താനെ (മഹാരാഷ്ട്ര): ബാറ്റര്‍മാര്‍ ബൗണ്ടറികൾ പറത്തുമ്പോള്‍ കമന്‍ററി ബോക്‌സിൽ 'ബൗണ്ടറിയുടെയും സിക്‌സറിന്‍റേയും മഴ' എന്ന ചൊല്ല് പലപ്പോഴും കേൾക്കാറുണ്ട്. എന്നാല്‍ താനെയിൽ നടന്ന ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത പവന്‍ എന്ന് പേരുള്ള ക്രിക്കറ്റ് താരത്തിന് നേരെ വികാസ് ഭോർ എന്ന ആരാധകന്‍ കറൻസി നോട്ടുകൾ വീശിയെറിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിക്കറ്റ് ഗ്രൗണ്ടിലെ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മൈതാനത്ത് ബാറ്റര്‍ അടിച്ച മികച്ച ഷോട്ടുകൾ കണ്ട് കാണികൾ മൈതാനത്തേക്ക് ഓടി. പിന്നാലെ താരത്തിന്‍റെ അടുത്തേക്ക് ഓടിയ ആരാധകന്‍ 500 രൂപ നോട്ടുകളാണ് എറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
മത്സരത്തിന്‍റെ അവസാന ദിവസമാണ് പവന്‍റെ വെടിക്കെട്ട് ബാറ്റിങ് അരങ്ങേറിയത്. 35 റൺസ് താരം നേടിയിരുന്നു. ഇയാളുടെ ബാറ്റിംഗ് കണ്ട വികാസ്നോട്ടുകൾ എറിയുകയായിരുന്നു. കല്യാൺ-ഭിവണ്ടി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഭിവണ്ടി ജില്ലയിലെ കൊങ്കോണിലാണ് സംഭവം. എന്നാല്‍ ആരാധകന്‍റെ ഈ പ്രവൃത്തി ഇന്ത്യൻ കറൻസിയെ അപമാനിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയിലെ വാദം.
കോങ്കാവിലെ ഛത്രപതി ശിവജി മഹാരാജ് സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. ബിജെപിയുടെ കല്യാൺ സിറ്റി പ്രസിഡന്‍റ് വരുൺ പാട്ടീലാണ് മത്സരം സംഘടിപ്പിച്ചത്. കല്യാൺ ലോക്‌സഭാ എംപി ഡോ.ശ്രീകാന്ത് ഷിൻഡെ ബാറ്റ് ചെയ്‌ത് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്‌തു.
Also Read: മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം; ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു - MANCHESTER UNITED