ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തുടര്‍പരാജയങ്ങളെ തുടര്‍ന്ന് മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി. അസിസ്റ്റന്‍ഡ് കോച്ചുമാരായ ജോണ്‍ വെസ്ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതുവരെ ടോമാസ് ഷോര്‍സും ടിജി പുരുഷോത്തമനും താത്ക്കാലികമായി ടീമിന്‍റെ ചുമതല വഹിക്കുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
🚨 CLUB STATEMENT 🚨
— Kerala Blasters FC (@KeralaBlasters) December 16, 2024
Kerala Blasters FC confirms that Head Coach Mikael Stahre, along with Assistant Coaches Björn Wesström and Frederico Morais, have left their respective roles with immediate effect.
Read the full statement on the club website ⏬#KBFC
2024 മേയിലാണ് സ്വീഡിഷുകാരനായ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്‍റുമായി 10–ാം സ്ഥാനത്താണ് മഞ്ഞപ്പട. അവസാനം നടന്ന കളിയില്‍ മോഹൻ ബഗാനെതിരെ അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ വഴങ്ങി ടീം വീണതോടെയാണ് സ്റ്റാറെയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. സെര്‍ബിയന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ച് പുറത്തായതിന് ശേഷമാണ് മൈക്കല്‍ സ്റ്റാറെ പരിശീലകനായത്.
2026 വരെയായിരുന്നു കരാറുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ ടീമുകളെ പരിശീലിപ്പിച്ച് 17 വർഷത്തെ അനുഭവസമ്പത്തുള്ള സ്റ്റാറെ ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് കോച്ചു കൂടിയായിരുന്നു. എന്നാല്‍ സീസണില്‍ ടീമിന്‍റെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതിലും ജയം കൊണ്ടുവരാനും സ്റ്റാറെയ്ക്ക് സാധിച്ചില്ല. കൂടാതെ പ്രഫഷനൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത 14 –ാം വയസ് മുതൽ കോച്ചിങ് തൊഴിലാക്കിയ വ്യക്തി കൂടിയാണ് മൈക്കല്‍ സ്റ്റാറെ.
A frustrating night in Kolkata.#MBSGKBFC #ISL #KBFC #KeralaBlasters pic.twitter.com/5Ypz6acLq5
— Kerala Blasters FC (@KeralaBlasters) December 14, 2024
തുടര്‍ തോല്‍വികളുള്‍പ്പടെ ഏഴ് പരാജയങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. അതിനിടെ കഴിഞ്ഞ 3 സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചിട്ടും സ്ഥാനം ഒഴിയേണ്ടിവന്ന ഇവാൻ വുക്കോമനോവിച്ചിനെ തിരിച്ചുവിളിക്കണമെന്ന മുറവിളി ആരാധകരിൽ നിന്നുയർന്നു വന്നിട്ടുണ്ട്.
Also Read: ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ് നാട്ടിലെത്തി; ചെന്നൈയിൽ രാജകീയ സ്വീകരണം - D GUKESH WELCOME