ETV Bharat / international

പരസ്‌പരം കള്ളന്മാരെന്ന് വിളിച്ച് ബൈഡനും ട്രംപും; പോര്‍ക്കളമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദ വേദി - Trump Biden presidential debate - TRUMP BIDEN PRESIDENTIAL DEBATE

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ സംഘടിപ്പിച്ച സംവാദത്തില്‍ കൊമ്പുകോര്‍ത്ത് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും.

ട്രംപ്ബൈഡന്‍ പ്രസിഡന്‍റ് സംവാദം  സിഎന്‍എന്‍  JOE BIDEN  DONALD TRUMP
ജോബൈഡന്‍, ഡൊണാള്‍ഡ് ട്രംപ് (IANS)
author img

By ANI

Published : Jun 28, 2024, 1:34 PM IST

അറ്റ്‌ലാന്‍റ: രാജ്യത്തെ സമ്പദ്ഘടന, അതിര്‍ത്തി, വിദേശനയം, ഗര്‍ഭച്‌ഛിദ്രം, ദേശ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പരസ്‌പം പഴിചാരി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും. പരസ്‌പരം കള്ളനെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റെന്നും ഇരുവരും വിളിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംവാദം അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി മാറി.

ഇന്ത്യന്‍ സമയം ഏഴരയോടെ അവസാനിച്ച ഒന്നരമണിക്കൂര്‍ നീണ്ട സംവാദം വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് ഇരു നേതാക്കളും ഉപയോഗിച്ചത്. അടുത്തിടെ താന്‍ ഫ്രാന്‍സില്‍ 'ഡി ഡേ' ആചരണത്തിന് പോയതും വീരമ്യത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക് ആദരം അര്‍പ്പിച്ചതും ലോക മഹായുദ്ധങ്ങളില്‍ ജീവന്‍ നഷ്‌ടമായവരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചതും ബൈഡന്‍ ഓര്‍ത്തെടുത്തു. എന്നാല്‍ 2018 ല്‍ അവിടം സന്ദര്‍ശിക്കാന്‍ ട്രംപ് വിസമ്മതിച്ചതിനെക്കുറിച്ചും അദ്ദേഹം ആരോപണം ഉയര്‍ത്തി.

തന്നെ ശിക്ഷിക്കപ്പെട്ട കുറ്റവാളി എന്ന് വിളിച്ചതിന് മറുപടിയായി ട്രംപ് ബൈഡനെ ക്രിമിനല്‍ എന്ന് വിളിച്ചു. ബൈഡന്‍ പല ഭീകര കൃത്യങ്ങളും ചെയ്‌തിട്ടുണ്ടെന്നും, ബൈഡനും ശിക്ഷിക്കപ്പെടുമായിരുന്നു എന്നും ട്രംപ് ആരോപിച്ചു. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ല, സംവിധാനങ്ങള്‍ തന്നെ തെറ്റുകാരനാക്കുകയായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ബൈഡന്‍ മകന്‍ ഹണ്ടര്‍ ബൈഡന്‍ വലിയ തെറ്റിന് ശിക്ഷിക്കപ്പെടിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ബൈഡന് താന്‍ എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

കുറ്റകൃത്യങ്ങള്‍ക്ക് എത്ര തുക പിഴയടച്ച ആളാണ് ട്രംപെന്ന് ബൈഡന്‍ ചോദിച്ചു. പൊതുസ്ഥലത്ത് വച്ച് ഒരു സ്‌ത്രീയെ അപമാനിച്ചതിന് അടക്കം പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. ഭാര്യ ഗര്‍ഭിണിയായിരിക്കെ നീല ചിത്ര നടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതടക്കം നിരവധി തെറ്റുകള്‍ ചെയ്‌ത വ്യക്തിയാണ് ട്രംപെന്നും ബൈഡന്‍ ആരോപിച്ചു. യാതൊരു ധാര്‍മ്മിക മൂല്യങ്ങളും പുലര്‍ത്താത്ത വ്യക്തിയാണ് ട്രംപെന്നും ബൈഡന്‍ ആരോപിച്ചു. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചും ട്രംപിന് ബോധ്യമില്ല.

