ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ടീമുകളിലൊന്നാണ് ഇന്ത്യൻ ടീം. ഫീൽഡിൽ ടീം ഇന്ത്യ എപ്പോഴും തങ്ങളുടെ ആധിപത്യം തെളിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ ഏഷ്യാകപ്പ് കിരീടം നേടിയത് ഇന്ത്യയാണ്. 4 ഐസിസി ലോകകപ്പുകളും ഇന്ത്യൻ ടീം നേടിയിട്ടുണ്ട്. ഇതെല്ലാം സാധ്യമായത് ഇന്ത്യൻ ബാറ്റര്‍മാരെ കൊണ്ടാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ ബൗളിങ്ങിനെക്കാൾ കരുത്തുറ്റത് ബാറ്റിങ്ങിനാണ്. എന്നാല്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണറായിട്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി പോലും നേടാൻ കഴിയാത്ത ബാറ്റര്‍മാകെ കുറിച്ചറിയാം
- ആകാശ് ചോപ്ര: ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരിൽ ഒരാളാണ് മുന്‍ താരമായ ആകാശ് ചോപ്ര. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 19 ഇന്നിങ്‌സുകളിൽ നിന്ന് 4 അർധസെഞ്ചുറികളുടെ സഹായത്തോടെ 437 റൺസാണ് ആകാശ് നേടിയത്. ഇതുവരെ താരത്തിന് സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല.
- പാർഥിവ് പട്ടേൽ: ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത ഓപ്പണർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലും. ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോർമാറ്റുകളിലും പാർഥിവ് ഇന്ത്യക്കായി കളിച്ചെങ്കിലും സെഞ്ച്വറി നേടാനായില്ല. 25 ടെസ്റ്റുകളിൽ നിന്ന് 6 അർധസെഞ്ചുറികളോടെ 934 റൺസും 38 ഏകദിനങ്ങളിൽ നിന്ന് 4 അർധസെഞ്ചുറികളോടെ 736 റൺസും 2 ടി20 മത്സരങ്ങളിൽ നിന്ന് 36 റൺസും പാർഥിവ് ഇന്ത്യക്കായി നേടിയിട്ടുണ്ട്.
- അഭിനവ് മുകന്ദ്: ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ അഭിനവ് മുകന്ദിനും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ പേരിൽ ഒരു സെഞ്ച്വറി പോലുമില്ല. ഇന്ത്യക്കായി 7 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് മുകന്ദ് കളിച്ചിട്ടുള്ളത്, അതിൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 2 അർദ്ധ സെഞ്ചുറികളുടെ സഹായത്തോടെ ആകെ 320 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.