ഹൈദരാബാദ് : ഐപിഎല്ലില്‍ (IPL) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SunRisers Hyderabad) കളത്തിലിറങ്ങുമ്പോള്‍ ക്യാമറ കണ്ണുകളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ടീമിന്‍റെ സഹഉടമ കാവ്യ മാരൻ (Kavya Maran). സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എവിടെ ഏത് ടീമിനെതിരെ കളിച്ചാലും ഗ്യാലറിയില്‍ അവര്‍ക്കായി കയ്യടിക്കാൻ കാവ്യയും എപ്പോഴും ഉണ്ടാകും. അതുകൊണ്ടുതന്നെ ടീമിനെന്നപോലെ ഒരു പ്രത്യേക ഫാൻ ബേസ് തന്നെ കാവ്യ മാരനുമുണ്ട്.
ഇന്നലെ, മുംബൈ ഇന്ത്യൻസിനെതിരായ ഹൈദരാബാദിന്‍റെ മത്സരത്തിലും ഗ്യാലറിയില്‍ ടീമിനായി ആര്‍പ്പുവിളിക്കാൻ സഹഉടമയും ഉണ്ടായിരുന്നു. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയത് ആതിഥേയരായ ഹൈദരാബാദ്. ട്രാവിസ് ഹെഡ് ബാറ്റിങ്ങ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ അവരുടെ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി.
ഹൈദരാബാദിന്‍റെ സ്കോര്‍ ബോര്‍ഡിലേക്ക് ഓരോ റണ്‍ എത്തുമ്പോഴും സന്തോഷത്തോടെയാണ് കാവ്യ മാരൻ ഇരുന്നത്. അഭിഷേക് ശര്‍മയും ഹെൻറിച്ച് ക്ലാസനും എയ്‌ഡൻ മാര്‍ക്രവുമെല്ലാം തകര്‍ത്തടിച്ചതോടെ 277 എന്ന റെക്കോഡ് സ്കോറിലാണ് എസ്ആര്‍എച്ചിന്‍റെ ഇന്നിങ്‌സ് ചെന്ന് അവസാനിച്ചത്. ഹൈദരാബാദിന്‍റെ ബാറ്റിങ്ങ് കഴിഞ്ഞപ്പോള്‍ വലിയ സന്തോഷവതിയായിരുന്നു കാവ്യ.
എന്നാല്‍, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്‌ക്ക് രോഹിത് ശര്‍മയും ഇഷാൻ കിഷനും തകര്‍ത്തടിക്കാൻ തുടങ്ങിയതോടെ കാവ്യ മാരന്‍ സന്തോഷം പതിയെ മാറാൻ തുടങ്ങി. രോഹിത്തിനെയും ഇഷാനെയും പവര്‍പ്ലേയില്‍ തന്നെ നഷ്‌ടപ്പെട്ടെങ്കിലും തിലക് വര്‍മയും നമാൻ ധിറും ചേര്‍ന്ന് റണ്‍സ് അടിച്ചുകൊണ്ടേയിരുന്നു.
11-ാം ഓവറില്‍ ധിര്‍ പുറത്താകുമ്പോഴും ജയപ്രതീക്ഷ മുംബൈ ഇന്ത്യൻസിനുണ്ടായിരുന്നു. ധിറിന്‍റെ പുറത്താകലിന് ശേഷവും തകര്‍ത്തടിച്ച തിലക് വര്‍മ ഹൈദരാബാദ് ബൗളര്‍മാരെ നല്ലതുപോലെ തന്നെ പ്രതിരോധത്തിലാക്കി. തിലകിന്‍റെ ബാറ്റില്‍ നിന്നും ബൗണ്ടറികള്‍ ഒഴുകാൻ തുടങ്ങിയത് ടെൻഷനോടെയാണ് ഗ്യാലറിയില്‍ ഇരുന്നും കാവ്യ മാരൻ നോക്കി കണ്ടത്.
എന്നാല്‍, 16-ാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമ്മിൻസ് തിലക് വര്‍മ്മയെ വിക്കറ്റ് ആക്കിയതോടെ കാവ്യ സന്തോഷം കൊണ്ട് തുള്ളിച്ചാടിയാണ് ആഘോഷിച്ചത് (Kavya Maran Celebration). ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തിയാണ് കാവ്യയെന്നാണ് ഇതുകണ്ട് ചില ആരാധകര്‍ പറഞ്ഞത്. എന്തായാലും 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 246 റണ്‍സില്‍ അവസാനിച്ചതോടെ കാവ്യ കൂടുതല്‍ ഹാപ്പി (SRH vs MI IPL 2024 Result).