ബൈഡന്‍റെ കുടിയേറ്റ നയങ്ങളെ ട്രംപ് കുറ്റപ്പെടുത്തി. രാജ്യത്തെ അരക്ഷിതമാക്കാനേ ഇതുപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംസ്‌കാര ശൂന്യമായ ഒരു രാജ്യമായി മാറിയിരിക്കുന്നു. അതിര്‍ത്തികളെല്ലാം തുറന്ന് കൊടുത്തു. ആര്‍ക്ക് വേണമെങ്കിലും ഇവിടേക്ക് കടന്ന് വരാം. പുറംനാടുകളില്‍ നിന്ന് ധാരാളം പേര്‍ ഇവിടേക്ക് വന്നിരിക്കുന്നു. ഇവരെല്ലാം ചേര്‍ന്നിവിടം ഇല്ലാതാക്കും. ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലുകളിലാണ് അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നത്. നമ്മുടെ രാജ്യത്തെ മുതിര്‍ന്നപൗരന്‍മാര്‍ തെരുവില്‍ കഴിയുന്നു. മതിയായ പരിചരണം ലഭിക്കാത്ത അവര്‍ തെരുവുകളില്‍ മരിച്ച് വീഴുന്നു. സൈന്യത്തെയും ബൈഡന് ഇഷ്‌ടമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി.

ഇയാള്‍ പറയുന്ന ഓരോ കാര്യങ്ങളും നുണയാണെന്നായിരുന്നു ബൈഡന്‍റെ മറുപടി. PACT നിയമം നിലവില്‍ വന്നതോടെ രാജ്യത്തെ മുതിര്‍ന്ന ജനവിഭാഗത്തിന്‍റെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടു. മുതിര്‍ന്ന പത്ത് ലക്ഷം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് നല്‍കുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്കും അത് ലഭിക്കുന്നുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

തന്‍റെ ഭരണകാലത്ത് വിദേശത്തുള്ള ഭീകരരെ പോലും വകവരുത്തി. അല്‍ ബാഗ്‌ദാദി, സൊളയ്‌മനി എന്നീ കൊടുംഭീകരരെ വകവരുത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈഡന് സാധിക്കുന്നില്ല. 20000 കോടി അമേരിക്കന്‍ ഡോളര്‍ യുക്രൈന് നല്‍കിയിരിക്കുന്നു. ഇത് വലിയ തുകയാണ്. സെലെന്‍സ്‌കി ഇടയ്ക്കിടെ ഇവിടെ വന്ന് പണം വാങ്ങി പോകുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

2024 തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോ എന്ന് സംവാദത്തിന്‍റെ അവസാനം ബൈഡന്‍ ട്രംപിനോട് ആരാഞ്ഞു. എല്ലാം ശരിയായി നടക്കുന്നുവെങ്കില്‍ അംഗീകരിക്കുമെന്നായിരുന്നു മറുപടി. എന്നാല്‍ ട്രംപ് ഫലം അംഗീകരിക്കുന്ന കാര്യം തനിക്ക് സംശയമാണെന്നായിരുന്നു ബൈഡന്‍റെ മറുപടി.

പരസ്‌പരം ഒരു ഹസ്‌തദാനം പോലും നടത്താതെയാണ് ഇരുവരും തങ്ങള്‍ക്ക് അനുവദിച്ചിരുന്ന വേദിയിലേക്ക് നടന്നത് കയറിയത്. അറ്റ്‌ലാന്‍റയില്‍ സിഎന്‍എന്‍ ആണ് സംവാദത്തിന് വേദിയൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ആറരയ്ക്കാണ് സംവാദം ആരംഭിച്ചത്. ഇതോടെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. അവതാരകരായ ജെയ്ക്ക് താപ്പറും ഡാണ ബാഷുമാണ് ചര്‍ച്ച നയിച്ചത്.

