ETV Bharat / international

പാക് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തി അജ്ഞാത സംഘം; മറ്റൊരാള്‍ക്കും പരിക്ക് - PAKISTAN JOURNALIST KILLED

author img

By ETV Bharat Kerala Team

Published : Jun 19, 2024, 11:29 AM IST

ഖൈബർ പഖ്‌തൂൺഖ്വയില്‍ നടന്ന വെടിവെപ്പില്‍ പാക് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാൻ മാധ്യമ പ്രവര്‍ത്തകൻ  പാകിസ്ഥാൻ വെടിവയ്‌പ്പ്  Journalist Khalil Jibran  Khalil Jibran Murder
Representative image (ETV Bharat)

ലാഹോര്‍: പാകിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകൻ വെടിയേറ്റ് മരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനായ ഖലീൽ ജിബ്രാനെയാണ് അജ്ഞാതരായ തോക്കുധാരികൾ ചൊവ്വാഴ്‌ച (ജൂണ്‍ 18) കൊലപ്പെടുത്തിയത്. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം.

മസ്‌രിന സുൽത്താൻഖേൽ ഏരിയയിലെ വീടിന് സമീപം നടന്ന വെടിവെപ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 'ഖൈബർ ന്യൂസ്' എന്ന പാഷ്തോ ന്യൂസ് ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ഖലീൽ ജിബ്രാന്‍. വെടിവെപ്പിൽ സാജിദ് എന്ന മറ്റൊരാൾക്കും പരിക്കേറ്റു. മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

ആദിവാസി ജില്ലയിലെ മസ്‌രിന പ്രദേശം തീവ്രവാദികളുടെ താവളമാണ്. ജിബ്രാൻ്റെ കൊലപാതകം കുടുംബം സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ആരോപിച്ചു.

ഖൈബർ പഖ്‌തൂൺഖ്വ മുഖ്യമന്ത്രി അലി അമിൻ ഗന്ദപൂർ മുതിർന്ന മാധ്യമപ്രവർത്തകൻ്റെ കൊലപാതകത്തെ അപലപിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തു. അക്രമിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ഇലക്‌ട്രോണിക് മീഡിയ എഡിറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് ഖൈബർ യൂണിയൻ ഓഫ് ജേണലിസ്റ്റുകളും പെഷവാർ പ്രസ് ക്ലബ്ബും പ്രവിശ്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.

ALSO READ: കോള്‍ സെന്‍ററിലേക്ക് ബോംബ് ഭീഷണി സന്ദേശം; പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി ഇറക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.