ETV Bharat / sports

'ഭാരോദ്വഹനത്തിന് യോഗ്യയല്ലെന്നും വീട്ടുജോലി ചെയ്യാനുമാണ് അയാള്‍ പറഞ്ഞത്; എനിക്ക് എന്തുചെയ്യാനാകുമെന്ന് മറ്റുള്ളവർക്ക് എങ്ങനെ തീരുമാനിക്കാനാകും': മനസ് തുറന്ന് കർണം മല്ലേശ്വരി - KARNAM MALLESWARI INTERVIEW

ഒളിമ്പിക്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കര്‍ണം മല്ലേശ്വരി. 2000-ത്തില്‍ സിഡ്‌നിയില്‍ നടന്ന പതിപ്പിലായിരുന്നു മല്ലേശ്വരി ഭാരോദ്വഹനത്തിൽ വെങ്കലം നേടിക്കൊണ്ട് കര്‍ണം മല്ലേശ്വരി ചരിത്രം സൃഷ്‌ടിച്ചത്. ഇപ്പോഴിതാ തന്‍റെ ജീവിത യാത്രയെക്കുറിച്ച് ഇടിവി ഭാരതുമായി മനസ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം.

KARNAM MALLESHWARI  FIRST INDIAN WOMEN OLYMPIC MEDALIST  കർണം മല്ലേശ്വരി  കർണം മല്ലേശ്വരിയുമായുളള അഭിമുഖം
Karnam Malleswari (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 1:17 PM IST

Updated : Jul 26, 2024, 2:22 PM IST

ഹൈദരാബാദ്: 'ഒളിമ്പിക്‌സിൽ മെഡൽ നേടുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്'. ഇതാണ് അവൾ പറഞ്ഞത്. പക്ഷേ കഠിനാധ്വാനത്തിലൂടെ എന്തും നേടാമെന്ന് അവൾ വിശ്വസിച്ചു. അങ്ങനെ, ഒളിമ്പിക്‌സ് മെഡൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അങ്ങനെ കർണം മല്ലേശ്വരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറി. കർണം മല്ലേശ്വരി ഇടിവി ഭാരതുമായുളള അഭിമുഖത്തിൽ മനസുതുറക്കുകയാണ്.

''ഞാൻ ജനിച്ചതും വളർന്നതും ശ്രീകാകുളം ജില്ലയിലാണ്. എൻ്റെ മൂത്ത സഹോദരിയും ചില പെൺകുട്ടികളും ഭാരോദ്വഹനം പഠിക്കുന്നത് കണ്ടപ്പോൾ എനിക്കും ആഗ്രഹമുണ്ടായി. എന്നാൽ പരിശീലകൻ എന്നെ ഒന്ന് നോക്കിയതിനുശേഷം, ഞാൻ ഭാരോദ്വഹനത്തിന് യോഗ്യയല്ലെന്നും വീട്ടുജോലികളിൽ അമ്മയെ സഹായിക്കാൻ തുടങ്ങുന്നതാണ് നല്ലതെന്നും ഉപദേശിച്ചു.

എന്നാൽ ആ വാക്ക് എന്നിൽ തീപ്പൊരി സൃഷ്‌ടിച്ചു. എനിക്ക് എന്തുചെയ്യാനാകുമെന്നും ചെയ്യരുതെന്നും മറ്റുള്ളവർക്ക് എങ്ങനെ തീരുമാനിക്കാനാകും?. നന്നായി പരിശീലിച്ച് മെഡൽ നേടണമെന്ന ദൃഢനിശ്ചയം എനിക്കുണ്ടായിരുന്നു. പരിശീലകനില്ലാതെ തന്നെ 12-ാം വയസിൽ മറ്റുള്ളവരെ നോക്കി പഠിക്കാനായിത്തുടങ്ങി. പഴയ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് കളിമണ്ണിൽ പരിശീലിക്കുവാനായി ആരംഭിച്ചു".

KARNAM MALLESHWARI  FIRST INDIAN WOMEN OLYMPIC MEDALIST  കർണം മല്ലേശ്വരി  കർണം മല്ലേശ്വരി അഭിമുഖം  OLYMPICS 2024
Karnam malleshwari (ETV Bharat)

ചേച്ചിയെ കാണാൻ പോയപ്പോൾ...

''1990ലെ ഏഷ്യൻ ഗെയിംസ് ട്രയൽസ് നടന്നത് ബാംഗ്ലൂരിലെ എൻഐഎ സെൻ്ററിലാണ്. എൻ്റെ മൂത്ത സഹോദരി ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഞാൻ എൻ്റെ അമ്മാവന്മാരോടൊപ്പം അവിടേക്ക് പോയി. 8 മണിക്ക് തന്നെ അവിടെ എത്തിച്ചേർന്നു. ഞാൻ ക്യാമ്പിൻ്റെ ഒരു മൂലയിൽ ഇരുന്ന് കളിക്കാരെ വീക്ഷിക്കുകയായിരുന്നു.

