ബാഴ്‌സലോണ: ഹാൻസി ഫ്ലിക്കിന് കീഴില്‍ ജൈത്രയാത്ര തുടര്‍ന്ന് സ്‌പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. സ്‌പാനിഷ് ലാ ലിഗയില്‍ നാലാം മത്സരത്തിനിറങ്ങിയ ബാഴ്‌സ റയല്‍ വയാദോളിഡിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തെറിഞ്ഞത്. ബ്രസീലിയൻ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവിലായിരുന്നു ലീഗില്‍ കാറ്റാലൻ ക്ലബിന്‍റെ നാലാം ജയം.
💥💥💥 FULL TIME!!! 💥💥💥 pic.twitter.com/qSBcXcct3k
— FC Barcelona (@FCBarcelona) August 31, 2024
സൂപ്പര്‍ താരം റോബര്‍ട്ട് ലെവൻഡോസ്‌കി, ജ്യൂല്‍ കുൻഡെ, ഡാനി ഒല്‍മോ, ഫെറാൻ ടോറസ് എന്നിവരായിരുന്നു ബാഴ്‌സലോണയുടെ മറ്റ് ഗോള്‍ സ്കോറര്‍മാര്‍. ഹോം ഗ്രൗണ്ടായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വയാദോളിഡിനെ നിഷ്‌ഭ്രമമാക്കുന്ന പ്രകടനമായിരുന്നു ബാഴ്‌സ നടത്തിയത്. മത്സരത്തിന്‍റെ ഒരുഘട്ടത്തില്‍ പോലും സന്ദര്‍ശകര്‍ക്ക് ആതിഥേയര്‍ക്കുമേല്‍ വെല്ലുവിളിയുയര്‍ത്താനായിരുന്നില്ല.
A day to remember for Rapha ❤️#LaLigaHighlights pic.twitter.com/Ln73FQeKbh
— FC Barcelona (@FCBarcelona) August 31, 2024
മത്സരത്തിന്‍റെ 20 മിനിറ്റിലാണ് ബാഴ്‌സലോണ ഗോള്‍വേട്ട ആരംഭിച്ചത്. റാഫീഞ്ഞയായിരുന്നു ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കുര്‍ബാസിയുടെ അസിസ്റ്റില്‍ നിന്നും ബ്രസീലിയൻ സ്ട്രൈക്കര്‍ എതിര്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു.
നിമിഷങ്ങള്‍ക്കകം ലെവൻഡോസ്‌കി ആതിഥേയരുടെ ലീഡ് ഉയര്‍ത്തി. 24-ാം മിനിറ്റില്‍ ലമീൻ യമാലിന്‍റെ പാസ് സ്വീകരിച്ചുകൊണ്ടായിരുന്നു ലെവൻഡോസ്‌കി ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായിരുന്നു മൂന്നാം ഗോളിന്‍റെ പിറവി.
Lamine, chill 🤭#LaLigaHighlights pic.twitter.com/6kEcYHRnbE
— FC Barcelona (@FCBarcelona) August 31, 2024
കോര്‍ണര്‍ കിക്കില്‍ നിന്നും പ്രതിരോധനിരതാരം ജ്യൂല്‍ കുൻഡെ ബാഴ്‌സയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 64-ാം മിനിറ്റില്‍ റാഫീഞ്ഞ രണ്ടാം ഗോള്‍ നേടി. ലെവൻഡോസ്‌കിയാണ് താരത്തിന് അസിസ്റ്റ് നല്‍കിയത്.
4 goals.
— FC Barcelona (@FCBarcelona) August 31, 2024
4 games.#LaLigaHighlights pic.twitter.com/t2ylKVVKEI
72-ാം മിനിറ്റില്‍ യമാലിന്‍റെ അസിസ്റ്റ് സ്വീകരിച്ചുകൊണ്ടായിരുന്നു റാഫീഞ്ഞ ഹാട്രിക് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ ബാഴ്‌സയുടെ അഞ്ചാം ഗോളായിരുന്നു ഇത്. 82-ാം മിനിറ്റില്‍ ഡാനി ഒല്‍മോയും 85-ാം മിനിറ്റില്‍ ഫെറാൻ ടോറസും ചേര്‍ന്നായിരുന്നു ബാഴ്‌സലോണയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
Also Read : മോഹൻ ബഗാൻ വീണു, ഡ്യൂറന്‍റ് കപ്പില്‍ മുത്തമിട്ട് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്