ETV Bharat / lifestyle

സ്ട്രെച്ച് മാർക്കുകൾ അകറ്റാം ഈസിയായി; ഇതാ ചില പൊടിക്കൈകൾ - STRETCH MARKS REMOVAL TIPS

ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകളാണ് സ്ട്രെച്ച് മാർക്കുകൾ. ഇത് അകറ്റാൻ സഹായിക്കുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയെന്ന് അറിയാം

STRETCH MARKS  TIPS TO GET RID OFF STRETCH MARKS  STRETCH MARKS HOME REMEDIES  NATURAL TIPS TO STRETCH MARKS
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 10, 2024, 3:25 PM IST

രീരഭാരം അനിയന്ത്രിതമായി വർധിക്കുന്നത് കൊണ്ട് തൊലിപ്പുറത്ത് ഉണ്ടാകുന്ന പാടുകളാണ് സ്ട്രെച്ച് മാർക്കുകൾ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഗർഭാവസ്ഥ, പ്രായാധിക്യം എന്നിവ ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാൻ കാരണമാകുന്നവയാണ്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് കാണപ്പെട്ടേക്കാം. എന്നാൽ ഈ പാടുകൾ ദീർഘകാലം നിലനിൽക്കുന്നു എന്നതാണ് പലരെയും അലട്ടുന്ന പ്രശ്‌നം. എന്നാൽ ഇതോർത്ത് ആരും ഇനി വിഷമിക്കേണ്ട. സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ സഹായിക്കുന്ന ചില പരിഹാര മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കറ്റാർവാഴ

പലതരം പ്രശ്‌നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇത് സ്ട്രെച്ച് മാർക്കുകൾ അകറ്റാനും ഉത്തമമാണ്. സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുന്നത് പാടുകൾ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കും.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇത് മിക്‌സിയിൽ നന്നായി അടിച്ചെടുത്ത് പാടുകൾ ഉള്ളിടത്ത് പുരട്ടുക. ഉണങ്ങിയ ശേഷം ഇത് പറിച്ചെടുത്ത് കളയാം. ശേഷം മോയ്‌ചരൈസറോ എണ്ണയോ പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് സ്ട്രെച്ച് മാർക്കുകൾ അകറ്റാൻ വളരെയധികം ഗുണം ചെയ്യും.

വെളിച്ചെണ്ണ, ബദാം ഓയിൽ

മുടി, ചർമ്മം എന്നിവയ്ക്ക് ഒരേപോലെ നല്ലതാണ് വെളിച്ചെണ്ണയും ബദാം ഓയിലും. ഇത് രണ്ടും തുല്യ അളവിൽ എടുത്ത് നന്നായി മിക്‌സ് ചെയ്‌ത ശേഷം സ്ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് പുരട്ടുന്നത് വളരെ ഫലപ്രദമാണ്.

തേൻ

തേൻ ഒരു നാച്ചുറൽ മോയ്‌ചറൈസറാണ്. ഇത് സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ തേൻ പുരട്ടി നന്നായി മസാജ് ചെയ്‌യുന്നത് ഫലം നൽകും.

ആവണക്കെണ്ണ

മുടിക്ക് ഗുണം നൽകുന്ന ഒന്നാണ് ആവണക്കെണ്ണ. അതുപോലെ ചർമ്മത്തിനും ഇത് നല്ലതാണ്. സ്ട്രെച്ച് മാർക്കുകൾ ഉള്ളിടത്ത് ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.

ചെറുനാരങ്ങ
ചെറുനാരങ്ങയിൽ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന് സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന് തിളക്കം നൽകാൻ വളരെ നല്ലതാണ്. ചെറുനാരങ്ങയുടെ നീര് സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് പാടുകൾ അകറ്റാൻ ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read: ചുവന്ന് തുടുത്ത ചുണ്ടുകൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം; ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.