മുംബൈ: ഐപിഎല്‍ പതിനെട്ടാം പതിപ്പിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന അന്തിമ പട്ടിക പുറത്ത്. കെഎല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റിഷഭ് പന്തിനെ ഡല്‍ഹി കാപിറ്റല്‍സും കയ്യൊഴിഞ്ഞു. സഞ്ജു സാംസണ്‍ ഉള്‍പ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയല്‍ നിലനിര്‍ത്തിയത്.
ഇന്ത്യൻ നായകൻ രോഹിത് ശര്‍മ മുംബൈ ഇന്ത്യൻസില്‍ തുടരും. രോഹിത്തിനൊപ്പം നാല് ഇന്ത്യൻ താരങ്ങളെയും മുംബൈ നിലനിര്‍ത്തി. ധോണിയെ ചെന്നൈയും നിലനിര്‍ത്തിയിട്ടുണ്ട്. ആകെ അഞ്ച് താരങ്ങളെയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.
മൂന്ന് താരങ്ങളെ മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകള്‍ അഞ്ച് പേരെയും പഞ്ചാബ് കിങ്സ് രണ്ട് പേരെയും നിലനിര്‍ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
Here are your retained Knights 💜
— KolkataKnightRiders (@KKRiders) October 31, 2024
Next Stop: #TATAIPLAuction 💰🔨 pic.twitter.com/fvr1kwWoYn
നിലനിര്‍ത്തിയ താരങ്ങള്‍: സുനില്‍ നരെയ്‌ൻ (12 കോടി), റിങ്കു സിങ് (13 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), ഹര്‍ഷിത് റാണ (4 കോടി), ആന്ദ്രേ റസല്‍ (12 കോടി), രമണ്‍ദീപ് സിങ് (4 കോടി).
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, വെങ്കടേഷ് അയ്യര്‍, ഫില്‍ സാള്‍ട്ട്, നിതീഷ് റാണ
പഴ്‌സില്‍ ബാക്കിയുള്ള തുക: 51 കോടി
ആര്‍ടിഎം ഓപ്ഷൻ: 0
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
Presenting our retained Risers for #IPL2025 🧡 #PlayWithFire🔥💥 #SRH #OrangeArmy pic.twitter.com/S2xwqsWhb1
— SunRisers Hyderabad (@SunRisers) October 31, 2024
നിലനിര്‍ത്തിയ താരങ്ങള്‍: ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിതീഷ് റെഡ്ഡി (6 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജൻ
പഴ്‌സില്‍ ബാക്കിയുള്ള തുക: 45 കോടി
ആര്‍ടിഎം ഓപ്ഷൻ: 1 (അണ്‍ക്യാപ്‌ഡ്)
രാജസ്ഥാൻ റോയല്‍സ്
Happy Diwali 🪔 pic.twitter.com/dQkDCYGRXv
— Rajasthan Royals (@rajasthanroyals) October 31, 2024
നിലനിര്‍ത്തിയ താരങ്ങള്‍: സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാൻ പരാഗ് (14 കോടി), സന്ദീപ് ശര്‍മ (4 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), ധ്രുവ് ജുറെല്‍ (14 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ജോസ് ബട്‌ലര്‍, ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍, രവിചന്ദ്രൻ അശ്വിൻ
പഴ്‌സില്‍ ബാക്കിയുള്ള തുക: 41 കോടി
ആര്‍ടിഎം ഓപ്ഷൻ: 0
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
🔏 𝐑𝐄𝐓𝐀𝐈𝐍𝐄𝐃: Bengaluru, welcome your superheroes! They’re here to Play Bold donning the Red, Blue & Gold with pride once again. 🤩 ❤🔥
— Royal Challengers Bengaluru (@RCBTweets) October 31, 2024
🎧: 21 Savage#PlayBold #ನಮ್ಮRCB #IPLRetention #IPL2025 pic.twitter.com/BPx8PhGcDO
നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോലി (21 കോടി), രജത് പടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ഫാഫ് ഡുപ്ലെസിസ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീൻ, വില്‍ ജാക്‌സ്
പഴ്‌സില്‍ ബാക്കിയുള്ള തുക: 83 കോടി
ആര്‍ടിഎം ഓപ്ഷൻ: 3
ചെന്നൈ സൂപ്പര്‍ കിങ്സ്
Superfans, here's your Diwali Parisu! 🎁💥
— Chennai Super Kings (@ChennaiIPL) October 31, 2024
An @anirudhofficial Musical ft. IPL Retentions 2025 🥳🎶
#UngalAnbuden #WhistlePodu 🦁💛 pic.twitter.com/FGTXm52v74
നിലനിര്‍ത്തിയ താരങ്ങള്‍: എംഎസ് ധോണി (4 കോടി), റിതുരാജ് ഗെയ്‌ക്‌വാദ് (18 കോടി), രവീന്ദ്ര ജഡേജ (18 കോടി), ശിവം ദുബെ (12 കോടി), മതീഷ പതിരണ (13 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ഡെവോണ്‍ കോണ്‍വെ, രചിൻ രവീന്ദ്ര, മൊയീൻ അലി, അജിങ്ക്യ രഹാനെ, ശര്‍ദുല്‍ താക്കൂര്‍
പഴ്‌സില്‍ ബാക്കിയുള്ള തുക: 55 കോടി
ആര്‍ടിഎം ഓപ്ഷൻ: 1
ഡല്‍ഹി കാപിറ്റല്‍സ്
Your favourite stars ready to ROAR at Qila Kotla once again!
