ETV Bharat / sports

ആഴ്‌സണലിനെ പൂട്ടി ബയേണ്‍ മ്യൂണിക്ക്, ചാമ്പ്യൻസ് ലീഗ് സെമി ഫൈനലില്‍ കടന്ന് ജര്‍മൻ ക്ലബ് - Bayern Munich vs Arsenal UCL Result - BAYERN MUNICH VS ARSENAL UCL RESULT

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ച് ബയേണ്‍ മ്യൂണിക്ക്.

UEFA CHAMPIONS LEAGUE  UCL SEMI FINAL  JOSHUA KIMMICH GOAL AGAINST ARSENAL  ബയേണ്‍ മ്യൂണിക്ക് VS ആഴ്‌സണല്‍
BAYERN MUNICH VS ARSENAL
author img

By ETV Bharat Kerala Team

Published : Apr 18, 2024, 7:42 AM IST

മ്യൂണിക്ക്: ജര്‍മൻ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലില്‍ കടന്നു. ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനെ തകര്‍ത്താണ് ബയേണിന്‍റെ മുന്നേറ്റം. ബയേണിന്‍റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചാണ് ബയേണ്‍ അവസാന നാലില്‍ ഇടം പിടിച്ചത്.

രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് ബയേൺ ചാമ്പ്യൻസ് ലീഗിന്‍റെ സെമിയില്‍ സ്ഥാനമുറപ്പിച്ചത്. 13-ാമത്തെ പ്രാവശ്യമാണ് ബയേണ്‍ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനലില്‍ സ്ഥാനം പിടിക്കുന്നത്. നേരത്തെ, എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇരു ടീമും മുഖാമുഖമെത്തിയ ആദ്യ പാദ മത്സരം 2-2 എന്ന സ്കോറില്‍ സമനിലയിലായിരുന്നു പിരിഞ്ഞത്. ആ മത്സരത്തില്‍ ആഴ്‌സണലിനായി ബുക്കായോ സാക്ക, ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് എന്നിവരും ബയേണിന് വേണ്ടി സെര്‍ജ് ഗാൻബ്രി, ഹാരി കെയ്ൻ എന്നിവരുമായിരുന്നു ഗോളുകള്‍ നേടിയത്.

അലിയൻസ് അരീന വേദിയായ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പാസിങ്ങിലും പന്തടക്കത്തിലും ഒപ്പത്തിനൊപ്പമുള്ള പ്രകടനം തന്നെ കാഴ്‌ചവെയ്‌ക്കാൻ ഇരു ടീമിനും സാധിച്ചിരുന്നു. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങളൊന്നും തന്നെ മുതലെടുക്കാൻ രണ്ട് ടീമിനും സാധിച്ചിരുന്നില്ല.

മത്സരത്തിന്‍റെ 63-ാം മിനിറ്റിലാണ് ബയേണ്‍ വിജയഗോള്‍ കണ്ടെത്തുന്നത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ റാഫേല്‍ ഗുര്യോരോ നല്‍കിയ ക്രോസ് ജോഷുവ കിമ്മിച്ച് ഹെഡ് ചെയ്‌ത് ആഴ്‌സണല്‍ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ, തന്ത്രങ്ങള്‍ മാറ്റി പരീക്ഷിച്ച് ഗോള്‍ കണ്ടെത്താൻ മൈക്കിള്‍ ആര്‍ട്ടേറ്റയും സംഘവും ശ്രമിച്ചെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ച ബയേണ്‍ മത്സരം സ്വന്തമാക്കുകയായിരുന്നു.

സെമി ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡാണ് ബയേണ്‍ മ്യൂണിക്കിന്‍റെ എതിരാളികള്‍. ചാമ്പ്യൻസ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയലിന്‍റെ വരവ്. ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ച ആദ്യ പാദ മത്സരം 3-3 എന്ന സ്കോറില്‍ സമനിലയിലാണ് കലാശിച്ചത്.

Read More: 'ഇംഗ്ലീഷ് പരീക്ഷ' പാസായി, ചാമ്പ്യൻസ് ലീഗില്‍ റയല്‍ മാഡ്രിഡ് സെമിയില്‍; പെനാല്‍റ്റിയില്‍ കളി കൈവിട്ട് മാഞ്ചസ്റ്റര്‍ സിറ്റി - Man City Vs Real Madrid UCL Result

എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പദ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു റയല്‍ മാഡ്രിഡിന്‍റെ ജയം. ഷൂട്ടൗട്ടില്‍ നാല് അവസരങ്ങള്‍ റയല്‍ മാഡ്രിഡ് ഗോളാക്കി മാറ്റി. മൂന്ന് ഗോളുകള്‍ മാത്രമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നേടാനായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.