ലണ്ടന്‍: ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വിവിധ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനാം, ബ്രെെറ്റന്‍, വെസ്റ്റ് ഹാം, നോട്ടം ഫോറസ്റ്റ്, ഫുല്‍ഹാം, ആഴ്‌സനല്‍ ക്ലബുകള്‍ക്ക് വിജയം. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ പ്രീമിയര്‍ ലീഗിലെത്തിയ ഇപ്‌സ്‌വിച്ച് ടൗണിനെ 4-1 ആണ് സിറ്റി പരാജയപ്പെടുത്തിയത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇപ്‌സ്‌വിച്ച് 7ാം മിനുറ്റില്‍ അപ്രതീക്ഷിത ഗോളെടുത്തത് സിറ്റിയെ ഞെട്ടിച്ചു. പിന്നാലെയായിരുന്നു അഞ്ചുമിനിറ്റിനുള്ളില്‍ തിരിച്ച് ഗോള്‍ നേടി സിറ്റിയുടെ ആക്രമണം.
🎩 Haaland hat-trick
— Manchester City (@ManCity) August 24, 2024
🏡 Gundogan homecoming
👑 KDB classic
🇧🇷 Savinho home debut
Highlights from our home win against Ipswich 👇 pic.twitter.com/SsUk7dNX33
12ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ലക്ഷ്യമെത്തിച്ച് ഹാളണ്ട് സിറ്റി ഒപ്പമെത്തിച്ചു. 16ാം മിനുറ്റിലും ഹാളണ്ട് വല ചലിപ്പിച്ചു. 14ാം മിനുറ്റില്‍ കെവിന്‍ ഡിബ്രുയ്‌നെയുടോയിരുന്നു സിറ്റിയുടെ മറ്റൊരു ഗോള്‍. 88 ാം മിനുറ്റില്‍ ഇപ്‌സ്‌വിച്ചിന്‍റെ വല തകര്‍ത്ത് ഹാളണ്ട് ഹാട്രിക്കടിച്ചു. ഇപ്‌സ്‌വിച്ച് ടൗണിന്‍റെ രണ്ടാം തോല്‍വിയാണിത്.
Super Tottenham! 🤍 pic.twitter.com/ZG92Wb6o1n
— Tottenham Hotspur (@SpursOfficial) August 24, 2024
മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണെ ടോട്ടനം എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 14ാം മിനുറ്റില്‍ യ്വെസ് ബിസോമയിലൂടെയാണ് ടോട്ടനം ഗോള്‍ വേട്ട ആരംഭിച്ചത്. 25ാം മിനുട്ടില്‍ സണ്‍ ഹ്യൂങ് മിന്‍ ടീമിനായി രണ്ടാം ഗോളും നേടി. എവര്‍ട്ടണ്‍ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡിന്റെ പിഴവില്‍ നിന്നായിരുന്നു സണ്ണിന്റെ ഗോള്‍ പിറന്നത്. ഇതോടെ രണ്ട് ഗോള്‍ ലീഡോടെ ടോട്ടനം ആദ്യ പകുതി അവസാനിപ്പിച്ചു.
Winning together on the road ✊ pic.twitter.com/UtyYyKz4uc
— Arsenal (@Arsenal) August 24, 2024
71ാം മിനുറ്റില്‍ ക്രിസ്റ്റിയന്‍ റൊമേറൊയാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. 77ാം മിനുറ്റില്‍ തന്റെ രണ്ടാം ഗോളും നേടി സണ്‍ ഗോള്‍ പട്ടിക തികച്ചു. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചത്. സതാംപ്‌ടണെ ഒരു ഗോളിന് നോട്ടിംങ് ഹാം ഫോറസ്റ്റും ഫുള്‍ഹാം ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. ആസ്റ്റണ്‍ വില്ലയെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. ലിയണ്ട്രോ ട്രോസാര്‍ഡും തോമസ് പാര്‍ടെയുമാണ് ആസ്റ്റണിന്‍റെ വല നിറച്ചത്. ലീഗില്‍ ആറു പോയിന്‍റുമായി സിറ്റി, ബ്രെെറ്റന്‍, ആഴ്‌സനല്‍ ക്ലബുകളാണ് മുന്നിട്ട് നില്‍ക്കുന്നത്.
Also Read: അടുത്ത ബിസിസിഐ സെക്രട്ടറി ആര്? സ്ഥാനത്തേക്ക് മത്സരിക്കുന്നത് മൂന്ന് പേരോ.! - Next BCCI secretary