ദേർ അൽ-ബലാഹ്: വടക്കൻ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 87 ഓളം പേര്‍ കൊല്ലപ്പെട്ടു. ഗാസ നഗരമായ ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 40 ലധികം പേർക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. ഇസ്രയേലി യുദ്ധവിമാനങ്ങൾ ഗാസ നഗരത്തിൽ മാരകമായ വ്യോമാക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു,
ഗാസ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒക്‌ടോബര്‍ ഏഴിന് ശേഷമുള്ള ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പലസ്‌തീനില്‍ 42,600 ലധികം ആളുകൾ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും, ഏകദേശം 99,800 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമമാണ് ഗാസയില്‍ നേരിടുന്നത്. ഗാസിയിൽ ഭൂരിഭാഗം പേരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാസയിൽ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിർത്തലാണെന്നും എത്രയും വേഗം അത് നടപ്പിലാക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഗാസയിലെ നടപടികളുടെ പേരിൽ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസ് എടുത്തിരുന്നു.
ഇസ്രയേലിലേക്ക് 100 മിസൈലുകള്‍ തൊടുത്ത് ഹിസ്‌ബുള്ള:
ഹിസ്‌ബുള്ള 100 ഓളം മിസൈലുകള്‍ ഇസ്രയേലിലേക്ക് അയച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമാക്കി കൊണ്ടാണ് ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് ആളപായമോ നാശനഷ്‌ടമോ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
The Lebanese army says three of its soldiers were killed in an Israeli strike in southern Lebanon. The army has largely kept to the sidelines in the war between Israel and the Hezbollah militant group. https://t.co/BKVROiGzKN
— The Associated Press (@AP) October 20, 2024
ഹിസ്‌ബുള്ളയുടെ കമാൻഡര്‍ തലവൻ ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹിസ്‌ബുള്ള മിസൈലാക്രമണം നടത്തിയത്. വടക്കൻ പട്ടണമായ സഫാദിന് സമീപമുള്ള ഇസ്രയേലി സൈനിക താവളത്തിന് നേരെ വലിയ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്‌ബുള്ള അറിയിച്ചു. തങ്ങളുടെ ഗ്രാമങ്ങൾക്കും വീടുകൾക്കും നേരെയുള്ള ഇസ്രയേലിന്‍റെ ആക്രമണത്തിന് മറുപടിയായാണ് മിസൈലാക്രമണം നടത്തിയതെന്നും ഹിസ്‌ബുള്ള വ്യക്തമാക്കി.
Read Also: വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 22 മരണം; ലെബനനിലെ യുഎൻ സമാധാന സേനാ ആസ്ഥാനത്തും ആക്രമണം തുടരുന്നു