ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും മികച്ച കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. ടി20, ടി10 തുടങ്ങിയ പുതിയ ഫോർമാറ്റുകൾ അവതരിപ്പിച്ചതോടെ ക്രിക്കറ്റിലേക്കുള്ള പണമൊഴുക്ക് വർധിച്ചു. നിരവധി രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ടി20 ലീഗിൽ ധാരാളം പണവും പ്രതിഫലവും താരങ്ങള്‍ക്ക് ലഭിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലാഭവും വരുമാനവുമുള്ള ലീഗാണ്.
ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് നിരവധി കളിക്കാർ ക്രിക്കറ്റിലേക്ക് വരുന്നതും കഠിനാധ്വാനം കൊണ്ട് അവർ കോടീശ്വരന്മാരാകാറുണ്ട്. ഏഷ്യയിൽ ക്രിക്കറ്റിന് വലിയ ജനപ്രീതിയുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ ധാരാളം പ്രശസ്തിയും പണവും സമ്പാദിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, ചില ക്രിക്കറ്റ് കളിക്കാർ ക്രിക്കറ്റ് ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വളരെ സമ്പന്നരായിരുന്നു. സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ ക്രിക്കറ്റിലേക്ക് പ്രവേശിച്ച 5 താരങ്ങളെ പരിചയപ്പെടാം
മുത്തയ്യ മുരളീധരൻ
എക്കാലത്തെയും മികച്ച സ്‌പിന്നറാണ് മുത്തയ്യ. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ താരത്തിന്‍റെ നേട്ടങ്ങള്‍ ഇന്നും ഓർമ്മിക്കപ്പെടുന്നു. വിരമിച്ച് നിരവധി വർഷങ്ങൾക്ക് ശേഷവും മുത്തയ്യയുടെ റെക്കോർഡുകൾ തകർക്കാൻ പലര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇതിഹാസ സ്‌പിന്നർ സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്ന് പല ആരാധകർക്കും അറിയില്ല. മുരളീധരന്‍റെ പിതാവ് സിന്നസാമി മുത്തയ്യ വിജയകരമായ ബിസ്‌ക്കറ്റ് നിർമ്മാണ ബിസിനസ് നടത്തിയിരുന്നതിനാൽ ക്രിക്കറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് മുരളീധരൻ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ. 534 വിക്കറ്റുമായി ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. എക്കാലത്തെയും മികച്ച സ്പിന്നറായ താരം 1347 അന്താരാഷ്ട്ര വിക്കറ്റുകളുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ്. മുരളീധരനേക്കാൾ 346 വിക്കറ്റ് കുറവോടെ 1001 വിക്കറ്റ് നേടിയ ഷെയ്ൻ വോണാണ് രണ്ടാം സ്ഥാനത്തുള്ളത്.
സൗരവ് ഗാംഗുലി
മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമാണ്. സമ്പന്നമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ് ഗാംഗുലി ക്രിക്കറ്റിലേക്ക് വന്നത്, സൗരവിന്‍റെ പിതാവ് വളരെ വിജയം നേടിയ ഒരു ബിസിനസുകാരനായിരുന്നു, അദ്ദേഹം കൊൽക്കത്തയിൽ പ്രിന്‍റ് ബിസിനസ് നടത്തിയിരുന്നു. കൊൽക്കത്ത രാജകുമാരൻ ക്രിക്കറ്റ് ലോകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു രാജകുമാരനെപ്പോലെ ജീവിച്ചിരുന്നു.
സൗരവ് ഗാംഗുലി തന്‍റെ കരിയറിൽ ഏകദിനം, ടെസ്റ്റ്, എഫ്‌സി, എൽഎ എന്നിവയുൾപ്പെടെ 1000 ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 11,000-ലധികം റൺസ് നേടുകയും ചെയ്തതിനാൽ ഏകദിന ക്രിക്കറ്റിൽ അദ്ദേഹം മികച്ച വിജയം നേടി. അതേസമയം, 113 ടെസ്റ്റുകളിൽ നിന്ന് 7,212 റൺസ് നേടിയതിനാൽ താരത്തിന്‍റെ ടെസ്റ്റ് കരിയറും വളരെ വിജയകരമായിരുന്നു.
