ഹൈദരാബാദ്: ഐ ലീഗ് ഫുട്‌ബോള്‍ പുതിയ സീസണിനു വിജയത്തുടക്കമിട്ട് ഗോകുലം കേരള എഫ്‌സി. ആദ്യ മത്സരത്തിൽ ഡെക്കാനെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. 2024ലെ ക്ലൈമറ്റ് കപ്പില്‍ ചാമ്പ്യന്മാരായാണ് ഗോകുലം ഐ-ലീഗില്‍ കളത്തിലിറങ്ങിയത്.
ഗോകുലത്തിനായി നാചോ അബെലെഡോ, മാര്‍ട്ടിന്‍ ഷാവേസ്, റമഡിന്‍താര എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഡെക്കാനായി ലാല്‍റോമാവിയയും ഡേവിഡ‍് മുനോസുമാണ് വല നിറച്ചത്. ആവേശം നിറഞ്ഞ പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ ഡെക്കാന്‍ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില്‍ ഗോകുലം കളി ഏറ്റെടുക്കുകയായിരുന്നു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും ഗോള്‍ അടിച്ചെങ്കിലും ജയിക്കാന്‍ അത് മതിയായില്ല.
THE CROWD IS GOING WILD! Abeledo's late goal gives GKFC the lead! 2-1 and the excitement is electric! #GKFC #malabarians #IndianFootball #ILeague pic.twitter.com/Vagr6Qtu2d
— Gokulam Kerala FC (@GokulamKeralaFC) November 22, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരത്തിന്‍റെ 40–ാം മിനിറ്റിലാണ് ഡെക്കാന്‍ ഗോളടിച്ച് മുന്നേറ്റം ആരംഭിച്ചത്. എന്നാല്‍ 60–ാം മിനിറ്റില്‍ ഗോകുലത്തിന്‍റെ സമനില ഗോള്‍ ഷാവേസ് വലയിലാക്കുകായിരുന്നു. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള്‍ നേടിയത്. 85–ാം അബെലെഡോ രണ്ടാം ഗോളും ഇഞ്ച്വറി സമയത്ത് രാംദിന്‍താരയുടെ ഗോളും ടീമിന്‍റെ ജയം ഉറപ്പിച്ചു. പുതിയ സ്‌പാനിഷ് പരിശീലകനായ അന്‍റോണിയോ റൂയെഡെയുടെ കീഴിലാണ് ഗോകുലം ഇറങ്ങിയത്.
WHAT. A. WIN! 🔥 GKFC triumphs 3-2 against SDFC in an electrifying battle!
— Gokulam Kerala FC (@GokulamKeralaFC) November 22, 2024
Team spirit, determination, and heart.❤️#GKFC #malabarians #IndianFootball #ILeague pic.twitter.com/mwl994MeAa
കഴിഞ്ഞ സീസണിൽ ഡെക്കാന്‍ രണ്ടാമതും ഗോകുലം മൂന്നാമതുമായിരുന്നു. ഡെക്കാൻ അരീനയിൽ മുന്‍പ് ഇരുടീമുകളും മത്സരിച്ചപ്പോൾ 4–1ന് ഗോകുലം തന്നെയായിരുന്നു ജയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ മൂന്നിന് മിസോറമിൽനിന്നുള്ള ഐസോള്‍ എഫ്‌സിക്കെതിരെയാണ് ഗോകുലം കേരള എഫ്‌സിയുടെ ആദ്യ ഹോം മാച്ച്.
Also Read: ലക്ഷദ്വീപിനെ പത്ത് ഗോളിന് തകര്‍ത്തു; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് പത്തരമാറ്റിന്‍റെ മിന്നും ജയം