ETV Bharat / sports

തുടക്കം കളറാക്കാൻ ഹര്‍മനും കൂട്ടരും, എതിരാളികള്‍ ന്യൂസിലൻഡ്; മത്സരം കാണാനുള്ള വഴികളറിയാം... - IND W vs NZ W Match Preview

വനിത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. മത്സരം രാത്രി ഏഴരയ്‌ക്ക്.

author img

By ETV Bharat Sports Team

Published : 3 hours ago

ICC WOMENS T20 WORLD CUP 2024  WOMENS CRICKET  വനിത ക്രിക്കറ്റ് ലോകകപ്പ്  ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം
India Women's Team (x@BCCIWomen)

ദുബായ്: ഐസിസി വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന മത്സരത്തില്‍ ന്യൂസിലൻഡ് വനിതകളാണ് ഹര്‍മൻപ്രീത് കൗറിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ഇന്ത്യൻ സമയം രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായി കിരീട പ്രതീക്ഷയിലാണ് ഇന്ത്യൻ വനിതകള്‍ ഇക്കുറി ടി20 ലോകകപ്പിന് ഇറങ്ങുന്നത്. പ്രധാന താരങ്ങളുടെയെല്ലാം ഫോം ടീമിന് പ്രതീക്ഷയാണ്. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് നല്‍കുന്ന തുടക്കം അനുസരിച്ചിരിക്കും ടീമിന്‍റെ സ്കോറിങ് വേഗത.

മധ്യനിരയില്‍ ക്യാപ്‌റ്റൻ ഹര്‍മൻപ്രീത് കൗറിന്‍റെയും ജെമീമ റോഡ്രിഗസിന്‍റെയും പരിചയസമ്പത്തും ബാറ്റിങ് മികവും ടീമിന് കരുത്താകും. മുൻ മത്സരങ്ങളില്‍ ഇരുവര്‍ക്കും മികച്ച പ്രകടനങ്ങള്‍ നടത്താനായെന്നതും ടീമിന്‍റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന കാര്യമാണ്. റിച്ച ഘോഷ്, പൂജ വസ്‌ത്രകര്‍ എന്നിവര്‍ക്കൊപ്പം മികച്ച ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ടീമിനെ സ്ട്രോങ്ങാക്കുന്നുണ്ട്.

രേണുക സിങ്, പൂജ വസ്‌ത്രകാര്‍, അരുന്ധതി റെഡ്ഡി എന്നിവരാണ് ഇന്ത്യൻ സ്ക്വാഡിലെ പേസര്‍മാര്‍. ഇവരില്‍ രണ്ട് പേര്‍ ഉറപ്പായും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനാണ് സാധ്യതകളേറെ. ദുബായിലെ സാഹചര്യം അനുസരിച്ച് സ്‌പിന്നര്‍മാരായ ദീപ്‌തി ശര്‍മ, ശ്രേയങ്ക പാട്ടീല്‍, ആശ ശോഭന, രാധ യാദവ് എന്നിവരുടെ പ്രകടനം നിര്‍ണായകമായി മാറും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കരുത്തരായ ന്യൂസിലൻഡിനെതിരെ ജയിച്ച് തുടങ്ങാനുള്ള ശ്രമത്തിലാകും ഇന്ത്യൻ സംഘം ഇന്ന് കളത്തിലിറങ്ങുക. രണ്ട് പ്രാവശ്യം റണ്ണര്‍ അപ്പുകളായിട്ടുള്ള കിവീസിനെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍ക്കാൻ സാധിച്ചാല്‍ അത് ടീം ഇന്ത്യയ്‌ക്ക് മുന്നോട്ടേക്കുള്ള യാത്രയില്‍ നല്‍കുന്ന ആത്മവിശ്വാസം തെല്ലും ചെറുതായിരിക്കില്ല.

മത്സരം ലൈവായി കാണാൻ: യുഎഇ വേദിയാകുന്ന ഐസിസി ടി20 വനിത ലോകകപ്പ് മത്സരങ്ങള്‍ സ്റ്റാര്‍സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ഇന്ത്യയില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും മത്സരം ആരാധകര്‍ക്ക് കാണാം.

ഇന്ത്യൻ വനിത ടീം സാധ്യത ഇലവൻ: സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മൻപ്രീത് കൗര്‍ (ക്യാപ്‌റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദയാലൻ ഹേമലത, ദീപ്‌തി ശര്‍മ, പൂജ വസ്‌ത്രകാര്‍, ശ്രേയങ്ക പാട്ടീല്‍, രേണുക സിങ്, രാധ യാദവ്.

ന്യൂസിലൻഡ് വനിത ടീം സാധ്യത ഇലവൻ: സൂസി ബേറ്റ്‌സ്, സോഫി ഡിവൈൻ (ക്യാപ്‌റ്റൻ), അമേലിയ കെര്‍, ബ്രൂക്ക് ഹാളിഡേ, ലേ കാസ്പെര്‍ക്, ജോര്‍ജിയ പ്ലിമ്മര്‍, മാഡി ഗ്രീൻ (വിക്കറ്റ് കീപ്പര്‍), ജെസ്സ് കെര്‍, ഈഡെൻ കാര്‍സൻ, ഫ്രാൻ ജോനസ്, ലീ തഹുഹു.

Also Read : 'ഇവര്‍ക്കെതിരായ മത്സരങ്ങള്‍ കടുക്കും'; വനിത ടി20 ലോകകപ്പില്‍ ഈ ടീമുകള്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളിയാകുമെന്ന് ഹര്‍ഭജൻ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.