ക്യാമറ ഓഫാക്കും വരെ ജീവനക്കാരുമായി യാതൊരു ആശയ വിനിമയവും നടത്തില്ലെന്ന് ഇരുവരും ഉറപ്പ് നല്‍കിയിരുന്നു ബൈഡനെ ചര്‍ച്ചയില്‍ മലര്‍ത്തിയടിക്കാന്‍ ട്രംപും കൂട്ടരും മാസങ്ങളായി ഉറക്കമൊഴിക്കുകയായിരുന്നു. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളില്‍ നടക്കുന്ന ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുകള്‍ക്ക് മുന്നോടിയായാണ് സംവാദം. ഇരുപാര്‍ട്ടികളും ഔദ്യോഗികമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ സംവാദമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദത്തിനിടെ രണ്ട് ഇടവേളകളായിരുന്നു.

മുന്‍ സംവാദങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇക്കുറി സ്‌റ്റുഡിയോ ഫ്ലോറില്‍ കാണികളില്ലെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ 70 ശതമാനം വോട്ടര്‍മാരും സംവാദം ടെലിവിഷനിലൂടെ കണ്ടു എന്നാണ് വിലയിരുത്തുന്നത്. ആദ്യമായാണ് ചുമതല വഹിക്കുന്ന ഒരു പ്രസിഡന്‍റും മുന്‍ പ്രസിഡന്‍റും തമ്മില്‍ ലക്ഷക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ കൊമ്പുകോര്‍ത്തത് എന്ന പ്രത്യേകതയുമുണ്ട്. 2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സംവാദ ശേഷം ഇരുവരും പരസ്‌പരം സംസാരിച്ചിട്ടില്ല. ഇരുവരും തമ്മില്‍ കടുത്ത ശത്രുത നിലനില്‍ക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ് ജോ ബൈഡന്‍ എന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ടാം തവണ ഭരണത്തിലേറിയാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും അദ്ദേഹത്തിന് 86 വയസ് പിന്നിടും. ട്രംപാണ് വിജയിക്കുന്നതെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ബൈഡന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ് എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കും.

വീണ്ടും വൈറ്റ്ഹൗസിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ ട്രംപ് 2022 ല്‍ തന്നെ ആരംഭിച്ചിരുന്നു. 2020ല്‍ ഓവല്‍ ഓഫിസില്‍ നിന്ന് നാണം കെട്ടിറങ്ങേണ്ടി വന്നത് ട്രംപില്‍ കനത്ത ആഘാതമേല്‍പ്പിച്ചിരുന്നു. 2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഇനിയും അംഗീകരിച്ചിട്ടുമില്ല. തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസടക്കം നാല് കേസുകള്‍ ട്രംപിനെതിരെ നിലവിലുണ്ട്. ന്യൂയോര്‍ക്കിലെ ഹഷ് മണി ക്രിമിനല്‍ വിചാരണയില്‍ ട്രംപ് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കന്‍ ജനത ഇതിനൊരു പരിഹാരം തേടുന്നതിനിടെയാണ് സംവാദം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് പുറമെ അമേരിക്കയുടെ വിദേശനയവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന അവസരമാണിത്. പശ്ചിമേഷ്യയിലും യൂറോപ്പിലും നടക്കുന്ന സംഘര്‍ഷങ്ങളാണ് ഇതിന് കാരണം. കുടിയേറ്റം, തോക്ക് നിയമങ്ങള്‍ എന്നിവയിലും ഇരുവര്‍ക്കും വ്യത്യസ്‌ത കാഴ്‌ചപ്പാടുകളാണ് ഉള്ളത്.

Also Read:ബിരുദം നേടുന്ന വിദേശ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് നൽകും; കുടിയേറ്റ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ഡൊണാൾഡ് ട്രംപ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.