പൂനെ: സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റേയും വിരാട് കോലിയുടേയും പരിശീലനത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ടീം ഇതിഹാസ താരം രവി ശാസ്‌ത്രി. ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് രസകരമായ സംഭവം. മത്സരത്തിനിടെ കമന്‍ററി ബോക്‌സിലാണ് താരങ്ങളായ രവി ശാസ്‌ത്രിയും ദിനേഷ് കാർത്തിക്കും ഇരുവരുടേയും നെറ്റ് സെഷനുകളെ കുറിച്ച് സംസാരിച്ചത്.
സച്ചിന്‍റെ പാന്‍റിനുള്ളിൽ ഉറുമ്പുകള്‍ ഉള്ളതുപോലെയാണ് അദ്ദേഹം തന്‍റെ ചെറുപ്പകാലത്ത്, എപ്പോഴും നെറ്റ്‌സില്‍ ബാറ്റ് ചെയ്യും. അത് കഴിഞ്ഞാൽ ഉടനെ ബൗളിങ് ചെയ്യാൻ തുടങ്ങും അല്ലെങ്കിൽ ഫീൽഡിങ് ചെയ്‌തുകൊണ്ടിരിക്കും. അല്‍പം നേരം പോലും വെറുതെയിരിക്കാന്‍ കഴിയില്ല,' ശാസ്ത്രി പറഞ്ഞു. സച്ചിന്‍ ബാറ്റിങ് പ്രാക്ടീസ് കഴിഞ്ഞാൽ, കളിയുടെ മറ്റ് വശങ്ങളിൽ വളരെ ആവേശത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിരാട് കോലി പരിശീലന സെഷൻ രണ്ട് ഭാഗങ്ങളായി മാറ്റാറുണ്ട്. നെറ്റ് ബൗളർമാരെ നേരിടുകയും ഇന്ത്യന്‍ സപ്പോർട്ടിങ് സ്റ്റാഫുമായി പ്രത്യേക സെഷനുകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അദ്ദേഹം ബൗളിങ്ങിലും ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് അവര്‍ പറഞ്ഞു.
Ravi Shastri Said “Sachin Tendulkar, in his younger days, had ants in his pants. Every time he got done with his batting in the nets, he would either grab the ball and bowl or do fielding drills. You just couldn’t keep him quiet,” (Jio Cinema) pic.twitter.com/kGL8Z3DGMR
— Vipin Tiwari (@Vipintiwari952) October 25, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം രണ്ടാം ടെസ്റ്റില്‍ കിവീസ് ശക്തമായ നിലയിലാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ടീമിന് 301 റണ്‍സിന്‍റെ ലീഡാണ്. നേരത്തെ ഇന്ത്യയെ 156 റണ്‍സിന് പുറത്താക്കിയ ന്യൂസിലാന്‍ഡ് 103 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ കിവീസിനെ ക്യാപ്‌റ്റന്‍ ടോം ലാഥമാണ് മുന്നിലേക്ക് എത്തിച്ചത്. താരം 133 പന്തില്‍ 86 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴുവിക്കറ്റിന് പിന്നാലെ രണ്ടാം ഇന്നിങ്സില്‍ ഇതുവരേ നാലുവിക്കറ്റ് വീഴ്‌ത്തിയ വാഷിങ്ടണ്‍ സുന്ദറിന്‍റെ പ്രകടനം മാത്രമാണ് രണ്ടാം ദിനം സമാധാനിക്കാന്‍ ഉണ്ടായിരുന്നത്.
Also Read: 18 കോടി മതിയാകില്ല, പ്രതിഫലക്കാര്യത്തില്‍ റിഷഭ് പന്തിന് അതൃപ്‌തി; താരത്തെ ഒഴിവാക്കാൻ ഡല്‍ഹിയും