അഹമ്മദാബാദ്: മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റര്‍ പാർഥിവ് പട്ടേലിനെ ഐപിഎല്ലില്‍ അടുത്ത പതിപ്പിലേക്ക് ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് കോച്ചായും അസിസ്റ്റന്‍റ് കോച്ചുമായി നിയമിച്ചു. 2022 ഡിസംബറിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പാർഥിവ് ടീമിന്‍റെ മുഖ്യപരിശീലകൻ ആശിഷ് നെഹ്‌റയുടെ സഹായിയായി ഗുജറാത്ത് ടൈറ്റൻസിന്‍റെ താരങ്ങള്‍ക്ക് ബാറ്റിങ് തന്ത്രങ്ങൾ പഠിപ്പിക്കും.
പുതിയ അസിസ്റ്റന്‍റും ബാറ്റിങ് കോച്ചുമായി പാർഥിവ് പട്ടേലിനെ നിയമിച്ചതായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. 17 വർഷത്തെ ക്രിക്കറ്റ് കരിയറിലെ പാർഥിവിന്‍റെ അറിവ് ടീമിന് ഉപകാരപ്പെടുമെന്ന് ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
🚨 PARTHIV PATEL APPOINTED AS BATTING & ASSISTANT COACH OF GUJARAT TITANS IN IPL 2025...!!!! 🚨 pic.twitter.com/oES5ztzZ6Y
— Tanuj Singh (@ImTanujSingh) November 13, 2024
ഗുജറാത്ത് ടൈറ്റൻസ് വരാനിരിക്കുന്ന ഐപിഎൽ സീസണിനായി തയ്യാറെടുക്കുമ്പോൾ ബാറ്റിങ് സാങ്കേതികതകളെയും തന്ത്രങ്ങളെയും കുറിച്ചുള്ള പാർഥിവിന്‍റെ ധാരണ കളിക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2002-ൽ 17-ാം വയസിലാണ് പാർഥിവ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റിൽ 25 മത്സരങ്ങൾ കളിച്ച് 934 റൺസ് നേടി. 38 ഏകദിനത്തിൽ നിന്നും 736 റൺസും രണ്ട് ടി20 മത്സരങ്ങളിൽ നിന്ന് 36 റൺസും നേടി. ഇന്ത്യക്കായി എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 93 ക്യാച്ചുകളും 29 സ്റ്റമ്പിങ്ങുകളും നേടി.
GUJARAT TITANS POSTER FOR PARTHIV PATEL. ⭐
— Tanuj Singh (@ImTanujSingh) November 13, 2024
- The New Assistant & Batting Coach of GT...!!!! pic.twitter.com/UksvAMvr1e
പാർഥിവ് പട്ടേലിന്‍റെ ഐപിഎൽ കരിയർ വളരെ മികച്ചതാണ്. 2008ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താരം 139 മത്സരങ്ങളിൽ നിന്ന് 2848 റൺസാണ് നേടിയത്. ഇതിൽ 13 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.2022 ൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടിയിരുന്നു. പിന്നാലെ 2023 ലും ടീം ഫൈനലിലുമെത്തി.
Also Read: വിരാട് കോലിയുടെ പേരില്‍ അങ്കം; ഗംഭീറിന്‍റെ രൂക്ഷപ്രതികരണത്തില്‍ മറുപടിയുമായി റിക്കി പോണ്ടിങ്