ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്‍റെ ഫൈനൽ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരത്തില്‍ 4–3ന് ഗോവയെയാണ് കേരളം തകര്‍ത്തത്. കഴിഞ്ഞ ടൂർണമെന്‍റിൽ ക്വാർട്ടറിൽ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് വിജയയാത്ര തുടങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽത്തന്നെ ഗോളടിച്ച് ഗോവ മുന്നേറ്റം നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ ആദ്യപകുതിയിൽത്തന്നെ മൂന്നു ഗോൾ തിരിച്ചടിച്ച് ഗംഭീര മറുപടിയാണ് കേരളം നല്‍കിയത്. സമ്മർദത്തിനു വഴങ്ങാതെ കളിച്ചതാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്. 15-ാം മിനിറ്റിൽ മുഹമ്മദ് റിയാസിന്‍റെ ഗോളിലൂടെ കേരളം ഒപ്പത്തിനൊപ്പമെത്തി. തുടർന്ന് മുഹമ്മദ് അജ്‌സലും നസീബ് റഹ്‌മാനും വലകുലുക്കിയതോടെ കേരളം 3-1 ന് ലീഡ് നേടി. രണ്ടാം പകുതി ആരംഭിച്ചതോടെ ഇരുടീമുകളും ആക്രമണം ശക്തമാക്കാന്‍ തുടങ്ങി.
Player of the Match: Muhammed Riyas!
— Kerala Football Association (@keralafa) December 15, 2024
A stellar performance that helped us secure the win! 👏💛#WeKerala #PlayerOfTheMatch #MuhammedRiyas #KeralaFootball pic.twitter.com/MU716amlsC
71-ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസ് കൂടി ഗോള്‍ നേടിയതോടെ മികച്ച സ്‌കോറിലെത്തി കേരളം. മത്സരം അവസാന 20 മിനിറ്റിലേക്കു എത്തുമ്പോള്‍ 4–1ന് മുന്നിലായിരുന്നു. വിജയമുറപ്പിച്ച കേരളത്തിന് മുന്നില്‍ പിന്നാലെ ഗോവ ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങി.
തുടരെ രണ്ട് ഗോളുകൾ കേരളത്തിന്‍റെ പോസ്റ്റിലെത്തിച്ച ഗോവ കളിയെ ആവേശമാക്കി. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ തോല്‍വി ഭാരം കുറച്ചു. കേരളത്തിന്‍റെ പ്രതിരോധനിര വരുത്തിയ പിഴവുകളാണ് എതിരേ ഗോള്‍ പിറക്കാന്‍ കാരണം.
Together as One, Victorious as Always! 💙🤍
— Kerala Football Association (@keralafa) December 15, 2024
The spirit of Kerala shines through this incredible team. Proud moment, proud Kerala! 🏆⚽#WeKerala #TeamWork #SantoshTrophy #KeralaFootball pic.twitter.com/1DGCPm8S3c
അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ഗോവയുടെ ശ്രമങ്ങളെല്ലാം കേരള നിഷ്പ്രഭമാക്കി. ഗോവ സ്കോർ 4–3ൽ എത്തിച്ചെങ്കിലും, പിന്നീട് കേരള താരങ്ങൾ ഒന്നിച്ചുനിന്ന് ആക്രമണങ്ങളെ പ്രതിരോധിച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.റണ്ണേഴ്‌സപ്പായി ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്. യോഗ്യതാ റൗണ്ടില്‍ മൂന്ന് കളികളില്‍ 18 ഗോളുകള്‍ എതിര്‍വലയിലെത്തിച്ച കേരളം ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
Also Read: പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനും ആഴ്‌സനലിനും സമനിലക്കുരുക്ക് - ENGLISH PREMIER LEAGUE