ബാര്‍ബഡോസ്: മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിനൊരുങ്ങുന്നത്. ഫൈനല്‍ മത്സരം നടക്കുന്ന ബാര്‍ബഡോസില്‍ ഇന്ന് (ജൂണ്‍ 29) ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഉഷ്‌ണമേഖലാ കൊടുങ്കാറ്റിന്‍റെ സ്വാധീന മൂലം ദിവസം മുഴുവന്‍ മഴ നീണ്ടുനില്‍ക്കാനുളള സാധ്യതയുമുണ്ട്.
രാവിലെ കളി നടക്കുന്ന സമയത്ത് മഴ പൊയ്യാന്‍ 46 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. മഴ കാരണം ഇന്ന് (ജൂൺ 29) ഫൈനല്‍ നടത്താനായില്ലെങ്കില്‍ നാളെ (ജൂൺ 30)ന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും പരമാവധി നിശ്ചയിച്ച ദിവസം തന്നെ കളി പൂര്‍ത്തിയാക്കാനായിരിക്കും ശ്രമിക്കുക.
ഇതിനായി ഓവര്‍ ചുരുക്കാനും സാധ്യതയുണ്ട്. ഇരു ടീമുകള്‍ക്കും പത്ത് ഓവര്‍ പോലും ബാറ്റ് ചെയ്യാനായില്ലെങ്കില്‍ മാത്രമാണ് റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റുക.
ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമുള്ള വിധിനിര്‍ണയത്തിലേക്ക് കടക്കണമെങ്കില്‍ 10 ഓവര്‍ എങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. റിസര്‍വ് ദിനത്തിലും രണ്ട് ടീമുകള്‍ക്കും പത്ത് ഓവര്‍ പോലും കളിക്കാനായില്ലെങ്കില്‍ ഇരുരാജ്യങ്ങെളെയും ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.
ഇത്തവണത്തെ ടി20 ലോകകപ്പിലെ പല മത്സരങ്ങളെയും മഴ ബാധിച്ചിരുന്നു. ചില ടീമുകള്‍ക്ക് മഴ അനുഗ്രഹമയപ്പോള്‍ ചില ടീമുകള്‍ക്ക് വില്ലനായി. മഴ ഭീഷണിയിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ പോരാട്ടവും നടന്നത്.
Also Read: കിരീടക്ഷാമം തീർക്കാൻ ഇന്ത്യ, തലമുറകളുടെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്ക
ഇന്ത്യ സാധ്യത ഇലവൻ: രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ.