ETV Bharat / opinion

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: ആദ്യ സംവാദത്തില്‍ തിളങ്ങാനാകാതെ ബൈഡൻ; പാര്‍ട്ടിയില്‍ ആശങ്ക - Debate on US Presidential Election

author img

By ETV Bharat Kerala Team

Published : Jun 30, 2024, 9:34 PM IST

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ ജോ ബൈഡന് കൃത്യമായി സംവദിക്കാന്‍ കഴിയാത്തതില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഉയരുന്ന ആശങ്കയെ കുറിച്ച് ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റിയിലെ അഡ്‌ജങ്ക്റ്റ് പ്രൊഫസറും ട്രാൻസ്‌നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഫെല്ലോയുമായ അനുരാധ ചെനോയ് എഴുതുന്നു.

JOE BIDEN AND DONALD TRUMP  US PRESIDENTIAL ELECTIONS 2024  യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്  ബൈഡന്‍ ട്രംപ് സംവാദം
Joe Biden and Donald Trump- (ETV Bharat)

യുഎസ് തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ രണ്ടാം ടേമിന് ശ്രമിക്കുന്ന നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനും എതിരാളിയായ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ടെലിവിഷൻ സംവാദം 50 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. 90 മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇരുവരും തമ്മിലുള്ള സംവാദം.

യുഎസ് തെരഞ്ഞെടുപ്പ് രീതികള്‍ മാധ്യമ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം സൂക്ഷ്‌മ വിശകലനങ്ങൾ നടത്തി ആഗോളതലത്തിൽ ചർച്ച നടത്തുകയാണ്. ഭാവി പ്രസിഡന്‍റിന്‍റെ നയങ്ങളെയും ലോകവീക്ഷണത്തെയും കുറിച്ചുള്ള ഉൾക്കാഴ്‌ച ഈ വിശകലനം നൽകുമെന്നാണ് വിലയിരുത്തല്‍.

ഈ സംവാദത്തിലെ പ്രധാന വിഷയം നിലവിലെ പ്രസിഡന്‍റ് ബൈഡന്‍റെ പ്രകടനം, അദ്ദേഹത്തിൻ്റെ പ്രായം, ശാരീരികക്ഷമത, അദ്ദേഹത്തിന്‍റെ വൈജ്ഞാനിക ആരോഗ്യം എന്നിവയെക്കുറിച്ചായിരുന്നു. 81 വയസ്സുള്ള പ്രസിഡന്‍റ് കഴിഞ്ഞ നാല് വർഷമായി പ്രധാന പ്രസംഗങ്ങൾ നടത്തുമ്പോഴും പത്രസമ്മേളനങ്ങൾക്കിടയിലും പെട്ടെന്ന് ചിന്താശേഷി നഷ്‌ടപ്പെടുന്നതായി കാണപ്പെട്ടിരുന്നു.

അപ്പോൾ അടുത്ത നാല് വർഷം അദ്ദേഹം എങ്ങനെയായിരിക്കും? അദ്ദേഹത്തിന് യുഎസിനെ നയിക്കാനും ധ്രുവീകരിക്കപ്പെട്ട സമൂഹത്തെയും നിരവധി അന്താരാഷ്‌ട്ര എതിരാളികളെയും നിയന്ത്രിക്കാനും കഴിയുമോ? അതിനാൽ, ഈ അളവുകോലില്‍ പ്രസിഡന്‍റ് ബൈഡൻ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

വേദിയിലേയ്‌ക്കുള്ള സാവധാന നടത്തത്തിൽ തുടങ്ങി, സംസാരത്തിലെ മന്ദഗതിയിയും, വ്യക്തതക്കുറവും ജോലി, നികുതികൾ, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ വന്നുപിണയുന്ന അക്കങ്ങളിലെ പിഴവും അദ്ദേഹത്തിന്‍റെ വാര്‍ധക്യത്തിലെ പരാധീനതയെ എടുത്ത് കാട്ടുന്നതായിരുന്നു.

മറുവശത്ത്, സ്വന്തം സർക്കാരിന്‍റെ നയങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചപ്പോൾ ട്രംപ് വ്യക്തമായ പോയിന്‍റുകള്‍ നിരത്തി. കോവിഡ് -19 പാൻഡെമിക് ഉണ്ടായിരുന്നിട്ടും പണപ്പെരുപ്പം കൈകാര്യം ചെയ്‌തതെങ്ങനെയെന്ന് ട്രംപ് വിശദീകരിച്ചു. താന്‍ പ്രസിഡന്‍റായിരിക്കുമ്പോൾ നികുതികൾ ഗണ്യമായി വെട്ടിക്കുറച്ചതും ജോലികൾ വർദ്ധിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്‍റെ നയങ്ങളോട് ഇരു സ്ഥാനാർഥികൾക്കും സമാനമായ പിന്തുണയാണുള്ളത്. എന്നിരുന്നാലും ബൈഡന് തന്‍റെ നിലപാട് വിശദീകരിക്കാൻ കഴിഞ്ഞില്ല. വിദേശ നയത്തെക്കുറിച്ചും വേണ്ടത്ര ചർച്ചകൾ നടന്നില്ല. ട്രംപിനെതിരെയുള്ള കേസുകള്‍, ശിക്ഷാവിധികള്‍ തുടങ്ങിയവയെക്കുറിച്ച് ബൈഡൻ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. 2021-ല്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അനുകൂലികൾ യുഎസ് കോൺഗ്രസിനെ ആക്രമിച്ചുവെന്ന ആരോപണം ഇപ്പോഴും ലിബറൽ സർക്കിളുകളിൽ നിലനിൽക്കുന്നുണ്ട്.

തെക്കേ അമേരിക്കയിൽ നിന്ന് യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ വർദ്ധനവ് താൻ കൂടുതൽ കർശനമായി കൈകാര്യം ചെയ്യുമെന്ന് ട്രംപ് ബോധ്യപ്പെടുത്തി. യുഎസില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലെ ആശങ്കയും പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബൈഡൻ ഭരണകൂടത്തന് പറ്റിയ വീഴ്‌ചകളും ട്രംപ് എടുത്തുകാട്ടി.

ബൈഡന്‍റെ മോശം പ്രകടനം ഡെമോക്രാറ്റിക് പാർട്ടിയുടെ മാനേജർമാരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബൈഡന്‍റെ പ്രചാരണത്തിൽ ഇതിനോടകം തന്നെ അദ്ദേഹത്തിന്‍റെ പ്രായം, വൈജ്ഞാനിക ആരോഗ്യം, ശരാശരി വോട്ടറെ ആശങ്കപ്പെടുത്തുന്ന ജീവിതച്ചെലവ് പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയര്‍ന്നുവരുന്നുണ്ട്.

മിക്ക ദേശീയ, സ്വിങ് സംസ്ഥാനങ്ങളിലും ബൈഡന്‍ ട്രംപിനെ പിന്നിലാക്കും എന്നാണ് പൊതു അഭിപ്രായ വോട്ടെടുപ്പുകൾ കാണിക്കുന്നത്. ചർച്ചയ്ക്ക് പിന്നാലെ പല ഡെമോക്രാറ്റുകളും ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. വിജയമാണ് ലക്ഷ്യമെങ്കിൽ ബൈഡനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിര്‍ത്തണമെന്നാണ് ഡെമോക്രാറ്റുകളില്‍ ചിലരുടെ വാദം.

ബൈഡന്‍റെ മാറ്റത്തിനുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അദ്ദേഹത്തിന്‍റെ വിജയ സാധ്യതയെ ഇത് ബാധിക്കില്ലെന്നാണ് ബറാക് ഒബാമയെപ്പോലുള്ള മുൻനിര ഡെമോക്രാറ്റുകളുടെ പക്ഷം. ഈ ഭരണസംവിധാനം സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പലതും ചെയ്‌തു എന്ന കാഴ്‌ചപ്പാടാണ് അവർ സ്വീകരിക്കുന്നത്.