നവാബ് മൻസൂർ അലി ഖാൻ പട്ടൗഡി
ഇതിഹാസ ഇന്ത്യൻ ക്യാപ്റ്റൻ നവാബ് മൻസൂർ ഒരു രാജകുടുംബത്തിൽ നിന്ന് വന്ന ഒരു സമ്പന്നനായ കളിക്കാരന്‍റെ ടാഗോടെയാണ് ക്രിക്കറ്റിലേക്ക് പ്രവേശിച്ചത്. ഗെയിമിൽ പ്രവേശിക്കുന്നതിന് മുമ്പ് ആവശ്യത്തിലധികം പണമുണ്ടായിരുന്നു. 1952 മുതൽ 1971 വരെ പട്ടൗഡിയുടെ നാമധേയത്തിലുള്ള നവാബായിരുന്നു അദ്ദേഹം. കൂടാതെ, 21-ാം വയസിൽ തന്നെ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ പദവിയും താരത്തിന് ലഭിച്ചു.
അദ്ദേഹം 300-ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുകയും 33.67 എന്ന ബാറ്റിങ് ശരാശരിയോടെ 15000-ത്തിലധികം റൺസ് അടിച്ചുകൂട്ടുകയും ചെയ്‌തു. കൂടാതെ, ഇന്ത്യക്കായി 46 മത്സരങ്ങൾ കളിച്ച മൻസൂർ 34.91 ശരാശരിയിൽ 2,793 റൺസ് നേടി.
ആര്യമാൻ ബിർള
കോടീശ്വരനായ വ്യവസായിയും ആദിത്യ ബിർള ഗ്രൂപ്പിന്‍റെ ചെയർമാനുമായ കുമാർ മംഗളം ബിർളയുടെ മകനാണ് ആര്യമാൻ ബിർള. 2017-18 രഞ്ജി ട്രോഫി ടൂർണമെന്‍റിൽ മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്നതിനിടെയാണ് ആര്യമാൻ ബിർള ഫസ്റ്റ് ക്ലാസിൽ അരങ്ങേറ്റം കുറിച്ചത്. അതേസമയം, ജനുവരിയിൽ നടന്ന ഐപിഎൽ 2018 ലേലത്തിൽ അദ്ദേഹത്തെ രാജസ്ഥാൻ റോയൽസ് വാങ്ങി. അതിന് ശേഷം അതേ വർഷം നവംബറിൽ എഫ്‌സി ക്രിക്കറ്റിൽ സെഞ്ച്വറി നേടി. അതിനിടെ, ചില പ്രശ്‌നങ്ങളെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് താരം അവധിയെടുത്തു.
വിജയ് മർച്ചന്‍റ്
സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ ക്രിക്കറ്റിലേക്ക് പ്രവേശിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിജയ് സിങ് മാധവ്ജി മർച്ചന്‍റ്. വലംകൈയ്യൻ ബാറ്ററും പാർട്ട് ടൈം മീഡിയം പേസറുമായിരുന്നു. ക്രിക്കറ്റ് കൂടാതെ, അദ്ദേഹം ഹിന്ദുസ്ഥാൻ സ്പിന്നിങ് & വീവിങ് മിൽസുമായി (താക്കേഴ്‌സി ഗ്രൂപ്പ്) വ്യവസായി കൂടിയായിരുന്നു. 150-ലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുകയും 13470-ലധികം റൺസ് നേടുകയും ചെയ്‌തിട്ടുണ്ട് വിജയി. താരത്തിന്‍റെ ബാറ്റിംഗ് ശരാശരി 71.64 ആയിരുന്നു, ഇത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് ശരാശരിയാണ്. ഇതിഹാസ ഓസ്‌ട്രേലിയൻ സർ ഡോൺ ബ്രാഡ്മാന്‍റെ തൊട്ടുപിന്നിലാണ് അദ്ദേഹം. 10 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമേ താരത്തിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞുള്ളൂ.