രാത്രി 9 മണി ആയിട്ടും ഞാൻ ഭക്ഷണം കഴിക്കാൻ പോകാതെ അവരെ തന്നെ നോക്കിയിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന റഷ്യൻ കോച്ച് നാഡി റെബാക്കോൺ അത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹം എന്നെ വിളിച്ചിട്ട് ചോദിച്ചു. 'നിനക്ക് ഭാരോദ്വഹനം ഇഷ്‌ടമാണോ? പ്രാക്‌ടീസ് ചെയ്‌തിട്ടുണ്ടോ?. നിന്നെപ്പറ്റി കൂടുതൽ പറയൂ"- അദ്ദേഹം പെൺകുട്ടികൾ ധരിക്കുന്ന വസ്‌ത്രങ്ങൾ നൽകി.

എൻ്റെ കഴിവ് തെളിയിക്കുവാനായി അദ്ദേഹം ആവശ്യപ്പെട്ടു. ഞാനത് ചെയ്‌തു. എൻ്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം, ദേശീയ തലത്തിൽ മെഡലുകൾ നേടിയവരെ മാത്രം എടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ എന്നെ ചേർക്കാൻ ആവശ്യപ്പെട്ടു. ജില്ലാതലത്തിൽ പോലും കളിക്കാത്ത എനിക്ക് അവസരം തന്നു. പത്തുമാസം കോച്ചിങ്‌ തന്നു''

ദേശീയ ഗാനം കൊണ്ടുവന്നില്ല...

''1991 ഉദയ്‌പൂർ ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ് ആണ് എൻ്റെ ആദ്യത്തെ മത്സരം. ഞാൻ മൂന്ന് സ്വർണ മെഡലുകൾ നേടി. അതിനുശേഷം, 1992, 93 ലോക ചാമ്പ്യൻഷിപ്പുകളിൽ ഞാൻ വെള്ളിയും വെങ്കലവും നേടി. 1994-ൽ ഞാൻ ഒരൊറ്റ ലോക ചാമ്പ്യനായി മാറി. 'നമ്മുടെ പെൺകുട്ടികൾക്ക് സ്വർണ മെഡൽ കൊണ്ടുവരാൻ കഴിയില്ല' എന്നൊരു അഭിപ്രായം പരിശീലകർക്കിടയിൽ ഉണ്ടായിരുന്നു. തുർക്കിയിലെ ഒരു മത്സരത്തിൽ എൻ്റെ എതിരാളിയായ പെൺകുട്ടി മയക്കുമരുന്ന് കഴിച്ചതിനാൽ എനിക്ക് സ്വർണ മെഡൽ ലഭിച്ചു.

ആ പെൺകുട്ടി മയക്കുമരുന്ന് കഴിച്ചതുകൊണ്ടാണ് എനിക്ക് സ്വർണ മെഡൽ കിട്ടിയതെന്ന് അവർ പറഞ്ഞു. എൻ്റെ കഠിനാധ്വാനം കൊണ്ടല്ല ഭാഗ്യം കൊണ്ട് വന്നതാണെന്ന് പറയുന്നത് കേട്ടപ്പോൾ എനിക്ക് നന്നായി വേദനിച്ചു. ആ അഭിപ്രായം മാറ്റുന്നതിനായി ഞാൻ ഒരു വർഷം കഠിനമായി പരിശീലിക്കാൻ തുടങ്ങി. ചൈനയിൽ നടന്ന മത്സരത്തിൽ വച്ച് ആ രാജ്യത്തെ പെൺകുട്ടിയെ തന്നെ തോൽപ്പിച്ച് ഞാൻ സ്വർണം നേടി.

അത് ഒരു ലോക റെക്കോഡും കൂടിയായിരുന്നു. ഈ സമയത്ത് സാധാരണയായി ദേശീയഗാനം ആലപിക്കാറുണ്ട്. എന്നാൽ ഞങ്ങൾ വിജയിക്കുമെന്ന് ഒരിക്കലും വിശ്വസിച്ചിരിന്നില്ല. അതിനാൽ ഞങ്ങൾ ടീം മുഴുവൻ ഒരുമിച്ച് ദേശീയഗാനം ആലപിക്കുകയാണ് ചെയ്‌തത്. ആ ഓർമ്മകൾ ഓർത്തെടുക്കുമ്പോൾ ഇപ്പോഴും സന്തോഷമുണ്ട്''

കർണം മല്ലേശ്വരി (ETV Bharat)

ഞങ്ങൾക്ക് ശരിയായ ഭക്ഷണം ലഭിച്ചില്ല...

''ഞങ്ങൾ മറ്റു രാജ്യങ്ങളിലെ മത്സരങ്ങൾക്ക് പോകുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാൻ എപ്പോഴും മത്സരങ്ങളിലും എൻ്റെ പ്രകടനത്തിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനാൽ തന്നെ ശരിയായ ഭക്ഷണം കിട്ടുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ മാനേജ്‌മെൻ്റിന് ഞങ്ങളിൽ വിശ്വാസമില്ലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2000 ത്തിലാണ് ഒളിമ്പിക്‌സിൻ്റെ ഭാഗമാകാനുളള അവസരം ലഭിച്ചത്.

