ETV Bharat / sports

'കാംബ്ലിയെ ഓര്‍മ്മിപ്പിക്കുന്നു, എന്നാല്‍ ആ ദുരന്തം അവന് സംഭവിക്കില്ല' ; യശസ്വിയെക്കുറിച്ച് ആകാശ് ചോപ്ര - India vs England

ക്രിക്കറ്റിന്‍റെ ഡിഎന്‍എ അറിയാവുന്ന താരമാണ് യശസ്വി ജയ്‌സ്വാളെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ ആകാശ് ചോപ്ര. സ്‌പിന്നിനെതിരെ കളിക്കാന്‍ 22-കാരനായ യശസ്വിയ്‌ക്ക് വലിയ മികവുണ്ടെന്നും ചോപ്ര.

Yashasvi Jaiswal  Vinod Kambli  Aakash Chopra  India vs England  യശസ്വി ജയ്‌സ്വാള്‍
Aakash Chopra lauds Yashasvi Jaiswal after India vs England Rajkot Test
author img

By ETV Bharat Kerala Team

Published : Feb 20, 2024, 1:48 PM IST

മുംബൈ: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിലെ (India vs England) മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ (Yashasvi Jaiswal) പുകഴ്‌ത്തി മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra). ക്രിക്കറ്റിന്‍റെ ഡിഎന്‍എ അറിയാവുന്ന താരമാണ് 22-കാരനായ യശസ്വി എന്നാണ് ആകാശ് ചോപ്ര പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലില്‍ ഇതു സംബന്ധിച്ച് ആകാശ് ചോപ്ര നടത്തി പ്രതികരണം ഇങ്ങനെ...

"യശസ്വി ജയ്‌സ്വള്‍ ഏറെ മികച്ച കളിക്കാരനാണ്. രാജ്‌കോട്ടില്‍ അവന്‍ ഇരട്ട സെഞ്ചുറി നേടി. 236 പന്തിൽ പുറത്താകാതെ 214 റണ്‍സ്.

ഈ പരമ്പരയില്‍ ഇതിന് മുമ്പ് മറ്റൊരു ഇരട്ട സെഞ്ചുറിയും അവന്‍റെ അക്കൗണ്ടിലുണ്ട്. വേറൊരു തലത്തിലാണ് അവന്‍ കളിക്കുന്നത്. പുറത്ത് വേദന ഉണ്ടായിരുന്നിട്ടും 12 സിക്സറുകളും അവന്‍ പറത്തി.

ഇതോടെ ടെസ്റ്റിന്‍റെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന വസീം അക്രത്തിന്‍റെ ലോക റെക്കോഡിനൊപ്പവും അവന്‍ എത്തി. യശസ്വി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇപ്പോഴും തുടക്കക്കാരനാണ്. നോക്കൂ... ഇതവന്‍റെ ഏഴാമത്തെ ടെസ്റ്റ് മാത്രമാണ്. ഇതിനകം തന്നെ രണ്ട് ഇരട്ട സെഞ്ചുറികളും പിന്നെ ഒരു 171 റണ്‍സും അവന്‍ അടിച്ചിട്ടുണ്ട്"- ആകാശ് ചോപ്ര പറഞ്ഞു.

യശസ്വി ജയ്‌സ്വാള്‍ തന്നെ ഇന്ത്യയുടെ മുന്‍ ബാറ്റര്‍ വിനോദ് കാംബ്ലിയെ ഓർമ്മിപ്പിക്കുന്നു. എന്നാല്‍ കാംബ്ലിയുടെ കരിയറില്‍ സംഭവിച്ചകാര്യങ്ങള്‍ യശസ്വിയ്‌ക്ക് പറ്റില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. "യശസ്വിയുടെ പ്രകടനം കാണുമ്പോള്‍ വിനോദ് കാംബ്ലിയുടെ കരിയറിന്‍റെ തുടക്കത്തെക്കുറിച്ചാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇടംകൈയ്യൻ കൂടിയായിരുന്ന കാംബ്ലി സ്പിന്നര്‍മാര്‍ക്ക് എതിരെ നന്നായി കളിക്കുമായിരുന്നു.

യശസ്വി ജയ്സ്വാളും സ്പിന്നിനെതിരെ നന്നായി കളിക്കുന്നുണ്ട്. ഫീൽഡിന് പുറത്തുള്ള ചില പ്രശ്‌നങ്ങൾ കാരണമാണ് കാംബ്ലിയുടെ കരിയർ വേണ്ട രീതിയിൽ മുന്നോട്ട് നീങ്ങാതിരുന്നത്. യശസ്വിയ്‌ക്ക് അതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.

കാരണം അവൻ വളരെ ആത്മാർത്ഥതയുള്ളവനാണ്. ഏറെ കഴിവുള്ള കഠിനാധ്വാനിയാണവന്‍. ക്രിക്കറ്റിന്‍റെ ഡിഎന്‍എയെക്കുറിച്ച് അവന് വ്യക്തമായ ധാരണയുണ്ട്. രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിന്‍റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്‍റെ ഒരു ഓവറില്‍ മൂന്ന് സിക്‌സറുകളാണ് അവന്‍ നേടിയത്. 180-ൽ എത്തിക്കഴിഞ്ഞാൽ പിന്നീട് തിടുക്കം കാണിക്കില്ലെന്നാണ് അവന്‍ പറയുന്നത്. കാരണം സെഞ്ചുറി നേടിയതുകൊണ്ട് മാത്രം തൃപ്തനല്ല" -ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

ALSO READ: 'ബാറ്റിങ് മാത്രം പോര, ഇതും ചെയ്യണം' ; യശസ്വിയ്‌ക്ക് മുന്നില്‍ വമ്പന്‍ നിര്‍ദേശം വച്ച് കുംബ്ലെ

അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയ്‌ക്കായി റണ്‍വേട്ട നടത്തുകയാണ് 22-കാരനായ യശസ്വി ജയ്‌സ്വാള്‍. കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് ഡബിള്‍ സെഞ്ചുറികള്‍ സഹിതം 565 റൺസ് അടിച്ച് കൂട്ടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതോട പരമ്പരയില്‍ നിലവിലെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.