ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞു. ഇന്ത്യൻ ഓപ്പണർ റിതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈ ടീമിന്‍റെ പുതിയ നായകൻ. ഇതിന് മുൻപ് 2022ല്‍ ധോണി ചെന്നൈ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ് രവിന്ദ്ര ജഡേജയെ നായക സ്ഥാനം ഏല്‍പ്പിച്ചിരുന്നു. പക്ഷേ എട്ട് മത്സരങ്ങൾക്ക് ശേഷം തുടർപരാജയങ്ങൾ നേരിട്ടപ്പോൾ ജഡേജയില്‍ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തിരുന്നു. പുതിയ താരങ്ങള്‍ക്ക് അവസരമൊരുക്കാനാണ് ധോണിയുടെ തീരുമാനം എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ വിശ്വസിക്കുന്നത്.
ഐപിഎല്‍ പൂരത്തിന് നാളെ തുടക്കം : ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ആഘോഷത്തിന് നാളെ രാത്രി എട്ടിന് ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ തുടക്കം. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് നാളെ ഉദ്‌ഘാടന മത്സരത്തില്‍ നേർക്കുനേർ വരുന്നത്. നിലവിലെ ഐപിഎല്‍ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്, ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലി ഉൾപ്പെടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് എതിരാളികൾ. ധോണിയും ചെന്നൈയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. 235 മത്സരങ്ങളിലാണ് ധോണി ഇതുവരെ ചെന്നൈയെ നയിച്ചിട്ടുള്ളത്.
Also read : ടാറ്റ ഐപിഎൽ 2024 ; ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം - How To Book Tata IPL 2024 Tickets