ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോർപ്പ് (55) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് മരണവിവരം അറിയിച്ചത്. 1993 മുതൽ 2005ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു ഗ്രഹാം തോർപ്പ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പിന്നാലെയാണ് അസുഖം ബാധിച്ച് ചികിത്സയിലായത്.
It is with great sadness that we share the news that Graham Thorpe, MBE, has passed away.
— England and Wales Cricket Board (@ECB_cricket) August 5, 2024
There seem to be no appropriate words to describe the deep shock we feel at Graham's death. pic.twitter.com/VMXqxVJJCh
ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളിലും 82 ഏകദിനങ്ങളിലും തോര്‍പ്പ് കളിച്ചിട്ടുണ്ട്. 341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും 5 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനായി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇടംകൈ ബാറ്ററായ തോര്‍പ്പ് ടെസ്റ്റില്‍16 സെഞ്ചുറി ഉള്‍പ്പെടെ 6744 റണ്‍സാണ് അടിച്ചത്. ന്യൂസിലന്‍ഡിനെതിരെ നേടിയ 200 റണ്‍സാണ് മികച്ച സ്കോര്‍.
തോർപ്പിനെ കുറിച്ച് വിവരിക്കാൻ വാക്കുകൾ ഇല്ല, അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പ്രതികരിച്ചു.
Also Read: ഫൈനലില്‍ ഫോട്ടോ ഫിനിഷ്; പാരിസിലെ 'പായുംപുലി'യായി നോഹ ലൈല്‍സ് - Noah Lyles Wins Mens 100m