അന്ന് ഒളിമ്പിക്‌സിൽ മത്സരിക്കുന്നതിനെക്കുറിച്ചായിരുന്നു മനസിൽ കൂടുതലും ഉണ്ടായിരുന്നത്. "ഈ 100 വർഷത്തിനിടെ ഒരു പെൺകുട്ടിയും മെഡൽ നേടിയിട്ടില്ല" എന്ന് പറഞ്ഞ് പലരും ഞങ്ങളെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. എന്നാൽ ആ അഭിപ്രായത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ രണ്ട് കിലോയുടെ വ്യത്യാസത്തിൽ സ്വർണം വഴുതി വെങ്കലം സ്വന്തമാക്കേണ്ടതായിട്ട് വന്നു.

അന്നത്തെ അപേക്ഷിച്ച് ഇന്ന് സൗകര്യങ്ങൾ കൂടുതലുണ്ട്. അന്ന് ഒരു പരിശീലകൻ മാത്രമാണുണ്ടായിരുന്നതിനാൽ തന്നെ അവർ ഞങ്ങളോട് ഒരു ദിവസം നേരത്തെ പോയിട്ട് പിറ്റേന്ന് വരാൻ പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ വിദേശത്താണ് പരിശീലനം നടത്തുന്നത്. ഡോക്‌ടർ, ഫിസിയോതെറാപ്പിസ്റ്റ്, മസാജർ... എന്നിങ്ങനെ പത്ത് പേർ എങ്കിലും അത്ലറ്റിനൊപ്പം പോകുന്നുണ്ട്. അന്ന് സർക്കാർ എനിക്ക് ആറ് ലക്ഷം രൂപ തന്നിരുന്നു. ഇപ്പോൾ അവർ വിജയികൾക്ക് കോടിക്കണക്കിന് രൂപയാണ് നൽകുന്നത്.

ഒരു അക്കാദമി സ്ഥാപിക്കാൻ ആവശ്യപ്പെട്ടു...

''കിഞ്ചരാപ്പു അച്ചൻനായിഡു കായികമന്ത്രിയായിരിക്കുമ്പോൾ ആന്ധ്രാപ്രദേശിൽ ഒരു അക്കാദമി സ്ഥാപിച്ചു. ശ്രീകാകുളം, ആമദാലവലസ, വിജയനഗരം എന്നീ ചുറ്റുമുള്ള ഗ്രാമങ്ങൾ ഇതിനായി സന്ദർശിച്ചു. അക്കാദമി സ്ഥാപിച്ചത് കളിക്കാരെ നന്നാക്കാനാകുമെന്ന് കരുതി. എന്നാൽ, ഭരണം മാറിയതിന് ശേഷം അത് മുന്നോട്ട് പോയില്ല. ഞാൻ ഹരിയാനയിൽ ഒരു അക്കാദമി സ്ഥാപിച്ചു. തെലുഗു സംസ്ഥാനങ്ങളിൽ നിന്നുള്ള 300 കുട്ടികളാണ് ഇവിടെയുള്ളത്.

പലരും ഭാരോദ്വഹനം ഒരു കരിയറായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എൻഐഎ സംഘടനകളിൽ നിന്ന് ദേശീയ തലത്തിൽ മെഡലുകൾ നേടിയവർക്ക് മാത്രമേ ഈ ക്യാമ്പുകളിൽ ചേരാൻ കഴിയൂ. ബാക്കിയുള്ളവർക്ക് കൃത്യമായ പരിശീലനവും സൗകര്യവും നൽകിയാൽ അവരും മികവ് പുലർത്തുന്നതായിരിക്കും. ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്നതിനായി 20 വർഷമെടുത്തത് ഗ്രാമീണർക്ക് പരിശീലിക്കുന്നതിനായി സൗകര്യമില്ലാത്തതാണ്!.

അവരെ പ്രോത്സാഹിപ്പിക്കുന്നത് മാണിക്യം മണ്ണിൽ നിന്ന് കുഴിച്ചെടുക്കുന്നതിന് തുല്യമാണ്. ഇവിടെ പഠനങ്ങളും കളികളും 30:70 അനുപാതത്തിലാണ്. എൻ്റെ വിദ്യാർത്ഥികൾ ദേശീയതല മത്സരങ്ങളിൽ ഇപ്പോൾ പങ്കെടുക്കുന്നു. ഭാവിയിൽ അവർ ഒളിമ്പിക്‌സ് മെഡൽ കൊണ്ടുവരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്''.

Also Read: ഭാരം ഉയർത്തുന്നത് ആയുർദൈർഘ്യം വർധിപ്പിക്കുമെന്ന് പഠനം

Last Updated : Jul 26, 2024, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.