ETV Bharat / sports

ടൈറ്റൻസിൻ്റെ കാറ്റഴിച്ച് സിഎസ്കെ:ചെന്നൈക്കോട്ട ഭദ്രം.63 റൺസിൻ്റെ രണ്ടാം ജയം - IPL 2024 CSK BEAT GT HIGHLIGHTS - IPL 2024 CSK BEAT GT HIGHLIGHTS

ഗുജറാത്ത് ടൈറ്റൻസിനെ 63 റൺസിന് കീഴടക്കിയ ചെന്നൈ സൂപ്പർ കിങ്ങ്സിന് ഐ പിഎല്ലിൽ രണ്ടാം ജയം.പോയിൻ്റ് പട്ടികയിലും മുന്നിൽ. ശിവം ദുബെ കളിയിലെ താരം. IPL 2024 Chennai Super Kings vs Gujarat Titans Highlights

IPL 2024  CSK VS GT
IPL 2024 Chennai Super Kings vs Gujarat Titans
author img

By ETV Bharat Kerala Team

Published : Mar 27, 2024, 12:27 AM IST

ചെന്നൈ: ഐപിഎൽ ഏഴാം മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്സിന് 63 റൺസിൻ്റെ ആധികാരിക ജയം.ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭമാൻ ഗിൽ ചെന്നൈ സൂപ്പർകിങ്ങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.മഞ്ഞയിലാറാടിയ ചെപ്പോക്ക് സ്റ്റേഡിയത്തിൽ റിതുരാജ് ഗെയ്ക്ക്വാദും രചിൻ രവീന്ദ്രയും ചേർന്നാണ് സി എസ്കെയുടെ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തത്.

അസ്മത്തുള്ള ഒമർസായിയുടെ ഗംഭീര സ്പെല്ലോടെ ഗുജറാത്തും കളിയിൽ പിടി മുറുക്കി.ആദ്യ ഓവറിൽ വെറും 2 റൺസ് മാത്രം വിട്ടു നൽകിയ അഫ്ഘാൻ ഓൾ റൌണ്ടർക്ക് നിർഭാഗ്യം കൊണ്ടു മാത്രമാണ് സി എസ്കെ നായകൻ്റെ വിക്കറ്റ് നഷ്ടമായത്. റിതുരാജ് ഗെയ്ക്ക്വാദ് എഡ്ജ് ചെയ്ത പന്ത് ഒന്നാം സ്ലിപ്പിൽ സായി കിഷോർ കളഞ്ഞു കുളിച്ചു. ഉമേഷ് യാദവിൻ്റെ അടുത്ത ഓവറിൽ രചിൻ രവീന്ദ്ര ബാക്ക് വേഡ് സ്ക്വയർലെഗിനു മുകളിലൂടെ സിക്സർ പറത്തി. പിന്നീടങ്ങോട്ട് റിതുരാജ് ഗെയ്ക്ക് വാദും രചിൻ രവീന്ദ്രയും ചേർന്ന് ഗുജറാത്ത് ബൌളർമാരെ പഞ്ഞിക്കിടുന്നതാണ് കണ്ടത്.

20 പന്തിൽ നിന്ന് 46 റൺസടിച്ച രചിൻ രവീന്ദ്രയായിരുന്നു സ്കോറിങ്ങിൽ മുമ്പൻ. 6 ഫോറും മൂന്ന് സിക്സറുകളും പറത്തിയാണ് രചിൻ രവീന്ദ്ര ക്രീസ് വിട്ടത്. റഷീദ് ഘാനെതിരെ സ്റ്റെപ്പൌട്ട് ചെയ്ത് കളിക്കാൻ ശ്രമിച്ച രചിനെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സ്റ്റംമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.അചിങ്ക്യ രഹാനെ എത്തിയതോടെ റൺ റേറ്റ് അൽപ്പമൊന്നിടിഞ്ഞു. 12 പന്തിൽ നിന്ന് 12 റൺസും നേടി രഹാനെ മടങ്ങി.സായി കിഷോറിൻ്റെ പന്തിൽ വീണ്ടും വൃദ്ധിമാൻ സാഹയുടെ ഒന്നാന്തരം സ്റ്റംമ്പിങ്ങ്.ഏറെ വൈകാതെ ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്ക് വാദും മടങ്ങി. ഒരു സിക്സും 5 ഫോറുമടക്കം 36 പന്തിൽ നിന്ന് 46 റൺസ് കണ്ടെത്തിയ റിതുരാജ് സ്പെൻസർജോൺസൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

അടുത്തത് ശിവം ദുബെയുടെ ഊഴമായിരുന്നു. മാരകഫോമിലായിരുന്ന ശിവം ദുബെ 5 സിക്സറുകളും 2 ഫോറും പായിച്ച് 23 പന്തിൽ നിന്ന് 51 റൺസ് നേടി ടോപ്പ് സ്കോററായി.ചെപ്പോക്ക് സ്റ്റേഡിയത്തിലെ ആരാധകരാകെ കാത്തിരുന്നെങ്കിലും സിഎസ്കെയുടെ സ്വന്തം ധോണി ഇന്നും ക്രീസിലെത്തിയില്ല. അവസാന ഓവറുകളിൽ ഡാരിൽ മിച്ചലും സമീർ റിസ്വിയും രവീന്ദ്ര ജഡേജയുമൊക്കെ തകർത്തടിച്ചപ്പോൾ സി എസ് കെ സ്കോർ 200 കടന്നു. 20 ഓവർ പൂർത്തിയാകുമ്പോൾ സി എസ്കെ 6 വിക്കറ്റിന് 206 റൺസ് എന്ന നിലയ്ക്കായിരുന്നു.

207 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ക്യാപ്റ്റൻ ശുഭ് മാൻ ഗില്ലിനെ എളുപ്പത്തിൽ നഷ്ടമായി. 17 പന്തിൽ നിന്ന് 21 റൺസ് നേടിയ വൃദ്ധിമാൻ സാഹ ചെറുത്ത് നിൽപ്പ് നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ഓപ്പണർമാരെ രണ്ടുപേരേയും ദീപക് ചാഹർ തന്നെ കൂടാരം കയറ്റി. കഴിഞ്ഞ കളിയിലേതു പോലെ സായി സുദർശൻ പ്രതിരോധിച്ചു കളിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.ചെന്നൈ സൂപ്പർ കിങ്ങ്സിനു വേണ്ടി തുഷാർ ദേശ്പാണ്ഡേ, ദീപക് ചാഹർ, മുസ്താഫിസുർ റഹ്മാൻ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രം നേടാനേ ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞുള്ളൂ.കളിയുടെ ഒരു ഘട്ടത്തിലും ഗുജറാത്ത് ചിത്രത്തിലുണ്ടായിരുന്നില്ല. മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ചവെച്ച ശിവം ദുബേ കളിയിലെ താരമായി. ചെന്നൈ സൂപ്പർ കിങ്ങ്സിൻറെ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തുന്നതിൽ പങ്കു വഹിച്ച വൃദ്ധിമാൻ സാഹ വിക്കറ്റിനു പിറകിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു.

തുടർച്ചയായ രണ്ടാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്ങ്സ് പോയിൻ്റ് പട്ടികയിലും ഒന്നാമതെത്തി.

IPL 2024 Chennai Super Kings vs Gujarat Titans Highlights

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.