അതേ സമയം മധ്യ അമേരിക്കയിൽ ട്രംപിന് വലിയ യാഥാസ്ഥിതിക, ക്രിസ്‌ത്യൻ പിന്തുണയുണ്ട്. ബൈഡനും ഡെമോക്രാറ്റുകൾക്കും പരമ്പരാഗതമായി കറുത്ത വർഗക്കാരായ വോട്ടർമാരുടെയും ന്യൂനപക്ഷങ്ങളുടെയും വൻതോതിലുള്ള പിന്തുണയുമുണ്ട്. പലപ്പോഴും വിമുഖത കാണിക്കുന്ന ഈ കമ്മ്യൂണിറ്റികളെ പുറത്ത് കൊണ്ടുവന്ന് വോട്ട് രേഖപ്പെടുത്തുക എന്നത് തികച്ചും ദുര്‍ഘടമായ കാര്യമായിരിക്കും.

അതേസമയം, ഗാസയിലെ കൊലപാതകങ്ങളിൽ ഇസ്രയേലിന് യുഎസ് സൈനിക പിന്തുണ നൽകുന്നതിനെതിരെ കോളേജ് വിദ്യാർഥികൾ മാസങ്ങളായി തെരുവിലിറങ്ങിയിരിക്കുകയാണ്. മാത്രമല്ല, വംശഹത്യ നടത്തുന്ന ഇസ്രയേൽ സയണിസ്‌റ്റ് ഭരണകൂടത്തിന് ബൈഡൻ നൽകിയ പിന്തുണ പല മുസ്‌ലിം വോട്ടർമാരെയും അകറ്റിയിരിക്കുകയാണ്.

അമേരിക്കയിലെ കെന്നഡി കുടുംബത്തിൽ നിന്ന് റോബർട്ട് കെന്നഡി ജൂനിയർ എന്ന മൂന്നാമതൊരു സ്ഥാനാർഥി കൂടിയുണ്ട്. പരമ്പരാഗതമായി അമേരിക്കൻ തെരഞ്ഞെടുപ്പ് രണ്ട് പാർട്ടികള്‍ക്കിടയിലെ മത്സരമാണെങ്കിലും ഡെമോക്രാറ്റുകളുടെ ലിബറൽ വോട്ടുകള്‍ വെട്ടിക്കുറയ്ക്കാൻ കെന്നഡി ജൂനിയറിന് കഴിയും.

ഓഗസ്‌റ്റ് 19- ന് ചിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനില്‍ എല്ലാ പ്രതിനിധികളും വോട്ട് ചെയ്‌ത ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രംപിന്‍റെ സ്ഥാനാർഥിത്വത്തിൽ അഭിപ്രായ വ്യത്യാസമില്ലാത്ത റിപ്പബ്ലിക്കൻ പാർട്ടി ജൂലൈ പകുതിയോടെ ഒദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും.

ആദ്യ സംവാദത്തിന് ആതിഥേയത്വം വഹിച്ച CNN ടിവി ന്യൂസ് നെറ്റ്‌വർക്ക് ഓഗസ്‌റ്റിലാണ് രണ്ടാമത്തെ സംവാദം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ സംവാദം ഒരു പബ്ലിക് റിലേഷൻസ് പിഴവാണെന്ന് കണക്കാക്കി ബൈഡന്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ മാനേജർമാരും ബൈഡനെ വീണ്ടും തുറന്നുകാട്ടുമോ എന്നതാണ് ചോദ്യം.

ടെലിപ്രോംപ്റ്ററുകൾക്ക് മുമ്പില്‍ മാത്രം, വളരെ നിയന്ത്രിതമായ അന്തരീക്ഷത്തിൽ ബൈഡന്‍ പ്രേക്ഷകരോട് സംസാരിക്കാനാണ് ഡെമോക്രാറ്റുകള്‍ താത്പര്യപ്പെടുന്നത്. പ്രസിഡൻഷ്യൽ ഡിബേറ്റുകൾ അമേരിക്കൻ ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണെങ്കിലും ഇത്തരം പ്രതിസന്ധികള്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ മറ്റൊരു സംവാദം ഡെമോക്രാറ്റുകള്‍ നിരസിക്കാനും സാധ്യതയുണ്ട്.

അമേരിക്കൻ പ്രസിഡൻഷ്യൽ ചർച്ചയും അതിന്‍റെ അനന്തരഫലങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരേസമയം ആശങ്കകളും വിനോദവും നൽകുന്നതാണ്.

Also Read : പരസ്‌പരം കള്ളന്മാരെന്ന് വിളിച്ച് ബൈഡനും ട്രംപും; പോര്‍ക്കളമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദ വേദി - Trump Biden presidential debate

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.