ETV Bharat / sports

പഞ്ചാബ് കിങ്സില്‍ തര്‍ക്കം; സഹ ഉടമയ്‌ക്കെതിരെ പ്രീതി സിന്‍റ കോടതിയില്‍ - Preity zinta - PREITY ZINTA

ഫ്രാഞ്ചൈസി സഹ ഉടമ മോഹിത് ബർമൻ തന്‍റെ 11.5 ശതമാനം ഓഹരി മറ്റൊരാൾക്ക് വിൽക്കുന്നുവെന്നും അത് നിരോധിക്കണമെന്നുമാണ് ഹർജിയിൽ പ്രീതി സിന്‍റ ആവശ്യപ്പെട്ടത്.

PREITY ZINTA  പഞ്ചാബ് കിങ്‌സ്  IPL CRICKET  പ്രീതി സിന്‍റ
പ്രീതി സിന്‍റ (ETV Bharat)
author img

By ETV Bharat Sports Team

Published : Aug 18, 2024, 6:08 PM IST

ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ)2025 ലെ താര ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്‌സിന്‍റെ ഉടമകൾ തമ്മില്‍ തര്‍ക്കം. കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റ് സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍റ ഫ്രാഞ്ചൈസിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ മോഹിത് ബർമനെതിരെ കോടതിയിൽ.

ഫ്രാഞ്ചൈസി സഹ ഉടമ മോഹിത് ബർമൻ തന്‍റെ 11.5 ശതമാനം ഓഹരി മറ്റൊരാൾക്ക് വിൽക്കുന്നുവെന്നും അത് നിരോധിക്കണമെന്നുമാണ് ഹർജിയിൽ പ്രീതി സിന്‍റ ആവശ്യപ്പെട്ടത്. ഹര്‍ജി ഓഗസ്റ്റ് 20ന് അഡീഷണൽ സെഷൻസ് കോടതിയിൽ പരിഗണിക്കും. പഞ്ചാബ് കിങ്‌സിൽ ബർമന് 48 ശതമാനം ഓഹരിയും പ്രീതി സിന്‍റയ്‌ക്കും നെസ് വാഡിയക്കും 23-23 ശതമാനം ഓഹരിയാണുള്ളത്. ബാക്കിയുള്ളവ നാലാമത്തെ സഹയുടമയായ കരൺ പാലിന്‍റെ പക്കലാണ്.

എന്നാൽ ഫ്രാഞ്ചൈസിയുടെ പങ്കാളികൾക്കിടയിൽ ഉടമ്പടിയുണ്ട്. ഷെയറുകൾ ആദ്യം നിലവിലുള്ള പങ്കാളികൾക്ക് നൽകണം. തന്‍റെ 11.5 ശതമാനം ഓഹരി മറ്റേതെങ്കിലും പാർട്ടിക്ക് വിൽക്കുമെന്ന് മോഹിത് ബർമൻ പറയുന്നുണ്ടെന്നും അതിനാൽ ഈ ഓഹരികൾ വിൽക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടതായും പ്രീതി സിന്‍റ ഹർജിയിൽ പറയുന്നു. മറുപടി നൽകാൻ ബർമന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മറ്റ് ഷെയർഹോൾഡർമാർ ആ ഓഹരികൾ വാങ്ങാൻ വിസമ്മതിക്കുമ്പോൾ മാത്രമേ ഏതൊരു ഓഹരിയുടമയ്ക്കും തന്‍റെ ഓഹരികൾ ഗ്രൂപ്പിന് പുറത്ത് വിൽക്കാൻ കഴിയൂവെന്ന് ഹർജിയിൽ പറയുന്നു. എന്നാല്‍ ബാക്കിയുള്ള ഓഹരിയുടമകൾ ബർമന്‍റെ ഈ ഓഹരികൾ വാങ്ങാൻ ഇതുവരെ വിസമ്മതിച്ചിട്ടില്ലായെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഐപിഎല്ലിന്‍റെ 17 വർഷത്തെ ചരിത്രത്തിൽ പഞ്ചാബ് കിങ്‌സിന്‍റെ പ്രകടനം വളരെ മോശമായിരുന്നു. 2014ൽ ഒരു തവണ മാത്രമേ ടീം ഫൈനലിൽ എത്തിയിട്ടുള്ളു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തി കിരീടം നേടി. പുറമെ ഒരു തവണ മാത്രമാണ് ടീമിന് പ്ലേ ഓഫിൽ കടക്കാൻ കഴിഞ്ഞത്. ഐപിഎൽ പതിനേഴാം സീസണിൽ പോലും ടീമിന്‍റെ പ്രകടനം ദയനീയമായിരുന്നു.

Also Read: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ആഴ്‌സണലിനും ആസ്റ്റണ്‍ വില്ലയ്‌ക്കും വിജയത്തുടക്കം - English Premier League

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.