ബ്ലോംഫോൺടെയിൻ: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടർ 19 ലോകകപ്പില്‍ വിജയത്തുടക്കവുമായി ഇന്ത്യ. ബംഗ്ലാദേശിനെ 84 റൺസിന് തോല്‍പ്പിച്ചാണ് ടീം ഇന്ത്യ അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് എയില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യ അൻപത് ഓവറില്‍ 251 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിനെ 45.5 ഓവറില്‍ 167 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു.
-
India overcome an ordinary start to secure a comprehensive win over Bangladesh 🔥#U19WorldCup #BANvIND pic.twitter.com/bceOWG5PMR
— ICC (@ICC) January 20, 2024 " class="align-text-top noRightClick twitterSection" data="
">India overcome an ordinary start to secure a comprehensive win over Bangladesh 🔥#U19WorldCup #BANvIND pic.twitter.com/bceOWG5PMR
— ICC (@ICC) January 20, 2024India overcome an ordinary start to secure a comprehensive win over Bangladesh 🔥#U19WorldCup #BANvIND pic.twitter.com/bceOWG5PMR
— ICC (@ICC) January 20, 2024
ഇന്ത്യയ്ക്ക് വേണ്ടി സൗമി പാണ്ഡേ 9.5 ഓവറില്‍ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. മുഷീർ ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ രാജ് ലിംബാനി, അർഷിൻ കുല്‍ക്കർണി, പ്രിയാൻഷു മോലിയ എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ആദർശ് സിങ് (76), നായകൻ ഉദയ് സഹാരൺ (64) എന്നിവർ അർധസെഞ്ച്വറി നേടി.
വാലറ്റത്ത് പ്രിയാൻഷു മോലിയ, ആരവെല്ലി അവിനാഷ്, സച്ചിൻദാസ് എന്നിവരും രണ്ടക്കം കടന്നതോടെയാണ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 251 റൺസ് നേടിയത്. ഇന്ത്യയുടെ ആദർശ് സിങാണ് കളിയിലെ കേമൻ. ഗ്രൂപ്പ് എയില്‍ ഇന്ത്യയെ കൂടാതെ അയർലണ്ടും ആദ്യ മത്സരം ജയിച്ചു. യുഎസ്എയെ ആണ് അയർലണ്ട് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ആദ്യ മത്സരം ജയിച്ചു. ഗ്രൂപ്പ് ഡിയില്‍ പാകിസ്ഥാൻ ആദ്യ മത്സരത്തില്‍ അഫ്‌ഗാനെ പരാജയപ്പെടുത്തി.