ETV Bharat / international

ഫ്രാന്‍സിന്‍റെ ഭാവി നാളെയറിയാം; രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - France parliamentary election

ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചു.

author img

By ETV Bharat Kerala Team

Published : Jul 7, 2024, 4:25 PM IST

FRANCE VOTING  FRANCE ELECTION  FRENCH ELECTION  ഫ്രാൻസ് പാർലമെൻ്റ് തെരഞ്ഞെടുപ്പ്
A woman casts her ballot in the second round of the legislative elections, Sunday, July 7, 2024 in Strasbourg, eastern France. (AP Photo)

പാരീസ്: ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8 മുതല്‍ രാത്രി എട്ട് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. നാഷണൽ അസംബ്ലിയിലേക്കുള്ള 577 അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു പാർട്ടിക്ക് 289 സീറ്റുകളാണ് ആവശ്യം.

പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ സഖ്യത്തിന് 250 സീറ്റുകളാണ് നിലവിലുള്ളത്. അധികാരം നിലനിര്‍ത്താന്‍ മറ്റ് പാർട്ടികളുടെ കൂടെ പിന്തുണ ആവശ്യമാണ്. തിങ്കളാഴ്‌ച തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. കഴിഞ്ഞ ഞായറാഴ്‌ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ, ഡൊയെൻ മറൈൻ ലെ പെന്നിന്‍റെ കീഴിൽ 28 കാരനായ ജോർദാൻ ബാർഡെല്ല നയിക്കുന്ന തീവ്ര വലതുപക്ഷ നാഷണലല്‍ റാലി (ആർഎൻ)യാണ് ലീഡ് നേടിയത്.

പുതുതായി രൂപീകരിച്ച ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്‌പി) പാര്‍ട്ടിയാണ് 28 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയത്. മാക്രോണിന്‍റെ എൻസെംബിൾ സഖ്യം 21 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. രജിസ്‌റ്റർ ചെയ്‌ത വോട്ടുകളുടെ 12.5 ശതമാനത്തിൽ കൂടുതൽ നേടുന്നവർക്ക് മാത്രമേ രണ്ടാം റൗണ്ടില്‍ പങ്കെടുക്കാനാകൂ.

Also Read : ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി മാഹിക്കാര്‍ - French Parliament Election and Mahe

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.