മെൽബൺ: ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 184 റൺസിന്‍റെ ജയം. മെൽബണിലെ നാണംകെട്ട തോൽവിയോടെ ഇന്ത്യ പരമ്പരയിൽ 2-1ന് പിന്നിലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബോക്‌സിങ് ഡേ ടെസ്റ്റിലെ തോൽവി ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്തുന്നത് ദുഷ്‌കരമാക്കി. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ തീര്‍ന്നു. സ്കോർ: ഓസ്ട്രേലിയ – 474 & 234, ഇന്ത്യ – 369 & 155.
LYON DOES IT!
— cricket.com.au (@cricketcomau) December 30, 2024
What a remarkable win for Australia! #AUSvIND pic.twitter.com/SGbA3R797X
9 വിക്കറ്റ് നഷ്ടത്തിൽ 229 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ, വെറും 10 പന്തുകള്‍ക്കിടെ ഇന്ത്യ പുറത്താക്കുകയായിരുന്നു. 5 റണ്‍സ് മാത്രമാണ് ഇന്ന് ഓസീസ് കൂട്ടിച്ചേര്‍ത്തത്. 41 റൺസെടുത്ത ലയണിനെ പുറത്താക്കി ബുംറയാണ് ഓസീസ് ഇന്നിങ്സിന് വിരാമമിട്ടത്. അവസാന വിക്കറ്റിൽ ലയൺ – ബോളണ്ട് സഖ്യം കൂട്ടിച്ചേർത്തത് 78 റൺസായിരുന്നു.
രണ്ടാം ഇന്നിങ്സില്‍ നായകന്‍ രോഹിത് ശർമ്മ (9), വിരാട് കോലി (5), കെഎൽ രാഹുൽ (0) എന്നിവരെ 33 റണ്‍സിനിടെ നഷ്ടമായ മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് യശസ്വി ജയ്‌സ്വാൾ മാത്രമാണ്. 208 പന്തിൽ 8 ബൗണ്ടറികളോടെ 84 റൺസാണ് താരം നേടിയത്. ജയ്‌സ്വാൾ പുറത്തായതോടെ ഇന്ത്യയുടെ തോൽവി ഏറെക്കുറെ ഉറപ്പായി. ജയ്സ്വാള്‍ - ഋഷഭ് പന്ത് സഖ്യം ക്രീസില്‍ ഉറച്ചുനിന്ന് പ്രതീക്ഷ സമ്മാനിച്ചിരുന്നു.
ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ മെൽബണിൽ തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 28.4 ഓവറിൽ 9 മെയ്ഡൻ ഓവറുകൾ എറിഞ്ഞ് 99 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സിൽ 24.4 ഓവറിൽ 7 ഓവർ എറിഞ്ഞ് 57 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ആകെ 9 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
Priceless #WTC25 points as Australia take a 2-1 lead over India with a tremendous win in Melbourne 👊#AUSvIND 📝: https://t.co/V3bDj8LroF pic.twitter.com/UuRprdPw6a
— ICC (@ICC) December 30, 2024
രോഹിത് ശർമ്മയും കോലിയും കെ എൽ രാഹുലും മത്സരത്തിൽ പൂർണ്ണ പരാജയമായിരുന്നു. രണ്ട് ഇന്നിങ്‌സിലും യഥാക്രമം 3, 9 റൺസാണ് രോഹിത് നേടിയത്. കോലി രണ്ട് ഇന്നിങ്‌സികളിലുമായി യഥാക്രമം 36 ഉം 5 ഉം റൺസ് നേടിയപ്പോൾ രാഹുൽ രണ്ട് ഇന്നിംഗ്‌സുകളിലുമായി യഥാക്രമം 24 ഉം 0 ഉം റൺസെടുത്തു. മൂവരുടെയും പ്രകടനമാണ് ടീം ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.
ഓസീസിനായി പാറ്റ് കമിൻസ് 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബോളണ്ട് 39 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥൻ ലയൺ രണ്ടു വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
Also Read: മണിപ്പൂരിനെ മലര്‍ത്തിയടിച്ചു; സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലിൽ - KERALA IN SANTOSH TROPHY FINAL