ETV Bharat / sports

മൂന്ന് പേര്‍ മടങ്ങി, തകര്‍പ്പന്‍ ബൗളിങ്ങുമായി മാര്‍ക്ക് വുഡ്; രാജ്‌കോട്ടില്‍ ഇന്ത്യയുടെ തുടക്കം പാളി - ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്

രാജ്‌കോട്ട് ടെസ്റ്റിന്‍റെ ആദ്യ മണിക്കൂറില്‍ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടം. യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ഒന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ നഷ്‌ടമായത്.

India vs England 3rd Test Score  Rajkot Test Live Score  Mark Wood  ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്  ഇന്ത്യ ഇംഗ്ലണ്ട് സ്‌കോര്‍
India vs England 3rd Test
author img

By ETV Bharat Kerala Team

Published : Feb 15, 2024, 10:43 AM IST

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ (India vs England 3rd Test Score Update. ടോസ് നേടി ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ നഷ്‌ടമായത് മൂന്ന് വിക്കറ്റുകൾ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal), മൂന്നാം നമ്പറിലെത്തിയ ശുഭ്‌മാന്‍ ഗില്‍ (Shubman Gill), രജത് പടിദാര്‍ എന്നിവരാണ് ഇന്ത്യന്‍ ആരാധകരെ രാജ്‌കോട്ട് ടെസ്റ്റിന്‍റെ ആദ്യം ദിവസം തന്നെ നിരാശരാക്കിയത്.

മത്സരത്തിന്‍റെ നാലാം ഓവറിലാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു ജയ്‌സ്വാളിന്‍റെ മടക്കം. പത്ത് പന്തില്‍ 10 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ജയ്‌സ്വാളിന്‍റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.

പിന്നാലെ ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോ ശുഭ്‌മാന്‍ ഗില്ലിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. 9 പന്ത് നേരിട്ട താരത്തെയും അക്കൗണ്ട് തുറക്കും മുന്‍പ് മാര്‍ക്ക് വുഡാണ് തിരികെ പവലിയനിലെത്തിച്ചത്. ആറാം ഓവറിലെ നാലാം പന്തിലായിരുന്നു വുഡ് ഗില്ലിനെ വിക്കറ്റ് കീപ്പര്‍ ബെൻ ഫോക്‌സിന്‍റെ കൈകളില്‍ എത്തിച്ചത്.

ആദ്യ രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുമ്പോള്‍ 24 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 9-ാം ഓവറിലാണ് രജത് പടിദാറിനെ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. രോഹിതിനൊപ്പം ചെറുത്തുനില്‍ക്കാനുള്ള പടിദാറിന്‍റെ ശ്രമം സ്പിന്നര്‍ ടോം ഹാര്‍ട്‌ലി പരാജയപ്പെടുത്തുകയായിരുന്നു. പടിദാര്‍ പുറത്തായതിന് പിന്നാലെ ഇന്ത്യ മത്സരത്തിന്‍റെ ആദ്യ പത്ത് ഓവറില്‍ 34-3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രോവ്‌ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍.

Also Read : ഇന്ത്യൻ കുപ്പായത്തില്‍ സര്‍ഫറാസ് ഖാന്‍ , നിറകണ്ണുകളോടെ അച്ഛനും അമ്മയും...

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.