പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ആക്രമണങ്ങളില്‍ പതിനെട്ട് പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവം.
അഫ്‌ഗാനുമായി അതിര്‍ത്തി പങ്കിടുന്ന ഖുറം ജില്ലയിലെ അലിസായ്, ബാഗന്‍ ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പതിനെട്ട് ജീവനുകള്‍ നഷ്‌ടമായത്. കഴിഞ്ഞ ദിവസം ഭീകരര്‍ യാത്ര വാഹനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാലിഷ്‌ഖെല്‍, ഖര്‍കാലി, കുഞ്ച് അലിസായി, മഖ്ബല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി.
അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഗോത്രവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. പതിനെട്ട് പേര്‍ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും മുപ്പതിലേറെ പേര്‍ മരിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണങ്ങളില്‍ കടകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. മിക്ക ഗ്രാമങ്ങളില്‍ നിന്നും ഉള്ളവര്‍ സുരക്ഷിത ഇടങ്ങള്‍ തേടി പലായനം ചെയ്‌തു. പ്രദേശത്തെ ക്രമസമാധാന നില തകര്‍ന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച യാത്രാവാഹനങ്ങള്‍ക്ക് നേരെയാണ് മേഖലയില്‍ വെടിവെപ്പുണ്ടായത്. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും മുസ്ലിം ന്യൂനപക്ഷമായ ഷിയ സമുദായത്തില്‍പ്പെട്ടവരാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഖൈബര്‍ പഖ്‌തൂണ്‍ഖ്വയുടെ തലസ്ഥാനമായ പെഷവാറില്‍ നിന്ന് തിരികെ വരികയായിരുന്ന വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം നടന്നത്.
Also Read: പാകിസ്ഥാനില്‍ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; 40 ഓളം പേര്‍ കൊല്ലപ്പെട്ടു