ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ സെൽറ്റവിഗോ സമനിലയിൽ കുരുക്കി. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം പൂര്‍ത്തിയായത്. കളിയുടെ 60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സക്ക് അവസാന നിമിഷം വരേ വിജയ ഗോള്‍ നേടാനായില്ല.82-ാം മിനിറ്റില്‍ മാർക്കസ് കസാഡോക്ക് ലഭിച്ച ചുവപ്പ് കാർഡ് കാറ്റാലൻമാർക്ക് തിരിച്ചടിയായി.
കളിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണയായിരുന്നു മുന്നിട്ടുനിന്നത്. 15-ാം മിനിറ്റില്‍ സൂപ്പര്‍ താരം റഫീഞ്ഞയിലൂടെ ബാഴ്‌സയുടെ ആദ്യഗോള്‍ പിറന്നു.എന്നാല്‍ ആദ്യപകുതി അവസാനിക്കും വരേ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതി വരേ മുന്നേറിയ ബാഴ്‌സയില്‍ നിന്ന് 61-ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നു. റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു രണ്ടാം ഗോൾ നേടിയത്.
എന്നാല്‍ ബാഴ്‌സക്ക് തിരിച്ചടിയായി സെൽറ്റവിഗോ ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവന്നു. 84-ാം മിനിറ്റിലായിരുന്നു സെൽറ്റയ്‌ക്കായി ഗോൾസാലസ് ഗോള്‍ മടക്കിയത്. കസാഡോയ്‌ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് 82-ാം മിനിറ്റിനു ശേഷം ബാഴ്‌സലോണ പത്തു പേരുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്. പിന്നാലെ അപ്രതീക്ഷിതമായി സെൽറ്റ 86-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി സമനില ബാഴ്‌സയെ സമനിലയില്‍ പിടിച്ചു. ഹ്യൂഗോ ആൽവസായിരുന്നു സെൽറ്റയുടെ രണ്ടാം ഗോൾ സ്വന്തമാക്കിയത്.
🏁 𝗙𝗜𝗡𝗔𝗟 con empate en #AbancaBalaídos 🤝
— RC Celta (@RCCelta) November 23, 2024
Os nosos guerreiros demostraron unha vez más o noso espírito celta 💪🩵 Grazas polo voso apoio, afección!#CeltaBarça ⋄ #LALIGAEASPORTS pic.twitter.com/D09DL2wtXD
ലാലിഗയില്‍ 14 കളിയില്‍ നിന്ന് 34 പോയിന്‍റുമായി ബാഴ്‌സലോണ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് 29 പോയിന്‍റാണ്.മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന്‍റെ സമ്പാദ്യം 27 പോയിന്‍റാണ്.
MATCH REPORT | Barça and Celta play to a 2-2 stalemate at Balaídos. #CeltaBarçahttps://t.co/3J0t27x5HM
— FC Barcelona (@FCBarcelona) November 23, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1 എന്ന സ്‌കോറിന് അലാവസിനെ തോൽപ്പിച്ചു. അന്‍റോയിൻ ഗ്രിസ്‌മാൻ (76), അലക്‌സാണ്ടർ സൊറോത് (86) എന്നിവരായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോള്‍ അടിച്ചത്. 4-1 എന്ന സ്‌കോറിന് ജിറോണ എസ്പാനിയോളിനേയും പരാജയപ്പെടുത്തി.
Also Read: മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും നാണംകെട്ട തോല്‍വി,സീസണിലെ തുടര്‍ച്ചയായ അഞ്ചാം പരാജയം