കീവ്: യുക്രെയ്‌ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്‌കിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്‌നില്‍ വച്ചുണ്ടായ കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് സെലന്‍സ്‌കിയെ ക്ഷണിച്ചത്. ഇന്ത്യയിലേക്ക് വരുന്നതില്‍ താന്‍ സംതൃപ്‌തനാണെന്നും അധികം വൈകാതെ രാജ്യത്തെത്തുമെന്നും സെലന്‍സ്‌കി പറഞ്ഞു.
ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി എസ് ജയശങ്കര്‍ മോദിയുടെ ഇന്ത്യയിലേക്കുള്ള ക്ഷണത്തെ കുറിച്ച് പറഞ്ഞു. 1992ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി യുക്രെയ്‌ന്‍ സന്ദര്‍ശിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സെലന്‍സ്‌കിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണം സെലന്‍സ്‌കി സ്വീകരിച്ചുവെന്നും സൗകര്യമനുസരിച്ച് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയശങ്കര്‍ അറിയിച്ചു.
My visit to Ukraine was historic. I came to this great nation with the aim of deepening India-Ukraine friendship. I had productive talks with President @ZelenskyyUa. India firmly believes that peace must always prevail. I thank the Government and people of Ukraine for their…
— Narendra Modi (@narendramodi) August 23, 2024
ഇരുനേതാക്കളുടെ കൂടിക്കാഴ്‌ചയില്‍ നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. റഷ്യ, യുക്രെയ്‌ന്‍ യുദ്ധത്തെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടതായും ജയശങ്കര്‍ അറിയിച്ചു.
റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരവും കൂടിക്കാഴ്‌ചയില്‍ ചർച്ചയായിട്ടുണ്ട്. യുക്രെയ്‌നിലെ ഊര്‍ജ വിപണി സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷണത്തിന് സെലന്‍സ്‌കിയുടെ മറുപടി: നിങ്ങളുടെ വലുതും മഹത്തായതുമായ രാജ്യത്തെ കുറിച്ച് താന്‍ നിരവധി കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. താന്‍ ഇന്ത്യയില്‍ വരും. എന്നാല്‍ സന്ദര്‍ശനം യുക്രെയ്‌നിലെ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും സെലന്‍സി പറഞ്ഞു.
Also Read: യുക്രെയ്‌നില്‍ ഹിന്ദി പഠിക്കുന്ന വിദ്യാര്‍ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി