ന്യൂഡൽഹി: ലോകത്ത് ഏറെ ജനപ്രീതിയുള്ള കായിക ഇനങ്ങളാണ് ഫുട്ബോളും ഗോള്‍ഫും. ഇവ രണ്ടും ഏറ്റവും പഴക്കമേറിയതും വ്യാപകമായി ആസ്വദിക്കപ്പെടുന്നതുമായ കായിക വിനോദങ്ങളാണ്. എന്നാല്‍ 1457,1471, 1491ല്‍ സ്‌കോട്ട്‌ലൻഡ് ഭരണകൂടം ഫുട്ബോളും ഗോള്‍ഫും കളിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കി. കാരണം ആളുകൾ സൈനിക പരിശീലനത്തിൽ ഏർപ്പെടേണ്ട സമയത്ത് ഇവ കളിക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 1457 മാർച്ച് 6ന് ജെയിംസ് രണ്ടാമനാണ് നിയമം പ്രഖ്യാപിച്ചത്.
ശക്തരായ മറ്റു പ്രഭുക്കന്മാരുടെ നിരന്തരമായ ആക്രമണ ഭീഷണി ഉള്ളതിനാൽ 12 വയസിനു മുകളിലുള്ള എല്ലാ പുരുഷന്മാർക്കും സൈനിക പരിശീലനം നിർബന്ധമാക്കി. ഫുട്ബോൾ, ഗോൾഫ് എന്നിവ കളിക്കുന്നവരെ ശിക്ഷിക്കണമെന്നും രാജകല്‍പന ഉണ്ടായിരുന്നു. അർത്ഥശൂന്യമായ കായിക വിനോദങ്ങൾ പാടില്ലെന്നും പൊതുനന്മയ്ക്കും രാജ്യത്തിന്‍റെ പ്രതിരോധത്തിനും വേണ്ടി അമ്പെയ്ത്ത് പരിശീലിക്കണമെന്നും അന്നത്തെ രാജകല്‍പനയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാലും സാധാരണക്കാർ അമ്പെയ്ത്ത് പരിശീലിക്കുന്നതിനുപകരം അവരുടെ ഒഴിവുസമയം ഗോൾഫും ഫുട്ബോളും കളിക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. കൂടാതെ തെരുവുകളും പള്ളിമുറ്റങ്ങളും പോലെയുള്ള പൊതു ഇടങ്ങളിൽ ആളുകൾ പലപ്പോഴും ഫുട്ബോള്‍ കളിച്ചു. ഇത് അപകടകരവും ശല്യവുമാണെന്ന് കണക്കാക്കപ്പെട്ടിരുന്നതും നിരോധനത്തിന് കാരണമായി.