ETV Bharat / sports

പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം, തെറിച്ചത് രജത് പടിദാറിന്‍റെ സ്ഥാനം; കാരണം പറഞ്ഞ് രോഹിത് ശര്‍മ - ദേവ്‌ദത്ത് പടിക്കല്‍

ദേവ്‌ദത്ത് പടിക്കലിന് ടെസ്റ്റ് അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ പടിക്കല്‍ ടീമിലെത്തിയത് പടിദാറിന് പകരക്കാരനായി.

Devdutt Padikkal  India vs England 5th Test  Devdutt Padikkal Debut  ദേവ്‌ദത്ത് പടിക്കല്‍  ദേവ്‌ദത്ത് പടിക്കല്‍ അരങ്ങേറ്റം
Devdutt Padikkal Debut
author img

By ETV Bharat Kerala Team

Published : Mar 7, 2024, 10:42 AM IST

ധര്‍മ്മശാല: അന്താരാഷ്‌ട്ര ടെസ്റ്റ് കരിയറില്‍ ടീം ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയിരിക്കുകയാണ് കര്‍ണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ (Devdutt Padikkal International Test Cricket Debut). കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യയുടെ വെറ്ററൻ ഓഫ്‌ സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനാണ് പടിക്കലിന് ടെസ്റ്റ് ക്യാപ്പ് കൈമാറിയത്. പരിക്കേറ്റ ബാറ്റര്‍ രജത് പടിദാറിന് (Rajat Patidar) പകരക്കാരനായാണ് പടിക്കല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചത് (India vs England 5th Test).

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ് പടിദാറിന് പരിക്കേറ്റതെന്ന് ടോസിനിടെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. പരമ്പരയിലൂടെ അരങ്ങേറ്റം നടത്തിയ പടിദാറിന് മൂന്ന് മത്സരങ്ങളിലെ ആറ് മത്സരങ്ങളില്‍ നിന്നും 63 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതിന് പിന്നാലെയാണ് പരിക്കും താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്‍പാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. കെഎല്‍ രാഹുലിന്‍റെ പരിക്കില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ടീമിലേക്ക് താരത്തിന്‍റെ വരവ്. രാഹുലിന് പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാതെ വന്നതോടെ ശേഷിച്ച മത്സരങ്ങളും നഷ്‌ടമാകുകയായിരുന്നു.

രഞ്ജി ട്രോഫിയിലെ തകര്‍പ്പൻ പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിലേയ്‌ക്ക് എത്തിച്ചത്. ഈ സീസണില്‍ കര്‍ണാടയ്‌ക്കായി നാല് മത്സരം കളിച്ച പടിക്കല്‍ 92.66 ശരാശരിയില്‍ 556 റണ്‍സ് നേടി. മൂന്ന് സെഞ്ച്വറികളും താരത്തിന് നാല് മത്സരത്തില്‍ നിന്നും അടിച്ചെടുക്കാനും സാധിച്ചു.

അതേസമയം, ടെസ്റ്റ് പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. പടിക്കലിന് പുറമെ ജസ്‌പ്രീത് ബുംറയാണ് ടീമിലെ മറ്റൊരു മാറ്റം.

വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് ബുംറ കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്നത്. ബുംറ ടീമിലേക്ക് തിരിച്ചെത്തിയതോടെ പേസര്‍ ആകാശ് ദീപിന് ടീമിലെ സ്ഥാനം നഷ്‌ടമായി.

Also Read : ഐപിഎല്‍ മതിയാക്കാൻ ദിനേശ് കാര്‍ത്തിക്? ഈ സീസണോടെ വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ പ്ലെയിങ് ഇലവൻ (India Playing XI For 5th Test) : രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാൻ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാൻ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ.

ഇംഗ്ലണ്ട് പ്ലെയിങ്‌ ഇലവൻ (England Playing XI For 5th Test) : ബെൻ ഡക്കറ്റ്, സാക്ക് ക്രാവ്‌ലി, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെൻ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാർട്‌ലി, ഷൊയ്‌ബ് ബഷീർ, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.