മൊഹാലി : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2024) ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) പഞ്ചാബ് കിങ്‌സിനെ (Punjab Kings) നേരിടും. ഉച്ചതിരിഞ്ഞ് 3.30-ന് പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയിലാണ് കളി ആരംഭിക്കുക. മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് (Rishabh Pant).
2022- അവസാനത്തിലുണ്ടായ കാര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെത്തുന്ന പന്തിന്‍റെ കളിക്കളത്തിലേക്കുള്ള രണ്ടാം വരവാണിത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിക്കാന്‍ പന്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചിരുന്നു. പന്തിന്‍റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഡല്‍ഹിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
10 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ഒമ്പതാമതായി ആയിരുന്നു ടീം ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ ഒമ്പതിലും ഡല്‍ഹി തോറ്റു. പന്തിന്‍റെ തിരിച്ചുവരവിന്‍റെ ഊര്‍ജത്തില്‍ വിജയത്തുടക്കം ലക്ഷ്യമിട്ടാണ് ഡല്‍ഹി പഞ്ചാബിനെതിരെ ഇറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചൽ മാർഷ്, ഷായ് ഹോപ്, ട്രിസ്റ്റിയൻ സ്റ്റബ്‌സ് എന്നിവര്‍ക്കൊപ്പം പന്തും ചേരുന്നതോടെ ഡല്‍ഹിയുടെ ബാറ്റിങ് ഓര്‍ഡറിന്‍റെ കരുത്ത് കൂടും.
ബോളിങ് നിരയില്‍ പേസര്‍മാരായി ആൻറിച്ച് നോര്‍ട്‌ജെ, ജൈ റിച്ചാർഡ്‌സണ്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ. സ്‌പിന്നര്‍മാരായി കുൽദീപ് യാദവും അക്സർ പട്ടേലും, ഡല്‍ഹിയുടെ പ്രതീക്ഷകള്‍ ഏറെയാണ്.
ഡല്‍ഹി സ്‌ക്വാഡ് : റിഷഭ് പന്ത്, അഭിഷേക് പോറെൽ, റിക്കി ഭുയി, യാഷ് ദുൽ, ഷായ് ഹോപ്, കുമാർ കുശാഗ്ര, പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് വാർണർ, ലളിത് യാദവ്, മിച്ചൽ മാർഷ്, അക്‌സർ പട്ടേൽ, സുമിത് കുമാർ, ഖലീൽ അഹമ്മദ്, പ്രവീൺ ദുബെ, കുൽദീപ് യാദവ്, മുകേഷ് കുമാർ യാദവ്, ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്, ആൻറിച്ച് നോർട്ട്ജെ, വിക്കി ഒസ്‌തവാള്‍, റാസിഖ് സലാം, ജൈ റിച്ചാർഡ്‌സൺ, ഇഷാന്ത് ശർമ്മ, സ്വസ്‌തിക് ചിക്കാര.
മറുവശത്ത് കഴിഞ്ഞ സീസണില്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan) നേതൃത്വം നല്‍കുന്ന പഞ്ചാബ് കിങ്സ് (Punjab Kings) പോയിന്‍റ് പട്ടികയില്‍ എട്ടാമതായാണ് ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ ആറ് വിജയങ്ങള്‍ മാത്രം നേടിയ ടീം എട്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. എന്നാല്‍ ആരെയും വെല്ലുവിളിക്കാനുള്ള കരുത്തുമായാണ് പഞ്ചാബ് ഇക്കുറി എത്തുന്നത്. ശിഖർ ധവാൻ, ജോണി ബെയർസ്റ്റോ, റിലീ റൂസോ, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശര്‍മ, ലിയാം ലിവിങ്‌സ്റ്റൺ, സിക്കന്ദർ റാസ, സാം കറൻ, അർഷ്‌ദീപ് സിങ്, കഗിസോ റബാഡ, നാഥൻ എല്ലിസ്, സാം കറൻ, രാഹുല്‍ ചഹാര്‍, ഹര്‍പ്രീത് ബ്രാര്‍, പഞ്ചാബും സെറ്റാണ്.
ALSO READ: ചെന്നൈയിൽ വീണ്ടും ധോണി മാജിക്ക്;ആറു വിക്കറ്റിന് ആർ സിബിയെ തകർത്തു - IPL 2024 CSK Vs RCB Highlights
പഞ്ചാബ് സ്‌ക്വാഡ് : ജോണി ബെയർസ്റ്റോ, പ്രഭ്‌സിമ്രാൻ സിംഗ്, ജിതേഷ് ശർമ, ശിഖർ ധവാൻ, ഹർപ്രീത് ഭാട്ടിയ, റിലീ റോസോ, ശശാങ്ക് സിംഗ്, ലിയാം ലിവിംഗ്‌സ്റ്റൺ, അഥർവ ടൈഡെ, ഋഷി ധവാൻ, സാം കറൻ, സിക്കന്ദർ റാസ, ശിവം സിംഗ്, ക്രിസ് വോക്‌സ്, അശുതോഷ് ശർമ, വിശ്വനാഥ് സിംഗ്, തനയ് ത്യാഗരാജൻ, ഹർഷൽ പട്ടേൽ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കാഗിസോ റബാഡ, നഥാൻ എല്ലിസ്, രാഹുൽ ചാഹർ, വിദ്വത് കവേരപ്പ, പ്രിൻസ് ചൗധരി (IPL 2024 Punjab Kings Squad).