ETV Bharat / opinion

പ്രണയസൗരഭ്യം നുകരാന്‍ കൊതിക്കാത്തവരുണ്ടോ...ഹാപ്പി വാലന്‍റൈൻസ് ഡേ... - പ്രണയദിനം

പരസ്‌പര സ്‌നേഹത്തെ ഓർമപ്പെടുത്തിക്കൊണ്ട് ഒരു പ്രണയദിനം കൂടി.

Valentines day 2024  Valentines day history  പ്രണയദിനം  വാലൻ്റൈൻസ് ഡേ
Valentine's Day 2024 Significance and Origin
author img

By ETV Bharat Kerala Team

Published : Feb 14, 2024, 11:38 AM IST

സ്‌നേഹിക്കുന്നവരെ അകറ്റുന്നത് പാപമാണെന്ന് വിശ്വസിച്ചിരുന്ന, കത്തോലിക്ക ബിഷപ്പായിരുന്ന സെന്‍റ് വാലന്‍റൈനില്‍ നിന്നാണ് പ്രണയിക്കുന്നവർക്കായി ഒരു ദിനമുണ്ടായത്. സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള സെന്‍റ് വാലന്‍റൈൻ കഥയില്‍ നിന്ന് സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ വളർച്ചയിലെത്തി നില്‍ക്കുമ്പോൾ പ്രണയ ചിന്തകൾക്കും മാറ്റമുണ്ട്.

ഇന്ന് ഫെബ്രുവരി 14, വാലന്‍റൈൻസ് ഡേ (Valentine's Day 2024). പ്രണയിക്കുന്നവർക്കൊരു ദിനം. പ്രണയിക്കുന്ന ഹൃദയങ്ങൾക്ക് സ്‌നേഹം കൈമാറാനുള്ള ദിനം. സ്‌നേഹിക്കുന്നവരുമായി സമയം പങ്കിടാനും സ്‌നേഹസമ്മാനം നൽകാനും പ്രണയിതാക്കൾ ഈ ദിവസം മറക്കില്ല. പ്രണയം തുറന്നുപറയാൻ അങ്ങനെയൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഈ ദിനം കാത്തിരിക്കുന്നവർ ഏറെയാണ്. പരസ്‌പര സ്‌നേഹത്തെ ഓർമപ്പെടുത്തുക എന്നതാണ് പ്രണയദിനത്തിന്‍റെ ആശയം. ടീനേജ് കാലം മുതലുള്ള മധുരിക്കുന്ന ഓർമകൾക്കൊപ്പം അൽപം നോവുള്ള ഓർമകളും ഈ പ്രണയ ദിനത്തില്‍ മനസിലെത്താത്തവരുണ്ടാകില്ല. ഇതൊന്നുമില്ലാതെ നടക്കുന്ന സിംഗിൾസിനും പ്രണയ ചിന്തകൾക്ക് വഴി മരുന്നിടാൻ ഈ പ്രണയദിനത്തിന് കഴിഞ്ഞേക്കും...

പ്രണയം പൈങ്കിളിയാണെന്ന് പറഞ്ഞ് പരിഹസിക്കുന്ന ഒരു കൂട്ടമുണ്ട്. തേപ്പ് കിട്ടിയവരും ഒട്ടും കുറവല്ല. പ്രണയത്തെ ടൈംപാസായി കാണുന്നവരുമുണ്ട്. പ്രണയത്തിന്‍റെ വകഭേദങ്ങൾക്ക് ക്ഷാമിമില്ല. ജയവും പരാജയവുമില്ലാതെ പ്രണയം ആഘോഷിക്കാൻ കഴിയുന്നതാണ് യഥാർഥ പ്രണയമെന്ന് പറയുന്നവരുമുണ്ട്.

ഫെബ്രുവരി 7 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വാലൻ്റൈൻസ് വീക്ക് അവസാനിക്കുന്നത് ഫെബ്രുവരി 14 പ്രണയദിനത്തിലാണ്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, വാലന്‍റൈൻസ് ഡേ എന്നിങ്ങനെ നീളുന്നു ആ ഏഴ് ദിനങ്ങൾ.

വാലൻ്റൈൻസ് ഡേയുടെ ഉത്ഭവം: കമിതാക്കളുടെ വിവാഹം നടത്തിക്കൊടുത്തതിന് സെന്‍റ് വാലന്‍റൈൻ എന്ന കത്തോലിക്ക ബിഷപ്പിനെ റോമൻ ചക്രവർത്തിയായ ക്ലോഡിയസ് രണ്ടാമൻ മൂന്നാം നൂറ്റാണ്ടിൽ വധിക്കുന്നതോടെയാണ് ഫ്രെബ്രുവരി 14 പ്രണയിക്കുന്നവർക്കൊരു ദിനമായി മാറിയത്. രക്തസാക്ഷിത്വത്തെ അനുസ്‌മരിച്ച് കൊണ്ടാണ് കത്തോലിക്ക സഭ വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പിന്നീട് അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഫെബ്രുവരി 14 വാലൻ്റൈൻസ് ദിനമായി ഗെലാസിയസ് മാർപ്പാപ്പ പ്രഖ്യാപിച്ചു. എന്നാൽ ഏകദേശം 14-ാം നൂറ്റാണ്ട് വരെ ഈ ദിവസം വാലൻ്റൈൻസ് ഡേ ആയും പിന്നീട് പ്രണയദിനമായും ആഘോഷിക്കാൻ തുടങ്ങി.

ആദ്യത്തെ ഔദ്യോഗിക വാലൻ്റൈൻസ് ദിനം നടന്നത് 1400-കളിൽ പാരീസിൽ ആണെന്ന് കരുതപ്പെടുന്നു. കാൻഡി ഹാർട്ട്സ് അന്നുണ്ടായിരുന്നത് മെഡിക്കൽ ലോസഞ്ചുകൾ എന്ന പേരിലാണ്. അജിൻകോർട്ട് യുദ്ധത്തിൽ തടവിലായ ഓർലിയാൻസിലെ പ്രഭുവായിരുന്ന ചാൾസ് 21-ാം വയസിൽ തൻ്റെ രണ്ടാം ഭാര്യക്ക് ഒരു പ്രണയലേഖനം എഴുതി. 20 വർഷത്തിലേറെ തടവിലായിരുന്ന അദ്ദേഹത്തിന് തന്‍റെ പ്രിയതമയുടെ പ്രതികരണം അറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ചരിത്രത്തിൽ ഈ ദിവസം പ്രണയിനികൾക്കുള്ളതായി മാറുകയായിരുന്നു. ഓരോ വർഷവും വാലൻ്റൈൻസ് ദിനത്തിൽ 145 ദശലക്ഷം ഗ്രീറ്റിംഗ് കാർഡുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതായാണ് കണക്ക്.

പ്രണയദിനം എങ്ങനെ ആഘോഷിക്കാം: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ ദിവസത്തിൽ എന്ത് സമ്മാനിച്ചാലും അത് തികച്ചും സവിശേഷമാണ്. പണം എന്നതിലുപരി സ്വീകരിക്കുന്നവർക്കും കൊടുക്കുന്നവർക്കും ഒരേപോലെ സന്തോഷം തോന്നുന്ന അമൂല്യമായ എന്തെങ്കിലും നൽകാൻ ശ്രമിക്കുക. കൊടുക്കുന്നത് എത്ര ചെറുതാണെങ്കിലും അതിൽ നിറഞ്ഞു നിൽക്കുന്ന സ്‌നേഹത്തിനാണ് വില. അത് തന്നെയാണ് ഈ ദിവസത്തിന്‍റെ ആശയവും.

നിങ്ങളുടെ പങ്കാളിയോടൊപ്പം പുറത്തുപോയി റൊമാൻ്റിക് സിനിമകൾ ഒരുമിച്ച് കാണുക, ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ഒരുക്കുക, പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, പിക്‌നികിന് പോവുക, മനോഹരമായ സൂര്യാസ്‌തമയം ആസ്വദിക്കുക, നക്ഷത്രങ്ങൾക്ക് കീഴിൽ രാത്രി ചെലവഴിക്കുക ഇങ്ങനെ വ്യത്യസ്‌തമായ എന്തെങ്കിലും ഇന്നത്തെ ദിവസം ചെയ്യാൻ ശ്രമിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.