ഹൈദരാബാദ്: ഐപിഎൽ അടുത്ത സീസണിന് മുമ്പ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൈമാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നിലനിര്‍ത്തുന്ന താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുത്തുടങ്ങി. ലേല മേശയിൽ ഉറച്ച തന്ത്രങ്ങളുമായി ഫ്രാഞ്ചൈസികൾ ഒരുങ്ങി. ഒക്‌ടോബര്‍ 31നാണ് ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഐപിഎല്‍ ഗവേണിങ് ബോഡിക്ക് കൈമാറേണ്ടത്.
അതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. നിക്കോളാസ് പൂരൻ, മായങ്ക് യാദവ്, രവി ബിഷ്‌നോയ് എന്നീ താരങ്ങളെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് അടുത്ത സീസണിൽ നിലനിർത്തും. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്ന കെഎൽ രാഹുലിനെ നിലനിർത്താൻ സാധ്യതയില്ലായെന്നാണ് റിപ്പോര്‍ട്ട്.
THE LIKELY RETENTIONS OF LUCKNOW SUPER GIANTS. [Espn Cricinfo]
— Johns. (@CricCrazyJohns) October 28, 2024
1) Nicholas Pooran
2) Mayank Yadav
3) Ravi Bishnoi
4) Ayush Badoni
5) Mohsin Khan pic.twitter.com/st3GCyKcHS
2024 ൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു പൂരൻ. കൂടാതെ ടീമിന്‍റെ താൽക്കാലിക ക്യാപ്റ്റനും കൂടിയായിരുന്നു താരം. കരീബിയൻ പവർ-ഹിറ്റർ നിക്കോളാസ് പൂരനെ 2023 സീസണിന് മുന്നോടിയായി 16 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വാങ്ങിയത്. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയുൾപ്പെടെ ഒന്നിലധികം ഫ്രാഞ്ചൈസികൾക്കായി താരം കളിച്ചിട്ടുണ്ട്. 138.39 സ്‌ട്രൈക്ക് റേറ്റോടെ 2195 റൺസ് നേടിയ 29കാരൻ സമീപകാലത്ത് തന്‍റെ ദേശീയ ടീമിനായി സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
NICHOLAS POORAN TO RECEIVE 18CR FROM IPL 2025. 🥶
— Mufaddal Vohra (@mufaddal_vohra) October 28, 2024
- Pooran will be the top retention of LSG. (Espncricinfo).pic.twitter.com/hZZu9XClvh
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഐപിഎൽ 2024 ൽ 150-ലധികം കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് മായങ്ക് ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ സൈഡ് സ്ട്രെയിൻ കാരണം സീസണിൽ വെറും നാല് മത്സരങ്ങൾ മാത്രമേ താരത്തിന് കളിക്കാനായുള്ളൂ. എന്നാൽ സെലക്ടർമാർ മായങ്കിനെ ഫാസ്റ്റ് ബൗളിങ് കരാറുള്ള കളിക്കാരുടെ പട്ടികയിലേക്ക് ചേർത്തു. മായങ്ക് ഇതുവരെ ഏഴ് ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും സ്ഥിരതയാർന്ന വേഗതയിൽ പന്തെറിയുന്ന ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായതിനാൽ ടീം താരത്തെ നിലനിർത്തും.
LUCKNOW SUPERGIANTS LIKELY RETENTION FOR IPL 2025: (ESPNcricinfo)
— Tanuj Singh (@ImTanujSingh) October 28, 2024
1. Nicholas Pooran.
2. Mayank Yadav.
3. Ravi Bishnoi.
4. Ayush Badoni.
5. Mohsin Khan. pic.twitter.com/gnORUkSMxG
ബിഷ്‌ണോയിയെ 2022 മുതൽ എൽഎസ്ജിയിൽ ഉൾപ്പെടുത്തി. 2022ൽ 13 വിക്കറ്റുകളാണ് ബിഷ്‌ണോയി വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ മാത്രമാണ് താരം നേടിയത്. കൂടാതെ അണ്‍ക്യാപ്പഡ് താരങ്ങളായി മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബധോനി എന്നിവരെയും നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
Also Read: ദക്ഷിണാഫ്രിക്കൻ പര്യടനം; ഇന്ത്യന്‍ പരിശീലകനായി മുന്‍ സൂപ്പര്‍ താരമെത്തും, ഗംഭീർ ടീമിനൊപ്പം പോകില്ല