ETV Bharat / sports

പാരിസ് ഒളിമ്പിക്‌സ്: തുഴച്ചില്‍, ജൂഡോ മത്സരങ്ങളിലെ ഇന്ത്യൻ പ്രതീക്ഷകള്‍ അസ്‌തമിച്ചു - Balraj Panwar Tulika Mann loses

author img

By ETV Bharat Kerala Team

Published : Aug 2, 2024, 6:47 PM IST

Updated : Aug 2, 2024, 7:04 PM IST

പരുഷന്മാരുടെ സിംഗിൾസ് സ്‌കൾസ് ഫെെനല്‍ ഡി റൗണ്ടില്‍ ഇന്ത്യയുടെ ബൽരാജ് 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

OLYMPICS 2024 NEWS  JUDO AND ROWING  ബൽരാജ് പൻവാര്‍ തൂലിക മാന്‍  PARIS OLYMPICS 2024
Tulika Mann (AP)

പാരീസ്: ഒളിമ്പിക്‌സിന്‍റെ തുഴച്ചില്‍, ജൂഡോ മത്സരങ്ങളില്‍ ഇന്ത്യൻ താരങ്ങളായ ബൽരാജ് പൻവാറും തുലിക മാനും പുറത്തായി. ഫെെനല്‍ ഡി റൗണ്ടില്‍ പരുഷന്മാരുടെ സിംഗിൾസ് സ്‌കള്‍സില്‍ ബൽരാജ് 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

ഹരിയാന സ്വദേശിയായ 25കാരന്‍ ബല്‍രാജ് ഒളിമ്പിക്‌സ് തുഴച്ചിലില്‍ തന്‍റെ മികച്ച സമയമായ 7: 02.37 രേഖപ്പെടുത്തി. യോഗ്യതാ മത്സരത്തിൽ ആറാമതായി ഫിനിഷ് ചെയ്ത പൻവാർ റെപ്പഷാഗെ റൗണ്ട് റേസിൽ രണ്ടാം സ്ഥാനത്തെത്തി ക്വാർട്ടറിലേക്ക് മുന്നേറിയിരുന്നു. എന്നാല്‍ ക്വാർട്ടർ ഫൈനലിലെ ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തെത്താനെ ബല്‍രാജിന് കഴിഞ്ഞുള്ളു.ഫൈനല്‍ സിയിലേക്ക് മുന്നേറാനാവാതെ ബല്‍രാജ് പുറത്തായി. ഫൈനൽ എയിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് മെഡലുകൾ നൽകുന്നത്. അതേസമയം ജൂഡോയില്‍ വനിതകളുടെ 78+ കിലോഗ്രാം വിഭാഗത്തിൽ ക്യൂബയുടെ ഇഡലിസ് ഒർട്ടിസിനോട് തുലിക മാന്‍ പരാജയപ്പെട്ടു. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു ഡൽഹിയിൽ സ്വദേശിയായ തുലിക. 2012 ലെ ലണ്ടൻ ഗെയിംസ് ചാമ്പ്യൻ ഓർട്ടിസിനെതിരെ ആദ്യ റൗണ്ടിൽ പരാജയം നേരിട്ടു. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന രാജ്യത്തെ ഏക ജൂഡോ താരമാണ് തൂലിക.

Also Read: അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ: ധീരജ്- അങ്കിത സഖ്യം ക്വാർട്ടർ ഫൈനലില്‍ - Mixed Archery Team to Quarterfinals

Last Updated : Aug 2, 2024, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.