— Delhi Capitals (@DelhiCapitals) October 31, 2024
Read more on our retentions here 👇https://t.co/LHchrsFoMZ pic.twitter.com/7i26Tc07nd
നിലനിര്‍ത്തിയ താരങ്ങള്‍: അക്‌സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ആൻറിച്ച് നോര്‍ക്യ
പഴ്സില്‍ ബാക്കിയുളള തുക: 73 കോടി
ആര്‍ടിഎം ഓപ്ഷൻ: 2
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
Say hello to your starting five, Lucknow 👋 pic.twitter.com/ZWdfjOJxR4
— Lucknow Super Giants (@LucknowIPL) October 31, 2024
നിലനിര്‍ത്തിയ താരങ്ങള്‍: നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മൊഹ്സിന്‍ ഖാന്‍ (4 കോടി), ആയുഷ് ബഡോണി (4 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: കെഎല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡി കോക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്
പഴ്സില്‍ ബാക്കിയുളള തുക: 69 കോടി
ആര്‍ടിഎം ഓപ്ഷൻ: 1
ഗുജറാത്ത് ടൈറ്റൻസ്
🖐 ➡ 🔒#AavaDe pic.twitter.com/y8fIfSLxMW
— Gujarat Titans (@gujarat_titans) October 31, 2024
നിലനിര്‍ത്തിയ താരങ്ങള്‍: റാഷിദ് ഖാന്‍ (18 കോടി), ശുഭ്‌മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി), ഷാരൂഖ് ഖാന്‍ (4 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍
പഴ്സില്‍ ബാക്കിയുളള തുക: 69 കോടി
ആര്‍ടിഎം ഓപ്ഷൻ : 1
പഞ്ചാബ് കിങ്സ്
This Diwali, we’re doubling the fireworks! 🎆
— Punjab Kings (@PunjabKingsIPL) October 31, 2024
Prabhsimran and Shashank are back to light up the next season with their explosive talent! 🔥#ShashankSingh #PrabhsimranSingh #PunjabKings #IPLRetentions #IPL2025 pic.twitter.com/uGL3kTVJsK
നിലനിര്‍ത്തിയ താരങ്ങള്‍: പ്രഭ്‌സിമ്രാൻ സിങ് (5.5 കോടി), ശശാങ്ക് സിങ് (4 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ജോണി ബെയര്‍സ്റ്റോ, അര്‍ഷ്‌ദീപ് സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറൻ
പഴ്സില്‍ ബാക്കിയുളള തുക: 110.5 കോടി
ആര്‍ടിഎം ഓപ്ഷൻ: 4
മുംബൈ ഇന്ത്യൻസ്
𝗪𝗘 ℝ𝕀𝕊𝔼 𝗧𝗢𝗚𝗘𝗧𝗛𝗘𝗥 👊#MumbaiMeriJaan #MumbaiIndians pic.twitter.com/PytZrajdGO
— Mumbai Indians (@mipaltan) October 31, 2024
നിലനിര്‍ത്തിയ താരങ്ങള്‍: ജസ്പ്രീത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശര്‍മ (16.30 കോടി), തിലക് വര്‍മ്മ (8 കോടി)
റിലീസ് ചെയ്‌ത പ്രമുഖ താരങ്ങള്‍: ഇഷാൻ കിഷൻ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, പിയൂഷ് ചൗള
പഴ്സില്‍ ബാക്കിയുളള തുക: 45 കോടി
ആര്‍ടിഎം ഓപ്ഷൻ: 1
Also Read : സ്‌പിന്നര്‍മാര്‍ക്കെതിരെ ഇന്ത്യൻ ബാറ്റര്‍മാര്‍ പതറാൻ കാരണം 'ടി20 ക്രിക്കറ്റ്': ഗൗതം ഗംഭീര്‍