ETV Bharat / sports

2024ലെ ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാനെ ചതിച്ചോ? സത്യം പുറത്ത് - Afghanistan Cricket Team

author img

By ETV Bharat Sports Team

Published : Aug 21, 2024, 1:18 PM IST

ദക്ഷിണാഫ്രിക്കയുമായി അഫ്‌ഗാനിസ്ഥാൻ സെമി ഫൈനൽ മത്സരം കളിച്ച പിച്ചിനെ 'തൃപ്‌തികരമല്ല' എന്നാണ് ഐസിസി വിലയിരുത്തിയത്.

2024ലെ ടി20 ലോകകപ്പ്  അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം  AFGHANISTAN VS SOUTH AFRICA  PITCH UNSATISFACTORY
AFGHANISTAN CRICKET TEAM (ETV Bharat)

ന്യൂഡൽഹി: യു.എസ്.എയും വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിച്ച 2024ലെ ടി20 ലോകകപ്പിൽ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റാഷിദ് ഖാന്‍ ക്യാപ്റ്റനായ ടീം മിന്നുന്ന പ്രകടനത്തോടെയാണ് സെമിയിൽ കടന്നത്. ടൂർണമെന്‍റില്‍ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളെ തോൽപിച്ച അഫ്‌ഗാന്‍ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി പുറത്തായി. അന്ന് അഫ്‌ഗാന്‍ താരങ്ങളടക്കം രാജ്യത്തെ മുഴുവൻ ക്രിക്കറ്റ് ആരാധകരുടെയും ഹൃദയം തകർന്നു. എന്നാല്‍ ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി റിപ്പോർട്ട് വന്നിരിക്കുകയാണ്.

സെമി ഫൈനൽ മത്സരത്തിന്‍റെ പിച്ച്

2024 ലെ ടി20 ലോകകപ്പിൽ ഉപയോഗിച്ച പിച്ചുകൾക്ക് റേറ്റിങ് നൽകിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ദക്ഷിണാഫ്രിക്കയുമായി അഫ്‌ഗാനിസ്ഥാൻ സെമി ഫൈനൽ മത്സരം കളിച്ച പിച്ചിനെ 'തൃപ്തികരമല്ല' എന്നാണ് ഐസിസി വിലയിരുത്തിയത്. ഇതിനർത്ഥം പിച്ച് മത്സരം കളിക്കാൻ അനുയോജ്യമല്ലെന്നും ആ പിച്ചിൽ മത്സരം നടത്തരുതായിരുന്നു. ഈ സത്യം പുറത്തുവന്നതോടെ അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെയും ആരാധകരുടെയും മുറിവുകൾക്ക് പച്ചപിടിച്ചു.

2024ലെ ടി20 ലോകകപ്പ്  അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം  AFGHANISTAN VS SOUTH AFRICA  PITCH UNSATISFACTORY
റാഷിദ് ഖാന്‍ (IANS)

അഫ്‌ഗാനിസ്ഥാനെ ഒറ്റിക്കൊടുത്തോ?

അഫ്‌ഗാസ്ഥാൻ ടീം മികച്ച പ്രകടനം നടത്തുകയും സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ അത് ചരിത്രമാകുമായിരുന്നു. നിർഭാഗ്യവശാൽ മോശം പിച്ച് കാരണം അത് സംഭവിച്ചില്ല. 2024 ലെ ടി20 ലോകകപ്പിലെ 55 മത്സരങ്ങളിൽ 3 പിച്ചുകൾക്ക് മാത്രമേ ഐസിസിയുടെ തൃപ്തികരമല്ലാത്ത റേറ്റിങ് ലഭിച്ചിട്ടുള്ളൂ. അതിൽ സെമി ഫൈനൽ മത്സരം നടന്ന വെസ്റ്റ് ഇൻഡീസിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമിയിൽ ടറോബയുടെ പിച്ചും ഉൾപ്പെടുന്നു. മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉജ്ജ്വല പ്രകടനം നടത്തിയ അഫ്‌ഗാന് ഈ മത്സരത്തിൽ 56 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 8.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ഈ ലക്ഷ്യം മറികടന്നു. ഇതോടെ ടൂർണമെന്‍റില്‍ അഫ്‌ഗാസ്ഥിന് ദാരുണാന്ത്യം.

ടി20 ലോകകപ്പിലെ അഫ്‌ഗാസ്ഥാന്‍റെ പ്രകടനം

ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉഗാണ്ടയെ 125 റൺസിന് പരാജയപ്പെടുത്തിയ അഫ്‌ഗാന്‍ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് പോലൊരു വമ്പൻ ടീമിനെ 84 റൺസിന് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിന് പാപുവ ന്യൂ ഗിനിയയെ പരാജയപ്പെടുത്തി. പിന്നാലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനോട് 104 റൺസിന് തോറ്റു. മൂന്ന് ജയത്തോടെ അഫ്‌ഗാനിസ്ഥാൻ സൂപ്പർ എട്ടിൽ എത്തി.

സൂപ്പർ-8ലെ ആദ്യ മത്സരത്തിൽ ഇന്ത്യ 47 റൺസിന് തോറ്റിരുന്നു. പിന്നാലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയെപ്പോലുള്ള കരുത്തരായ ടീമിനെ 27 റൺസിന് പരാജയപ്പെടുത്തിയ അഫ്‌ഗാന്‍ ബംഗ്ലാദേശിനെ 8 റൺസിന് പരാജയപ്പെടുത്തി സെമി ടിക്കറ്റ് ഉറപ്പിച്ചു. സെമിയിൽ അഫ്‌ഗാനിസ്ഥാന് മികച്ച പിച്ച് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഫലം മറ്റൊന്നാകുമായിരുന്നു.

Also Read: കൊൽക്കത്ത കൊലപാതകം: സൗരവ് ഗാംഗുലി തെരുവിലിറങ്ങും, ഭാര്യ ഡോണയ്‌ക്കൊപ്പം പ്രതിഷേധിക്കും - Kolkata Rape Case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.