ഹൈദരാബാദ് : 2024 സമ്മർ ഒളിമ്പിക്‌സ് പാരിസിൽ അരങ്ങേറുമ്പോൾ രാജ്യത്തെ കായികതാരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. രാജ്യത്തെ പ്രതിനിധീകരിക്കുന്ന അത്‌ലറ്റുകൾക്ക് സിനിമ മേഖലയിലെ പ്രമുഖർ ഹൃദയംഗമമായ പിന്തുണ അറിയിച്ചു. ഇന്ത്യൻ അത്‌ലറ്റുകളായ പിവി സിന്ധുവും ശരത് കമലും സെൻ നദിക്കരയിലൂടെ നേഷൻസ് പരേഡിന് നേതൃത്വം നൽകുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ ആശംസകള്‍ അറിയിച്ചത്.
To all Indian Athletes,
— Ajay Devgn (@ajaydevgn) July 26, 2024
You are the pride of our nation. The best at what y'all do. Be assured that we will be cheering our hearts out to see perform. It's time to bring home the hardware. Cheers and good luck!🥇🫡#OlympicGames #Olympic2024
117 പേരടങ്ങുന്ന ഇന്ത്യൻ സംഘം ഒരു ബോട്ടിൽ അഭിമാനത്തോടെ ത്രിവർണ്ണ പതാക വീശുന്ന വീഡിയോയാണ് ദീപിക പങ്കുവെച്ചത്. ദീപികയുടെ പിതാവും പ്രശസ്‌ത ബാഡ്‌മിന്‍റൺ താരവുമായ പ്രകാശ് പദുക്കോണും ഇന്ത്യൻ സംഘത്തിന്‍റെ ഭാഗമായിരുന്നു.
സമൂഹമാധ്യമമായ എക്‌സിലൂടെയാണ് അജയ് ദേവ്ഗൺ അത്‌ലറ്റുകൾക്ക് ആശംസ അറിയിച്ചത്. 'എല്ലാ ഇന്ത്യൻ കായിക താരങ്ങളോടും... നിങ്ങൾ നമ്മുടെ നാടിന്‍റെ അഭിമാനമാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഏറ്റവും മികച്ചതാണിത്. നിങ്ങളുടെ പ്രകടനം കാണാൻ ഞങ്ങൾ സന്തോഷത്തോടെ കാത്തിരിക്കുമെന്ന് എപ്പോഴും ഓര്‍ക്കുക. ആശംസകള്‍.'- അജയ് ദേവ്‌ഗണ്‍ എക്‌സില്‍ കുറിച്ചു.
Relishing a serene moment with family and the grand little one Klin Kaara at Hyde Park London, en route our journey to Paris tomorrow!
— Chiranjeevi Konidela (@KChiruTweets) July 24, 2024
Summer Olympics 24 Inaugural Event Beckons :) pic.twitter.com/bFa31zBh3a
അതേസമയം, തെലുഗു സൂപ്പർസ്റ്റാർ രാം ചരണും ഭാര്യ ഉപാസനയും ഒളിമ്പിക്‌സ് മത്സരം നേരിട്ട് കാണാന്‍ പാരീസിലെത്തി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈഫൽ ടവറിൻ്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് രാം ചരണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. ഫ്രഞ്ച് സംഗീതജ്ഞർ ഒളിമ്പിക്‌സ് സൈറ്റിലൂടെ വെളുത്ത വസ്‌ത്രത്തിൽ ഉലാത്തുന്ന വീഡിയോ ഉപാസനയും പങ്കുവെച്ചു. ബോളിവുഡ് താരം സുനിൽ ഷെട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ചു.
Wishing our incredible athletes the very best for the Paris Olympics.
— Suniel Shetty (@SunielVShetty) July 26, 2024
The nation stands behind you as you #GoForGlory
Jai Hind 🇮🇳 @WeAreTeamIndia https://t.co/uOwWxZhVZf