ബീജിങ് (ചൈന): ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്ഥാനെയും മലര്‍ത്തിയടിച്ച് ഇന്ത്യന്‍ ടീം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പാകിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.
ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 13-ാം മിനിട്ടിലും 19-ാം മിനിട്ടിലുമാണ് ഇന്ത്യയുടെ ഗോള്‍. പാകിസ്‌താന് വേണ്ടി ഹനാൻ ഷാഹിദ് ഗോള്‍ നേടി. എട്ടാം മിനിട്ടിലായിരുന്നു പാകിസ്ഥാന്‍റെ ഗോള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. പരാജയമറിയാതെ അവസാന നാലിലെത്തിയ ഏക ടീമും ഇന്ത്യയാണ്.
ആദ്യ മത്സരത്തില്‍ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തകർത്തത്. ശേഷം ജപ്പാനെ 5-1നിലയില്‍ പരാജയപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും വലിയ വിജയം മലേഷ്യന്‍ ടീമിനെതിരെ ആയിരുന്നു. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം മലേഷ്യയെ മലര്‍ത്തിയടിച്ചത്. കൊറിയയെ 3-1നും ഇന്ത്യ പരാജയപ്പെടുത്തി. തുടര്‍ന്നായിരുന്നു പാകിസ്ഥാനുമായുള്ള അങ്കം.
Also Read: ആലപ്പി റിപ്പിള്‍സിന് മേല്‍ 'ആഞ്ഞടിച്ച്' വിഷ്‌ണു വിനോദ്; 33 പന്തില്‍ സെഞ്ചുറി