ETV Bharat / sports

'രോഹിത്തിനും ദ്രാവിഡിനും അവിടുത്തെ സാഹചര്യം അറിയാം..., ഈ നിര അങ്ങേയറ്റം കരുത്തുറ്റത്'; ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് ശ്രീലങ്കന്‍ ഇതിഹാസം - Sangakkara On India Squad

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഏറെ സന്തുലിതമായതെന്ന് ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര.

KUMAR SANGAKKARA  INDIA SQUAD FOR T20 WORLD CUP 2024  ROHIT SHARMA  കുമാര്‍ സംഗക്കാര
Kumar Sangakkara On India T20 World Cup 2024 Squad
author img

By ETV Bharat Kerala Team

Published : May 2, 2024, 1:30 PM IST

ഹൈദരാബാദ്: അടുത്തിടെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ സ്‌ക്വാഡാണ് ടൂര്‍ണമെന്‍റിനായി സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ടീമില്‍ ചില താരങ്ങളുടെ അഭാവവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളുയരുന്നുണ്ട്.

ഇന്ത്യയുടെ മുന്‍ താരങ്ങളടക്കം വിമര്‍ശകരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് 'അങ്ങേയറ്റം ശക്തമായ'താണെന്ന് പ്രതികരിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ നായകനും ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്‍റെ ക്രിക്കറ്റ് ഡയറക്‌ടറുമായ കുമാർ സംഗക്കാര.

ഉയർന്ന നിലവാരമുള്ള സ്‌പിന്‍ യൂണിറ്റാണ് ഇന്ത്യയ്‌ക്കുള്ളതെന്നും സംഗക്കാര പറഞ്ഞു. 'ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അങ്ങേയറ്റം ശക്തമായ ഒന്നാണ്. മികച്ച ബാറ്റിങ് യൂണിറ്റ്. നല്ല ഓള്‍റൗണ്ടര്‍മാര്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌പിന്നര്‍മാര്‍. മികച്ച കോമ്പിനേഷനുകളാണ് അവര്‍ക്കുള്ളത്' സംഗക്കാര പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍റെ വാക്കുകള്‍. ഇന്ത്യന്‍ സ്‌ക്വാഡ് ഏറെ സന്തുലിതമാണെന്നും അന്താരാഷ്‌ട്ര ടൂർണമെൻ്റുകളിൽ ഇന്ത്യ എക്കാലവും കരുത്ത് കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സാഹചര്യങ്ങള്‍ അറിയാവുന്നതിനാല്‍, ടി20 ലോകകപ്പിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ് കളിക്കുന്നതിനായുള്ള ടീം എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് രാഹുലിനും (ദ്രാവിഡ്) രോഹിതിനും (ശർമ്മ) വ്യക്തമായ ധാരണയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.

ആഴത്തിലുള്ള ബാറ്റിങ്‌ ലൈനപ്പ് വേണോ അതോ ബോളിങ്ങ് യൂണിറ്റ് ശക്തിപ്പെടുത്തണോ എന്നതിനെ ആശ്രയിച്ച് രണ്ടോ മൂന്നോ വ്യത്യസ്‌ത കോമ്പിനേഷനുകൾ അവര്‍ക്കുണ്ട്. ഈ സ്‌ക്വാഡ് ശരിക്കും ഏറെ സന്തുലിതാണ്. വളരെ ശക്തമായ ഒരു സ്ക്വാഡാണ്, കൂടാതെ അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റികളില്‍ ഇന്ത്യ എല്ലായെപ്പോഴും വളരെ ശക്തമായ ഒരു ടീമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎല്ലിന് പിന്നാലെ ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ALSO READ: 'പടക്കവും മധുരവും വാങ്ങി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍; ഹൃദയം തകര്‍ന്നായിരുന്നു അവന്‍ അമ്മയോട് സംസാരിച്ചത്' - Rinku Singh T20 WC 2024 Snub

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.