ETV Bharat / international

'വിജയകരമായ ഭരണത്തിന് ആശംസകൾ'; തായ്‌ലൻഡിന്‍റെ പുതിയ പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി - PM Modi congratulates Thai new PM - PM MODI CONGRATULATES THAI NEW PM

രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് പയേതുങ്താൻ  ഷിനവത്ര. നിലവിലെ പ്രധാനമന്ത്രിയെ കോടതി അഴിമതികേസിൽ പുറത്താക്കിരുന്നു.

THAILANDS NEW PM  PAETONGTARN SHINAWATRA  PM NARENDRA MODI C  MODI CONGRATULATES PAETONGTARN
Paetongtarn Shinawatra and Narendra Modi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 5:30 PM IST

ന്യൂഡൽഹി: തായ്‌ലൻഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പയേതുങ്താൻ ഷിനവത്രയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയകരമായ ഭരണത്തിന് ആശംസകൾ നേർന്ന മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് പയേതുങ്താൻ ഷിനവത്രയ്ക്ക്‌ക്കൊപ്പം പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

ഇതു സംബന്ധിച്ച് നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. "തായ്‌ലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പയേതുങ്താൻ ഷിനവത്രയ്ക്ക് അഭിനന്ദനങ്ങൾ. വളരെ വിജയകരമായ ഒരു ഭരണകാലത്തിന് ആശംസകൾ. നാഗരികം, സാംസ്‌കാരികം, പൗരൻമാർക്കിടയിലെ ബന്ധം എന്നിവയുടെ അടിത്തറ ശക്തിപെടുത്തികൊണ്ട് ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ താങ്കളോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു" - പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയുടെ മകളാണ് പയേതുങ്താൻ ഷിനവത്ര. നിലവിലെ പ്രധാനമന്ത്രിയായിരുന്നു സ്രദ്ദ തവിസിനെ അഴിമതികേസിൽ കോടതി പുറത്താക്കിരുന്നു. തുടർന്ന് കഴിഞ്ഞ ഒരാഴ്‌ചയായി തായ് രാഷ്ട്രീയത്തിലുണ്ടായ വഴിത്തിരിവുകൾക്ക് ശേഷമാണ് പയേതുങ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

തായ്‌ലൻഡ് രാജാവ് മഹാ വജിറലോങ്‌കോൺ പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്രയെ അംഗീകരിക്കുകയും ചെയ്‌തു. രാജാവിൻ്റെ അംഗീകാരത്തോടെ മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പയേതുങ്താൻ.

Also Read: 'ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കും'; പ്രധാനമന്ത്രിക്ക് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്

അതേസമയം തായ്‌ലൻഡിലെ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ് പയേതുങ്താൻ. തക്‌സിൻ ഷിനവത്രയ്ക്കും പിതൃ സഹോദരി യിംഗ്ലക്ക് ഷിനവത്രയ്ക്കും ശേഷം പ്രധാനമന്ത്രിയാകുന്ന കുടുംബത്തിലെ മൂന്നാമത്തെ അംഗം കൂടിയാണ് 37 കാരിയായ പയേതുങ്താൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.