പാരിസ്: പാരിസ് ഒളിമ്പിക്‌സിൻറെ ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതി.ധീരജ് ബൊമ്മദേവരയും വെറ്ററൻ താരം തരുണ്‍ദീപ് റായിയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.ഹാഫ് ടൈമിൽ ആറുസെറ്റ് പൂർത്തിയായിരിക്കേ ഇരുപത്തിനാലാം സ്ഥനത്തായിരുന്നധീരജ്ബൊമ്മദേവര രണ്ടാം പകുതിയിൽ വൻ കുതിപ്പ് നടത്തിയാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 72 ഷോട്ടുകളിൽ നിന്ന് 681 ോയിൻറ് നേടിയ ധീരജ് 39 തവണ 10 പോയിൻറ്നേടി. പതിനാല് തവണ പെർഫെക്റ്റ് ബുൾസ് ഐ യും വേധിച്ചു. തരുൺ ദീപ് റായിയും 67 പോയിൻറുമായിപതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
രണ്ടാം പകുതി തുടങ്ങിയപ്പോൾത്തന്നെ ഏഴാം സെറ്റിൽ ധീരജ് പത്താം റാങ്കിലേക്ക് കുതിച്ചെത്തി.എട്ടാം സെറ്റിൽ വീണ്ടും റാങ്കങ്ങ് മാറി മറിഞ്ഞു.തരുൺദീപ് റായ് പത്താമതെത്തിയപ്പോൾ ധീരജ് പന്ത്രണ്ടാമനായി.മങ്ങിപ്പോയ പ്രവീൺ ജാദവ് ഒഴിച്ചാൽ മറ്റ് രണ്ട് താരങ്ങളും ഉജ്ജ്വല ഫോമിലായതോടെ ടീമിനത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.ഒമ്പതാം സെറ്റിൽ ധീരജ് എട്ടും തരുൺദീപ് റായ് പത്തും റാങ്കുകളിലായിരുന്നു.ആ ഘട്ടത്തിൽ ഇന്ത്യൻ ടീം രണ്ടാം റാങ്കിലേക്കുർന്നു.റാങ്കിങ്ങ് ഘട്ടത്തിൽ 12 ഷോട്ടുൾ മാത്രം ബാക്കി നിൽക്കേ ധീരജ് ബൊമ്മദേവര ആറാം റാങ്കിലെത്തി.തരുൺ ദീപ് പതിമൂന്നാമതും.ടീം റാഹ്കിങങിൽ ഇന്ത്യ ഒരു സ്ഥാനം ഇടറി.പതിനൊന്നാം സെറ്റിൽ ധീരജ് സ്ഥാനം മെച്ചപ്പെടുത്തി. അഞ്ചാമതായി. തരുൺദീപ് റായ് പതിനാലാമതും.7 ഷട്ടും പൂർത്തിയാക്കിയപ്പോൾ ധീരജ് ബൊമ്മ ദേവരയ്ക്ക് നാലാം സ്ഥാനം. ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യൻ തുർക്കിയുടെ മെറ്റേ ഗസോസിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ധീരജിൻറെ കുതിപ്പ്.
ഇനിയെന്ത്
ജൂലൈ 30 ന് നോക്കൌട്ട് മൽസരത്തിൽ ചെക്ക് റിപ്പബ്ലിക്കിൻറെ ലി ആദവുമായി ധീരജ് ഏറ്റുമുട്ടും. ജൂലൈ 31 ന് തരുൺദീപ് റായ് ബ്രിട്ടൻറെ ഹാൾ ടോമുമായി ഏറ്റുമുട്ടും.ആഗസ്ത് ഒന്നിന് പ്രവീൺ ജാദവ് ചൈനയുടെ വെൻചാവോ കാവയെ നേരിടും.
പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമായി ടീമിനത്തിലും ഇന്ത്യ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി. കൊളം ബിയ - തുർക്കി പ്രീക്ാർട്ടർ വിജയികളെയാണ് ക്വാർട്ടറിൽ ഇന്ത്യ നേരിടേണ്ട്. ആ ഒറ്റ മൽസരം ജയിച്ചാൽ സെമിയിൽ ആതിഥേയരായ ഫ്രാൻസിനെ നേരിടേണ്ടി വരും. കരുത്തരായ ദക്ഷിണ കൊറിയയാവും ഫൈനലിലെത്തിയാൽ ഇന്ത്യയുടെ എതിരാളികൾ.
മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര അങ്കിത് ഭഗത് സഖ്യത്തിന് പ്രീ ക്വാർട്ടറിൽ നേരിടാനുള്ളത് ഇന്തോനേഷ്യൻ ജോഡിയേയാണ്. ക്വാർട്ടർ ഫൈനലിൽ ചൈനയും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയും എതിരാളികളായെത്തും.മിക്സഡ് ടീമിനത്തിൽ 27 ടീമുകളിൽ നിന്നാണ് ഇന്ത്യൻ ടീം അവസാന പതിനാറിൽ ഇടം പിടിച്ചത്. ഒറ്റ പോയിൻറ് വ്യത്യാസത്തിനാണ് ഇന്ത്യൻടീമിന് നേരിട്ടുള്ള ക്വാർട്ടർ ഫൈനൽ പ്രവേശം നഷ്ടമായത്.
ഇന്ത്യന്‍ പുരുഷ ടീം ഏറെ പ്രതീക്ഷയോടെയാണ് പാരീസിൽ റാങ്കിങ് റൗണ്ടില്‍ മത്സരിക്കാനിറങ്ങിയത്. ഷാങ്ങ്ഹായില്‍ നടന്ന ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ദക്ഷിണ കൊറിയയെ വീഴ്ത്തി ചാമ്പ്യന്മാരായതിന്‍റെ ആത്മ വിശ്വാസവുമായാണ് ഇന്ത്യന്‍ പുരുഷ ആര്‍ച്ചര്‍മാര്‍ പാരിസില്‍ ഇറങ്ങിയത്.
ജൂണില്‍ തുര്‍ക്കിയില്‍ നടന്ന ലോക കപ്പ് സ്റ്റേജ് മൂന്ന് മത്സരത്തില്‍ വെങ്കലം നേടിയ ധീരജ് ബൊമ്മദേവര അതേ ഫോം റാങ്കിങ്ങ് റൌണ്ടിലും തുടർന്നു.ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ തുര്‍ക്കിയുടെ മെറ്റേ ഗസോസ് തുടക്കം മുതൽ പിന്നിലായിരുന്നെങ്കിലും ഒടുവിൽ എട്ടാമത് ഫിനിഷ് ചെയ്തു.
ആദ്യ ആറ് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരം ധീരജ് ബൊമ്മദേവര 11ാം സ്ഥാനത്തെത്തിയിരുന്നു.
രണ്ടാം സെറ്റില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പത്തും മൂന്ന് ബുൾസ് ഐയും രണ്ട് ഒമ്പതും അടക്കം 58 പോയിന്‍റുകളുമായി തരുണ്‍ദീപ് റായ് 16ാം റാങ്കിലേക്ക് കുതിച്ചു. പക്ഷേ ആദ്യ സെറ്റിലെ പ്രകടനം തുടരാന്‍ കഴിയാതെ ധീരജ് 36ാം റാങ്കിലേക്ക് താഴ്ന്നു. രണ്ടാം സെറ്റ് പൂര്‍ത്തിയായപ്പോള്‍ ടീമിനത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തായി.
മൂന്നാം സെറ്റില്‍ രണ്ടു പത്തും ഒരു പെര്‍ഫക്റ്റ് ടെന്നും അടക്കം 57 പോയിന്‍റ് നേടി തരുണ്‍ദീപ് റായ് 16ാം റാങ്ക് നിലനിര്‍ത്തി. ചെറിയ മുന്നേറ്റം കാഴ്‌ചവച്ച് ധീരജ് 36ാം റാങ്കില്‍ നിന്ന് 33ാം റാങ്കിലെത്തി. പ്രവീണ്‍ ജാദവ് 42ാം സ്ഥാനം നേടികയും ചെയ്‌തു. മൂന്നാം സെറ്റ് അവസാനിച്ചപ്പോള്‍ ഒളിമ്പിക് ചാമ്പ്യന്‍ മെറ്റേ ഗസോസ് 21ാം സ്ഥാനത്തായിരുന്നു. ടീമിനത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത് തന്നെ തുടര്‍ന്നു.
നാലാം സെറ്റില്‍ തരുണ്‍ദീപ് 23ാം സ്ഥാനത്തേയ്ക്കും പ്രവീണ്‍ ജാദവ് 43ാം സ്ഥാനത്തേയ്‌ക്കും താഴ്‌ന്നു. ആശ്വാസമായി ധീരജ് 27 റാങ്കിലേയ്ക്ക് ഉയര്‍ന്നു. ടീമിനത്തില്‍ അപ്പോഴും ഇന്ത്യ ആറാം സ്ഥാനത്ത് തന്നെയായിരുന്നു.
അഞ്ചാം സെറ്റില്‍ തരുണ്‍ദീപ് റായ് 281 പോയിന്‍റ് നേടി 16 റാങ്കിലേക്ക് തിരിച്ചെത്തി. ധീരജ് 25ാം റാങ്കിലേക്ക് വീണ്ടും വീഴ്‌ന്നു. ടീമിനത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ആറ് സെറ്റും പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ തരുണ്‍ ദീപ് റായ് 14ാം റാങ്കിലും. ധീരജ് 24ാം സ്ഥാനത്തുമായിരുന്നു.