ETV Bharat / sports

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 'ആദ്യ ജയം' തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - KKR vs LSG IPL 2024 Match Preview - KKR VS LSG IPL 2024 MATCH PREVIEW

ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും. മത്സരം ഈഡൻ ഗാര്‍ഡൻസില്‍.

KOLKATA KNIGHT RIDERS  LUCKNOW SUPER GIANTS  ഐപിഎല്‍  കൊല്‍ക്കത്ത VS ലഖ്‌നൗ
KKR VS LSG IPL 2024 MATCH PREVIEW
author img

By ETV Bharat Kerala Team

Published : Apr 14, 2024, 11:28 AM IST

കൊല്‍ക്കത്ത: കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്നും മോചനം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്ന് നേര്‍ക്കുനേര്‍ പോരിനിറങ്ങും. ഈഡൻ ഗാര്‍ഡൻസിലെ ബാറ്റിങ്ങ് പറുദീസയില്‍ വൈ്കുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണില്‍ നാലാം ജയമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.

പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ് കൊല്‍ക്കത്ത. നാല് കളിയില്‍ മൂന്ന് ജയമാണ് അവര്‍ സീസണില്‍ ഇതുവരെ നേടിയത്. മറുവശത്ത്, അഞ്ച് കളിയില്‍ മൂന്നെണ്ണം ജയിച്ച ലഖ്‌നൗ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.

ബാറ്റര്‍മാരും വെടിക്കെട്ട് ഓള്‍റൗണ്ടര്‍മാരുമാണ് ഇരു ടീമിന്‍റെയും കരുത്ത്. സുനില്‍ നരെയ്‌ൻ, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ ഫോമിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍. യുവതാരം അംഗ്കൃഷ് രഘുവൻഷിയുടെ പ്രകടനവും ആതിഥേയര്‍ക്ക് നിര്‍ണായകമായേക്കും.

രണ്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ വൈഭവ് അറോറയാകും കെകെആര്‍ ബൗളിങ്ങിന്‍റെ കുന്തമുന. റെക്കോഡ് തുകയ്‌ക്ക് ടീമിലെത്തിച്ച ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ തുടര്‍ന്നേക്കും. ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും സുനില്‍ നരെയ്‌ന്‍റെയും ആന്ദ്രേ റസലിന്‍റെയും പ്രകടനം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാകും.

മറുവശത്ത്, ക്വിന്‍റണ്‍ ഡികോക്ക് നല്‍കുന്ന തുടക്കമാണ് ലഖ്‌നൗവിന് നിര്‍ണായകം. ദേവ്ദത്ത് പടിക്കലിന്‍റെ മോശം ഫോമാണ് ലഖ്‌നൗവിന് ആശങ്ക. സീസണില്‍ ഇതുവരെ മികവിലേക്ക് ഉയരാൻ സാധിക്കാത്ത താരത്തിന് ഇന്ന് ടീമില്‍ ഇടം ലഭിക്കുമോ എന്നത് കണ്ടറിയണം.

ബൗളിങ്ങ് നിരയില്‍ പരിക്കേറ്റ പേസ് സെൻസേഷൻ മായങ്ക് യാദവ് ഇന്നും ലഖ്‌നൗ നിരയില്‍ ഉണ്ടായേക്കില്ല. മായങ്കിന്‍റെ അഭാവത്തില്‍ യാഷ് താക്കൂറിന്‍റെ പ്രകടനം അവര്‍ക്ക് നിര്‍ണായകമാകും.

ഐപിഎല്‍ ചരിത്രത്തില്‍ ലഖ്‌നൗവിനെതിരെ ആദ്യ ജയമാണ് കൊല്‍ക്കത്ത ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് സീസണിലായി മൂന്ന് പ്രാവശ്യം ഇരു ടീമും ഏറ്റുമുട്ടിയപ്പോഴും ലഖ്‌നൗവിനൊപ്പമായിരുന്നു ജയം.

Also Read : രക്ഷകനായി ഹെറ്റ്‌മയെര്‍; രാജസ്ഥാൻ റോയല്‍സിന് അഞ്ചാം ജയം, പൊരുതി വീണ് പഞ്ചാബ് - PBKS Vs RR Match Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം: സുനില്‍ നരെയ്‌ൻ, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), അംഗ്‌കൃഷ് രഘുവൻഷി, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), രമൺ്ദീപ് സിങ്/നിതീഷ് റാണ, ആന്ദ്രേ റസല്‍, റിങ്കു സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ/ഹര്‍ഷിത് റാണ, വരുൺ ചക്രവര്‍ത്തി, സുയഷ് ശര്‍മ.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യത ടീം: ക്വിന്‍റണ്‍ ഡി കോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍/പ്രേരക് മങ്കാഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളസ് പുരാൻ, കൃണാല്‍ പാണ്ഡ്യ, ആയുഷ് ബഡോണി, രവി ബിഷ്‌ണോയ്, അര്‍ഷാദ് ഖാൻ, നവീൻ ഉള്‍ ഹഖ്, യാഷ് താക്കൂര്‍, എം സിദ്ധാര്‍ഥ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.