ഹാപ്പി റോസ് ഡേ : വെറും പൂവല്ല, ഓരോ നിറത്തിനും അർഥങ്ങളുണ്ട് - Rose Day celebration
'റോസ് ഡേ'യോടെയാണ് വാലൻ്റൈൻസ് വീക്ക് ആരംഭിക്കുന്നത്. ഫെബ്രുവരി 14 വരെയുള്ള ഓരോ ദിവസത്തിനും പ്രത്യേകതയുണ്ട്. പ്രണയത്തിന്‍റെ പ്രതീകമായ ചുവന്ന റോസാ പുഷ്‌പത്തെ ഓർമിപ്പിക്കുന്നതാണ് റോസ് ഡേ. കമിതാക്കൾ അവയെ സ്‌നേഹത്തിൻ്റെയും ആരാധനയുടെയും സന്ദേശങ്ങളായി ഉപയോഗിക്കുന്നു. എന്നാൽ റോസാപ്പൂവിന്‍റെ ഓരോ നിറത്തിനും വ്യത്യസ്‌മായ അർഥങ്ങളുണ്ടെന്ന് അറിയാമോ? പ്രണയിക്കുന്നവർ മാത്രമല്ല ഈ ദിനം ആഘോഷിക്കുക. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, മാതാപിതാക്കൾ, പ്രിയപ്പെട്ടവർ അങ്ങനെ ആർക്കൊപ്പവും റോസ് ഡേ ആഘോഷിക്കാം.
Published : Feb 8, 2024, 5:17 PM IST