ETV Bharat / international

വരണാധികാരികള്‍ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ പി ടി ഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ അലി ഖാൻ - ബാരിസ്റ്റർ ഗോഹർ അലി ഖാൻ

പാകിസ്ഥാൻ റിട്ടേണിങ് ഓഫീസരമാരുടെ നീക്കത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് ചെയർമാൻ ബാരിസ്റ്റർ ഗോഹർ അലി ഖാൻ.

Pakistan Tehreek e Insaf  Chairman Barrister Gohar Ali Khan  ബാരിസ്റ്റർ ഗോഹർ അലി ഖാൻ  പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ്
Pakistan Tehreek-e-Insaf Chairman Barrister Gohar Ali Khan
author img

By ETV Bharat Kerala Team

Published : Feb 11, 2024, 6:48 PM IST

ഇസ്ലാമാബാദ്: സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് (Pakistan Tehreek e-Insaf ) ചെയർമാൻ ബാരിസ്റ്റർ ഗോഹർ അലി ഖാൻ. റിട്ടേണിങ് ഓഫീസർമാർക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാകിസ്ഥാനിലെ തന്നെ ദി എക്‌സ്‌പ്രസ് ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ "അടിമത്തം അസ്വീകാര്യമാണ്" എന്ന കാഴ്‌ചപ്പാടിൽ ജനങ്ങൾ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഫെബ്രുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പ്. ഫെബ്രുവരി 8 ന് വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും വ്യക്തവും സുതാര്യവുമായ അനുകൂല ജനവിധി നേടാൻ പിടിഐക്ക് സാധിച്ചു. റിട്ടേണിങ് ഓഫീസരമാർ തങ്ങളുടെ അധികാരം വീണ്ടും തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ഗോഹർ അലി ഖാൻ ആരോപിച്ചതിനോടൊപ്പം ആർ ഒമാരുടെ ഈ നീക്കത്തെ അപലപിക്കുകയും ചെയ്‌തു. രാജ്യത്തെ ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത വോട്ട് അവകാശങ്ങളുടെ ഒരു തരത്തിലുള്ള ലംഘനവും വെച്ചുപൊറുപ്പിക്കില്ല. ഭരണഘടനാപരവും ജനാധിപത്യപരവും രാഷ്ട്രീയവുമായ അവകാശങ്ങളുടെയുമെല്ലാം അടിസ്ഥാന ലക്ഷ്യം എന്നത് ജനവിധി സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

കേന്ദ്രത്തിലും പഞ്ചാബ്, ഖൈബർ പഖ്‌തുൺഖ്വ തുടങ്ങിയ ഇടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടുക എന്നത് പിടിഐയുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശമാണ്. ജനവിധിയോട് പരിപൂർണ്ണ ബഹുമാനം നിലനിർത്തുന്നത് പാകിസ്ഥാൻ്റെ ഏറ്റവും മികച്ച താൽപ്പര്യമാണ് അത് എല്ലാ സാഹചര്യങ്ങളിലും നിലനിർത്തണം. ഈ അടുത്ത നടന്ന തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രം, പഞ്ചാബ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ ഗവൺമെൻ്റുകൾ സ്ഥാപിക്കാൻ പാകിസ്ഥാൻ മുസ്ലീം ലീഗ് (Pakistan Muslim League-Nawaz )-നവാസും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും(Pakistan Peoples Party) ശ്രമങ്ങൾ നടത്തുന്നതായി ഡോൺ റിപ്പോർട്ട് ചെയ്‌തു.

അതേസമയം അധികാരം പങ്കിടാനുള്ള സാധ്യതകളെ കുറിച്ചുള്ള സൂക്ഷമമായുള്ള ചർച്ച നടക്കുന്നതിനിടയിൽ ജഗതയോടെയാണ് ഇരു പാർട്ടികളും മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ചർച്ചയ്ക്കായി പിഎംഎൽ-എൻ നൽകിയ ക്ഷണത്തെ തുടർന്ന് മുത്തഹിദ ക്വാമി മൂവ്‌മെൻ്റ്-പാകിസ്ഥാൻ യുടെ ഒരു പ്രതിനിധി സംഘം ലാഹോറിൽ എത്തിയിട്ടുണ്ട്. ഡോൺ റിപ്പോർട്ട് പ്രകാരം പിഎംഎൽ-എൻ നേതാവ് നവാസ് ഷെരീഫ് പി.ഡി.എം സഖ്യത്തിന് സമാനമായ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുമെന്ന് നേരത്തെ സർവേകൾ റിപോർട്ടുകൾ പുറത്തുവിട്ടിരുന്നു. സർക്കാർ രൂപീകരണത്തിനുള്ള കൂടിയാലോചനകൾ ആരംഭിക്കുന്നതിന് അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.